Deuteronomy - ആവർത്തനം 14 | View All

1. നിങ്ങള് നിങ്ങളുടെ ദൈവമായ യഹോവേക്കു മക്കള് ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങള്ക്കു മുന് കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുതു.
റോമർ 9:4

1. Ye are the children of the Lord your God. Ye shall not cut yourselues, nor make you any baldnesse betweene your eyes for the dead.

2. നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാന് യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
തീത്തൊസ് 2:14, 1 പത്രൊസ് 2:9, റോമർ 9:4

2. For thou art an holy people vnto ye Lord thy God, and the Lord hath chosen thee to be a precious people vnto himselfe, aboue all the people that are vpon the earth.

3. മ്ളേച്ഛമായതൊന്നിനെയും തിന്നരുതു.

3. Thou shalt eate no maner of abomination.

4. നിങ്ങള്ക്കു തിന്നാകുന്ന മൃഗങ്ങള് ആവിതു

4. These are the beastes, which ye shall eate, the beefe, the sheepe, and the goate,

5. കാള, ചെമ്മരിയാടു, കോലാടു, കലമാന് , പുള്ളിമാന് , കടമാന് , കാട്ടാടു, ചെറുമാന് മലയാടു കവരിമാന് .

5. The hart, and the roe buck, and the bugle, and the wilde goate, and the vnicorne, and the wilde oxe, and the chamois.

6. മൃഗങ്ങളില് കുളമ്പു പിളര്ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്ക്കു തിന്നാം.

6. And euery beast that parteth ye hoofe, and cleaueth the clift into two clawes, and is of the beasts that cheweth the cudde, that shall ye eate.

7. എന്നാല് അയവിറക്കുന്നവയിലും കുളമ്പു പിളര്ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്ഒട്ടകം, മുയല്, കുഴി മുയല്; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്ന്നവയല്ല; അവ നിങ്ങള്ക്കു അശുദ്ധം.

7. But these ye shall not eate, of them that chew the cud, and of them that deuide and cleaue the hoofe onely: ye camell, nor the hare, nor the cony: for they chewe the cudde, but deuide not ye hoofe: therefore they shall be vncleane vnto you:

8. പന്നിഅതു കുളമ്പു പിളര്ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്ക്കു അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.

8. Also the swine, because he deuideth the hoofe, and cheweth not the cud, shalbe vncleane vnto you: ye shall not eate of their flesh, nor touch their dead carkeises.

9. വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങള്ക്കു തിന്നാം.

9. These ye shall eate, of all that are in the waters: all that haue finnes and scales shall ye eate.

10. എന്നാല് ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുതു; അതു നിങ്ങള്ക്കു അശുദ്ധം.

10. And whatsoeuer hath no finnes nor scales, ye shall not eate: it shall be vncleane vnto you.

11. ശുദ്ധിയുള്ള സകലപക്ഷികളെയും നിങ്ങള്ക്കു തിന്നാം.

11. Of all cleane birdes ye shall eate:

12. പക്ഷികളില് തിന്നരുതാത്തവകടല്റാഞ്ചന് , ചെമ്പരുന്തു, കഴുകന് ,

12. But these are they, whereof ye shall not eate: the eagle, nor the goshawke, nor the osprey,

13. ചെങ്ങാലിപ്പരുന്തു, ഗൃദ്ധ്രം, അതതുവിധം പരുന്തു

13. Nor the glead nor the kite, nor the vulture, after their kind,

14. അതതുവിധം കാക്ക,

14. Nor all kinde of rauens,

15. ഒട്ടകപക്ഷി, പുള്ളു, കടല്ക്കാക്ക, അതതുവിധം പ്രാപ്പിടിയന് ,

15. Nor the ostrich, nor the nightcrow, nor the semeaw, nor the hawke after her kinde,

16. നത്തു, ക്കുമന് മൂങ്ങാ, വേഴാമ്പല്,

16. Neither the litle owle, nor the great owle, nor the redshanke,

17. കുടുമ്മച്ചാത്തന് , നീര്കാക്ക,

17. Nor the pellicane, nor the swanne, nor the cormorant:

18. പെരുഞാറ, അതതുവിധം കൊകൂ, കുളക്കോഴി, നരിച്ചീര് എന്നിവയാകുന്നു.

18. The storke also, and the heron in his kinde, nor the lapwing, nor the backe.

19. ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്ക്കു അശുദ്ധം; അവയെ തിന്നരുതു.

19. And euery creeping thing that flieth, shall be vncleane vnto you: it shall not be eaten.

20. ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്ക്കു തിന്നാം.

20. But of all cleane foules ye may eate.

21. താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന് കൊടുക്കാംഅല്ലെങ്കില് അന്യജാതിക്കാരന്നു വില്ക്കാം; നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ. ആട്ടിന് കുട്ടിയെ അതിന്റെ തള്ളയുടെ പാലില് പാകം ചെയ്യരുതു.

21. Ye shall eate of nothing that dieth alone, but thou shalt giue it vnto the stranger that is within thy gates, that he may eate it: or thou maiest sell it vnto a stranger: for thou art an holy people vnto the Lord thy God. Thou shalt not seethe a kid in his mothers milke.

22. ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം.

22. Thou shalt giue the tithe of all the increase of thy seede, that commeth foorth of the fielde yeere by yeere.

23. നിന്റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാന് പഠിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്റെ ധാന്യത്തിന്റെയും വീഞ്ഞിന്റെയും എണ്ണയുടെയും ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്റെ സന്നിധയില്വെച്ചു തിന്നേണം.

23. And thou shalt eate before the Lord thy God (in the place which he shall chose to cause his Name to dwell there) the tithe of thy corne, of thy wine, and of thine oyle, and the first borne of thy kine and of thy sheepe, that thou maiest learne to feare the Lord thy God alway.

24. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോള് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാന് തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതുകൊണ്ടുപോകുവാന് കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാല്

24. And if the way be too long for thee, so that thou art not able to cary it, because the place is farre from thee, where the Lord thy God shall chose to set his Name, when the Lord thy God shall blesse thee,

25. അതു വിറ്റു പണമാക്കി പണം കയ്യില് എടുത്തു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.

25. Then shalt thou make it in money, and take the money in thine hand, and goe vnto the place which the Lord thy God shall chose.

26. നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്വെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.

26. And thou shalt bestowe the money for whatsoeuer thine heart desireth: whether it be oxe, or sheepe, or wine, or strong drinke, or whatsoeuer thine heart desireth: and shalt eate it there before the Lord thy God, and reioyce, both thou, and thine household.

27. നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നു കളയരുതു; അവന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലല്ലോ.

27. And the Leuite that is within thy gates, shalt thou not forsake: for he hath neither part nor inheritance with thee.

28. മുമ്മൂന്നു ആണ്ടു കൂടുമ്പോള് മൂന്നാം സംവത്സരത്തില് നിനക്കുള്ള വിളവിന്റെ ദശാംശം ഒക്കെയും; വേര്തിരിച്ചു നിന്റെ പട്ടണങ്ങളില് സംഗ്രഹിക്കേണം.

28. At the end of three yeere thou shalt bring foorth all the tithes of thine increase of the same yeere, and lay it vp within thy gates.

29. നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു നിന്നോടുകൂടെ ഔഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.

29. Then ye Leuite shall come, because he hath no part nor inheritance with thee, and the stranger, and the fatherlesse, and the widowe, which are within thy gates, and shall eate, and be filled, that the Lord thy God may blesse thee in al the worke of thine hand which thou doest.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |