Deuteronomy - ആവർത്തനം 11 | View All

1. ആകയാല് നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.

1. Loue the Lorde thi God and kepe his obseruaunces, his ordinaunces, his lawes and his commaundmentes alwaye.

2. നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,

2. And call to mynde this daye that which youre childern haue nether knowen nor sene: euen the nurture of the Lorde youre God, his greatnesse, his myghtye hande and his stretched out arme:

3. അവന് മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങള്, അവന്റെ പ്രവൃത്തികള്,

3. his miracles and his actes which he dyd amonge the Egiptias, euen vnto Pharao the kinge off Egipte and vnto all his lode:

4. അവന് മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവര് നിങ്ങളെ പിന് തുടര്ന്നപ്പോള് അവന് ചെങ്കടലിലെ വെള്ളം അവരുടെ മേല് ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതു പോലെ അവരെ നശിപ്പിച്ചതു,

4. ad what he dyd vnto the host of the Egiptias, vnto their horses ad charettes, how he brought the water of the red see vppon the as they chased you, and how the Lorde hath brought them to nought vnto this daye:

5. നിങ്ങള് ഇവിടെ വരുവോളം മരുഭൂമിയില്വെച്ചു അവന് നിങ്ങളോടു ചെയ്തതു,
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:5

5. ad what he dyd vnto you in the wildernesse, vntill ye came vnto this place:

6. അവന് രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളര്ന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവര്ക്കുംള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാന് സംസാരിക്കുന്നതു എന്നു നിങ്ങള് ഇന്നു അറിഞ്ഞുകൊള്വിന് .

6. ad what he dyd vnto Dathan and Abiram the sonnes of Eliab the sonne of Ruben, how the erth opened hir mouth ad swalowed the with their housholdes and their tentes, ad all their substace that was in their possessio, in the myddes of Israel.

7. യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങള് കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.

7. For youre eyes haue sene all the greate deades of the Lorde which he dyd.

8. ആകയാല് നിങ്ങള് ബലപ്പെടുവാനും നിങ്ങള് കൈവശമാക്കുവാന് കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും

8. Kepe therfore al the comaundmentes which I comaunde the this daye that ye maye be stronge ad goo and conquere the londe whother ye go to possesse it,

9. യഹോവ നിങ്ങളുടെ പിതാക്കന്മാര്ക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള് ദീര്ഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാന് നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിന് .

9. ad that ye maye prolonge youre dayes in the londe which the Lorde sware vnto youre fathers to geue vnto them ad to their seed, a londe that floweth with mylke and honye.

10. നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടംപോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.

10. For the londe whother thou goest to possesse it, is not as the londe of Egipte whence thou camest out, where thou sowedest thi seed and wateredest it with thi laboure as a garden of herbes:

11. നിങ്ങള് കൈവശമാക്കുവാന് ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും

11. but the londe whither ye goo ouer to possesse it, is a londe of hilles and valeyes and drynketh water of the rayne of heaue,

12. നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതല് അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേല് ഇരിക്കുന്നു.

12. and a londe which the Lorde thi God careth for. The eyes of the Lord thi God are always apo it, from the begynnynge of the yere vnto the later ende of the yere.

13. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള് സ്നേഹിക്കയും പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന് ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകള് ജാഗ്രതയോടെ അനുസരിച്ചാല്

13. Yf thou shalt herken therfore vnto my commaundementes which I commaunde you this daye, that ye loue the Lorde youre God and serue him with all youre hertes and with all youre soules:

14. ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാന് തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുന് മഴയും പിന് മഴയും പെയ്യിക്കും.
യാക്കോബ് 5:7

14. then he will geue rayne vnto youre londe in due season, both the fyrst rayne and the later, and thou shalt gather in thy corne, thy wyne and thyne oyle.

15. ഞാന് നിന്റെ നിലത്തു നിന്റെ നാല്ക്കാലികള്ക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.

15. And he will sende grasse in thy feldes for thy catell: and thou shalt eate and fyll thy selfe.

16. നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങള് നേര്വഴി വിട്ടു അന്യ ദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .

16. But bewarre that youre hertes disceaue you not that ye turne asyde and serue straunge goddes and worshepe them,

17. അല്ലാഞ്ഞാല് യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവന് ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങള്ക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങള് വേഗം നശിച്ചുപോകയും ചെയ്യും.

17. and the the wrath of the Lorde waxe hote vpon you ad shott vp the heauen that there be no rayne and that youre londe yeld not hir frute, and that ye peresh quickly from of the good lode which the Lorde geueth you.

18. ആകയാല് നിങ്ങള് എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേല് അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്ക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.

18. Putt vp therfore these my wordes in youre hertes and in youre soules, and bynde them for a sygne vnto youre handes, and lett them be as papers of remembraunce betwene youre eyes,

19. വീട്ടില് ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും നിങ്ങള് അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കള്ക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.

19. and teach them youre childern: so that thou talke of them when thou syttest in thyne housse, and when thou walkest by the waye, and when thou lyest doune and when thou rysest vpp:

20. യഹോവ നിങ്ങളുടെ പിതാക്കന്മാര്ക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീര്ഘായുസ്സോടിരിക്കേണ്ടതിന്നു

20. yee and write them vppon the dorepostes of thine housse and vppon thi gates,

21. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന് മേലും പടിവാതിലുകളിലും എഴുതേണം.

21. that youre dayes may be multiplyed ad the dayes of youre childern apon the erth which the Lorde sware vnto youre fathers to geue them, as longe as the dayes of heaue last vpon the erth.

22. ഞാന് നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേര്ന്നിരിക്കയും ചെയ്താല്

22. For yf ye shall kepe all these comaundmentes which I comaunde you, so that ye doo the and loue the Lorde youre God and walke in all his wayes and cleaue vnto him.

23. യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പില്നിന്നു നീക്കിക്കളയും; നിങ്ങളെക്കാള് വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങള് കൈവശമാക്കും.

23. Then will the Lorde cast out all these nacions both greatter and myghtyer then youre selues.

24. നിങ്ങളുടെ ഉള്ളങ്കാല് ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്ക്കു ആകും; നിങ്ങളുടെ അതിര് മരുഭൂമിമുതല് ലെബാനോന് വരെയും ഫ്രാത്ത് നദിമുതല് പടിഞ്ഞാറെ കടല്വരെയും ആകും.

24. All the places where on the soles of youre fete shall treade, shalbe youres: euen from the wildernesse and from Libanon and from the ryuer Ephrates, euen vnto the vttermost see shall youre costes be.

25. ഒരു മനുഷ്യനും നിങ്ങളുടെ മുമ്പില് നില്ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവന് നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങള് ചെല്ലുന്ന സകലദിക്കിലും വരുത്തും.

25. There shall no man be able to stonde before you: the Lorde youre God shal cast the feare and dreade of you vppo all londes whether ye shall come, as he hath sayed vnto you.

26. ഇതാ, ഞാന് ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില് വെക്കുന്നു.

26. Beholde, I seet before you this daye, a blessynge and a curse:

27. ഇന്നു ഞാന് നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള് നിങ്ങള് അനുസരിക്കുന്നു എങ്കില് അനുഗ്രഹവും

27. a blessynge: yf that ye herke vnto the commaundmentes of the Lorde youre God which I comaude you this daye:

28. നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള് അനുസരിക്കാതെ ഇന്നു ഞാന് നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള് അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കില് ശാപവും വരും.

28. And a curse: yf ye will not herke vnto the comaundmentes of the Lord youre God: but turne out of the waye which I commaude you this daye to goo after straunge goddes which ye haue not knowen.

29. നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേല്വെച്ചു അനുഗ്രഹവും ഏബാല്മലമേല്വെച്ചു ശാപവും പ്രസ്താവിക്കേണം.
യോഹന്നാൻ 4:20

29. When the Lorde thi God hath brought the in to the londe whother thou goest to possesse it, then put the blessinge vppon mount Grisim and the curse vppon mount Ebal,

30. അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയില് പാര്ക്കുംന്ന കനാന്യരുടെ ദേശത്തു യോര്ദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.

30. which are on the other syde Iordane on the backe side of the waye towarde the goynge doune of the sonne in the lode of the Cananites which dwell in the feldes ouer agenst Gilgal besyde moregroue.

31. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങള് യോര്ദ്ദാന് കടന്നുചെന്നു അതിനെ അടക്കി അവിടെ പാര്ക്കും.

31. For ye shall goo ouer to goo and possesse the londe which the Lorde youre God geueth you, and shall conquere it ad dwell there in.

32. ഞാന് ഇന്നു നിങ്ങളുടെ മുമ്പില് വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങള് പ്രമാണിച്ചുനടക്കേണം.

32. Take hede therfore that ye doo al the comaundmentes and lawes, which I sett before you this daye.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |