1 Thessalonians - 1 തെസ്സലൊനീക്യർ 2 | View All

1. സഹോദരന്മാരേ, ഞങ്ങള് നിങ്ങളുടെ അടുക്കല് വന്നതു വ്യര്ത്ഥമായില്ല എന്നു നിങ്ങള് തന്നേ അറിയുന്നുവല്ലോ.

1. For you yourselves know, brethren, that our visit to you was not in vain;

2. നിങ്ങള് അറിയുംപോലെ ഞങ്ങള് ഫിലിപ്പിയില്വെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന് ഞങ്ങളുടെ ദൈവത്തില് ധൈര്യപ്പെട്ടിരുന്നു.

2. but though we had already suffered and been shamefully treated at Philippi, as you know, we had courage in our God to declare to you the gospel of God in the face of great opposition.

3. ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്നിന്നോ അശുദ്ധിയില്നിന്നോ വ്യാജത്തോടയോ വന്നതല്ല.

3. For our appeal does not spring from error or uncleanness, nor is it made with guile;

4. ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിന്നു ഞങ്ങള് ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങള് മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചു കൊണ്ടു സംസാരിക്കുന്നതു.
ലേവ്യപുസ്തകം 25:43, ലേവ്യപുസ്തകം 25:53

4. but just as we have been approved by God to be entrusted with the gospel, so we speak, not to please men, but to please God who tests our hearts.

5. നിങ്ങള് അറിയുംപോലെ ഞങ്ങള് ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.

5. For we never used either words of flattery, as you know, or a cloak for greed, as God is witness;

6. ക്രിസ്തുവിന്റെ അപ്പൊസ്തലന്മാര് എന്ന അവസ്ഥെക്കു ഘനത്തോടെയിരിപ്പാന് കഴിവുണ്ടായിട്ടും ഞങ്ങള് മനുഷ്യരോടു, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;

6. nor did we seek glory from men, whether from you or from others, though we might have made demands as apostles of Christ.

7. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള് നിങ്ങളുടെ ഇടയില് ആര്ദ്രതയുള്ളവരായിരുന്നു.

7. But we were gentle among you, like a nurse taking care of her children.

8. ഇങ്ങനെ ഞങ്ങള് നിങ്ങളെ ഔമനിച്ചുകൊണ്ടു നിങ്ങള്ക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാന് മാത്രമല്ല, നിങ്ങള് ഞങ്ങള്ക്കു പ്രിയരാകയാല് ഞങ്ങളുടെ പ്രാണനും കൂടെ വെച്ചുതരുവാന് ഒരുക്കമായിരുന്നു.

8. So, being affectionately desirous of you, we were ready to share with you not only the gospel of God but also our own selves, because you had become very dear to us.

9. സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള് ഔര്ക്കുംന്നുവല്ലോ; നിങ്ങളില് ആര്ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള് രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

9. For you remember our labor and toil, brethren; we worked night and day, that we might not burden any of you, while we preached to you the gospel of God.

10. വിശ്വസിക്കുന്ന നിങ്ങളുടെ ഇടയില് ഞങ്ങള് എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.

10. You are witnesses, and God also, how holy and righteous and blameless was our behavior to you believers;

11. തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാന് തക്കവണ്ണം

11. for you know how, like a father with his children, we exhorted each one of you and encouraged you and charged you

12. ഞങ്ങള് നിങ്ങളില് ഔരോരുത്തനെ അപ്പന് മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങള്ക്കു അറിയാമല്ലോ.

12. to lead a life worthy of God, who calls you into his own kingdom and glory.

13. ഞങ്ങള് പ്രസംഗിച്ച ദൈവവചനം നിങ്ങള് കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാല് ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാല് ഞങ്ങള് ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില് അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

13. And we also thank God constantly for this, that when you received the word of God which you heard from us, you accepted it not as the word of men but as what it really is, the word of God, which is at work in you believers.

14. സഹോദരന്മാരേ, യെഹൂദ്യയില് ക്രിസ്തുയേശുവിലുള്ള ദൈവസഭകള്ക്കു നിങ്ങള് അനുകാരികളായിത്തീര്ന്നു. അവര് യെഹൂദരാല് അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാല് അനുഭവിച്ചുവല്ലോ.

14. For you, brethren, became imitators of the churches of God in Christ Jesus which are in Judea; for you suffered the same things from your own countrymen as they did from the Jews,

15. യെഹൂദര് കര്ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഔടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യര്ക്കും വിരോധികളും

15. who killed both the Lord Jesus and the prophets, and drove us out, and displease God and oppose all men

16. ജാതികള് രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങള് അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര് തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാല് ദൈവക്രോധം അവരുടെമേല് മുഴുത്തുവന്നിരിക്കുന്നു.
യിരേമ്യാവു 11:20

16. by hindering us from speaking to the Gentiles that they may be saved -- so as always to fill up the measure of their sins. But God's wrath has come upon them at last!

17. സഹോദരന്മാരേ, ഞങ്ങള് അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹു കാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്മാന് ഏറ്റവും അധികം ശ്രമിച്ചു.

17. But since we were bereft of you, brethren, for a short time, in person not in heart, we endeavored the more eagerly and with great desire to see you face to face;

18. അതുകൊണ്ടു നിങ്ങളുടെ അടുക്കല് വരുവാന് ഞങ്ങള്, വിശേഷാല് പൌലൊസായ ഞാന് , ഒന്നു രണ്ടുപ്രാവശ്യം വിചാരിച്ചു; എന്നാല് സാത്താന് ഞങ്ങളെ തടുത്തു.

18. because we wanted to come to you -- I, Paul, again and again -- but Satan hindered us.

19. നമ്മുടെ കര്ത്താവായ യേശുവിന്റെ മുമ്പാകെ അവന്റെ പ്രത്യക്ഷതയില് ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര് ആകുന്നു? നിങ്ങളും അല്ലയോ?

19. For what is our hope or joy or crown of boasting before our Lord Jesus at his coming? Is it not you?

20. ഞങ്ങളുടെ മഹത്വവും സന്തോഷവും നിങ്ങള് തന്നേ.

20. For you are our glory and joy.



Shortcut Links
1 തെസ്സലൊനീക്യർ - 1 Thessalonians : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |