Deuteronomy - ആവർത്തനം 23 | View All

1. ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയില് പ്രവേശിക്കരുതു.

1. 'If a man's testicles are crushed or his penis is cut off, he may not be admitted to the assembly of the LORD.

2. കൌലടേയന് യഹോവയുടെ സഭയില് പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയില് പ്രവേശിക്കരുതു.

2. 'If a person is illegitimate by birth, neither he nor his descendants for ten generations may be admitted to the assembly of the LORD.

3. ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില് പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയില് പ്രവേശിക്കരുതു.

3. 'No Ammonite or Moabite or any of their descendants for ten generations may be admitted to the assembly of the LORD.

4. നിങ്ങള് മിസ്രയീമില്നിന്നു വരുമ്പോള് അവര് അപ്പവും വെള്ളവുംകൊണ്ടു വഴിയില് നിങ്ങളെ വന്നെതിരേല്ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന് അവര് മെസൊപൊത്താമ്യയിലെ പെഥോരില്നിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.

4. These nations did not welcome you with food and water when you came out of Egypt. Instead, they hired Balaam son of Beor from Pethor in distant Aram-naharaim to curse you.

5. എന്നാല് ബിലെയാമിന്നു ചെവികൊടുപ്പാന് നിന്റെ ദൈവമായ യഹോവേക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീര്ത്തു.

5. But the LORD your God refused to listen to Balaam. He turned the intended curse into a blessing because the LORD your God loves you.

6. ആകയാല് നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.

6. As long as you live, you must never promote the welfare and prosperity of the Ammonites or Moabites.

7. ഏദോമ്യനെ വെറുക്കരുതു; അവന് നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.

7. 'Do not detest the Edomites or the Egyptians, because the Edomites are your relatives and you lived as foreigners among the Egyptians.

8. മൂന്നാം തലമുറയായി അവര്ക്കും ജനിക്കുന്ന മക്കള്ക്കു യഹോവയുടെ സഭയില് പ്രവേശിക്കാം.

8. The third generation of Edomites and Egyptians may enter the assembly of the LORD.

9. ശത്രുക്കള്ക്കു നേരെ പാളയമിറങ്ങുമ്പോള് കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാന് നീ സൂക്ഷികൊള്ളേണം.

9. 'When you go to war against your enemies, be sure to stay away from anything that is impure.

10. രാത്രിയില് സംഭവിച്ച കാര്യത്താല് അശുദ്ധനായ്തീര്ന്ന ഒരുത്തന് നിങ്ങളില് ഉണ്ടായിരുന്നാല് അവന് പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.

10. 'Any man who becomes ceremonially defiled because of a nocturnal emission must leave the camp and stay away all day.

11. സന്ധ്യയാകുമ്പോള് അവന് വെള്ളത്തില് കുളിക്കേണം; സൂര്യന് അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.

11. Toward evening he must bathe himself, and at sunset he may return to the camp.

12. ബാഹ്യത്തിന്നു പോകുവാന് നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.

12. 'You must have a designated area outside the camp where you can go to relieve yourself.

13. നിന്റെ ആയുധങ്ങളുടെ കൂട്ടത്തില് ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോള് അതിനാല് കുഴിച്ചു നിന്റെ വിസര്ജ്ജനം മൂടിക്കളയേണം.

13. Each of you must have a spade as part of your equipment. Whenever you relieve yourself, dig a hole with the spade and cover the excrement.

14. നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കല് വൃത്തികേടു കണ്ടിട്ടു അവന് നിന്നെ വിട്ടകലാതിരിപ്പാന് നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.

14. The camp must be holy, for the LORD your God moves around in your camp to protect you and to defeat your enemies. He must not see any shameful thing among you, or he will turn away from you.

15. യജമാനനെ വിട്ടു നിന്റെ അടുക്കല് ശരണം പ്രാപിപ്പാന് വന്ന ദാസനെ യജമാനന്റെ കയ്യില് ഏല്പിക്കരുതു.

15. 'If slaves should escape from their masters and take refuge with you, you must not hand them over to their masters.

16. അവന് നിങ്ങളുടെ ഇടയില് നിന്റെ പട്ടണങ്ങളില് ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാര്ക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.

16. Let them live among you in any town they choose, and do not oppress them.

17. യിസ്രായേല്പുത്രിമാരില് ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേല്പുത്രന്മാരില് പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.

17. 'No Israelite, whether man or woman, may become a temple prostitute.

18. വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്ച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.

18. When you are bringing an offering to fulfill a vow, you must not bring to the house of the LORD your God any offering from the earnings of a prostitute, whether a man or a woman, for both are detestable to the LORD your God.

19. പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.

19. 'Do not charge interest on the loans you make to a fellow Israelite, whether you loan money, or food, or anything else.

20. അന്യനോടു പലിശ വാങ്ങാം; എന്നാല് നീ കൈവശമാക്കുവാന് ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.

20. You may charge interest to foreigners, but you may not charge interest to Israelites, so that the LORD your God may bless you in everything you do in the land you are about to enter and occupy.

21. നിന്റെ ദൈവമായ യഹോവേക്കു നേര്ച്ച നേര്ന്നാല് അതു നിവര്ത്തിപ്പാന് താമസം വരുത്തരുതു; അങ്ങനെ ചെയ്താല് നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കല് പാപമായിരിക്കും.
മത്തായി 5:33

21. 'When you make a vow to the LORD your God, be prompt in fulfilling whatever you promised him. For the LORD your God demands that you promptly fulfill all your vows, or you will be guilty of sin.

22. നേരാതിരിക്കുന്നതു പാപം ആകയില്ല.

22. However, it is not a sin to refrain from making a vow.

23. നിന്റെ നാവിന്മേല്നിന്നു വീണതു നിവര്ത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവേക്കു നേര്ന്നതുപോലെ നിവര്ത്തിക്കയും വേണം.

23. But once you have voluntarily made a vow, be careful to fulfill your promise to the LORD your God.

24. കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള് ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തില് ഇടരുതു.
മത്തായി 12:1

24. 'When you enter your neighbor's vineyard, you may eat your fill of grapes, but you must not carry any away in a basket.

25. കൂട്ടുകാരന്റെ വിളഭൂമിയില്കൂടി പോകുമ്പോള് നിനക്കു കൈകൊണ്ടു കതിര് പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവില് അരിവാള് വെക്കരുതു.
മർക്കൊസ് 2:23, ലൂക്കോസ് 6:1, മത്തായി 12:1

25. And when you enter your neighbor's field of grain, you may pluck the heads of grain with your hand, but you must not harvest it with a sickle.



Shortcut Links
ആവർത്തനം - Deuteronomy : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |