1 Thessalonians - 1 തെസ്സലൊനീക്യർ 5 | View All

1. സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന് ആവശ്യമില്ല.

1. I don't think, friends, that I need to deal with the question of when all this is going to happen.

2. കള്ളന് രാത്രിയില് വരുമ്പോലെ കര്ത്താവിന്റെ നാള് വരുന്നു എന്നു നിങ്ങള് തന്നേ നന്നായി അറിയുന്നുവല്ലോ.

2. You know as well as I that the day of the Master's coming can't be posted on our calendars. He won't call ahead and make an appointment any more than a burglar would.

3. അവര് സമാധാനമെന്നും നിര്ഭയമെന്നും പറയുമ്പോള് ഗര്ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്ക്കും തെറ്റിയൊഴിയാവതുമല്ല.
യിരേമ്യാവു 31:33-34

3. About the time everybody's walking around complacently, congratulating each other--'We've sure got it made! Now we can take it easy!'--suddenly everything will fall apart. It's going to come as suddenly and inescapably as birth pangs to a pregnant woman.

4. എന്നാല് സഹോദരന്മാരേ, ആനാള് കള്ളന് എന്നപോലെ നിങ്ങളെ പിടിപ്പാന് നിങ്ങള് ഇരുട്ടിലുള്ളവരല്ല;

4. But friends, you're not in the dark, so how could you be taken off guard by any of this?

5. നിങ്ങള് എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.

5. You're sons of Light, daughters of Day. We live under wide open skies and know where we stand.

6. ആകയാല് നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്ന്നും സുബോധമായുമിരിക്ക.

6. So let's not sleepwalk through life like those others. Let's keep our eyes open and be smart.

7. ഉറങ്ങുന്നവര് രാത്രിയില് ഉറങ്ങുന്നു. മദ്യപിക്കുന്നവര് രാത്രിയില് മദ്യപിക്കുന്നു.

7. People sleep at night and get drunk at night.

8. നാമോ പകലിന്നുള്ളവരാകയാല് വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
യിരേമ്യാവു 6:14, യിരേമ്യാവു 8:11, യേഹേസ്കേൽ 13:10

8. But not us! Since we're creatures of Day, let's act like it. Walk out into the daylight sober, dressed up in faith, love, and the hope of salvation.

9. ദൈവം നമ്മെ കോപത്തിന്നല്ല,

9. God didn't set us up for an angry rejection but for salvation by our Master, Jesus Christ.

10. നാം ഉണര്ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.

10. He died for us, a death that triggered life. Whether we're awake with the living or asleep with the dead, we're alive with him!

11. ആകയാല് നിങ്ങള് ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില് ആത്മിക വര്ദ്ധനവരുത്തിയും പോരുവിന് .

11. So speak encouraging words to one another. Build up hope so you'll all be together in this, no one left out, no one left behind. I know you're already doing this; just keep on doing it.

12. സഹോദരന്മാരേ, നിങ്ങളുടെ ഇടയില് അദ്ധ്വാനിക്കയും കര്ത്താവില് നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം

12. And now, friends, we ask you to honor those leaders who work so hard for you, who have been given the responsibility of urging and guiding you along in your obedience.

13. ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില് സമാധാനമായിരിപ്പിന് .

13. Overwhelm them with appreciation and love! Get along among yourselves, each of you doing your part.

14. സഹോദരന്മാരേ, ഞങ്ങള് നിങ്ങളെ പ്രബോധിപ്പിക്കുന്നതുക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന് ഉള്ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന് ; ബലഹീനരെ താങ്ങുവിന് ; എല്ലാവരോടും ദീര്ഘക്ഷമ കാണിപ്പിന് .

14. Our counsel is that you warn the freeloaders to get a move on. Gently encourage the stragglers, and reach out for the exhausted, pulling them to their feet. Be patient with each person, attentive to individual needs.

15. ആരും തിന്മകൂ പകരം തിന്മ ചെയ്യാതിരിപ്പാന് നോക്കുവിന് ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന് ;
യെശയ്യാ 59:17

15. And be careful that when you get on each other's nerves you don't snap at each other. Look for the best in each other, and always do your best to bring it out.

16. എപ്പോഴും സന്തോഷിപ്പിന് ;

16. Be cheerful no matter what;

17. ഇടവിടാതെ പ്രാര്ത്ഥിപ്പിന്

17. pray all the time;

18. എല്ലാറ്റിന്നും സ്തോത്രം ചെയ്വിന് ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില് ദൈവേഷ്ടം.

18. thank God no matter what happens. This is the way God wants you who belong to Christ Jesus to live.

19. ആത്മാവിനെ കെടുക്കരുതു.

19. Don't suppress the Spirit,

20. പ്രവചനം തുച്ഛീകരിക്കരുതു.

20. and don't stifle those who have a word from the Master.

21. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന് .

21. On the other hand, don't be gullible. Check out everything, and keep only what's good.

22. സകലവിധദോഷവും വിട്ടകലുവിന് .
സദൃശ്യവാക്യങ്ങൾ 20:22

22. Throw out anything tainted with evil.

23. സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില് അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.

23. May God himself, the God who makes everything holy and whole, make you holy and whole, put you together--spirit, soul, and body--and keep you fit for the coming of our Master, Jesus Christ.

24. നിങ്ങളെ വിളിക്കുന്നവന് വിശ്വസ്തന് ആകുന്നു; അവന് അതു നിവര്ത്തിക്കും.

24. The One who called you is completely dependable. If he said it, he'll do it!

25. സഹോദരന്മാരേ, ഞങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിപ്പിന് .

25. Friends, keep up your prayers for us.

26. സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല് വന്ദനം ചെയ്വിന് .

26. Greet all the Christians there with a holy embrace.

27. കര്ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്പ്പിക്കേണം.

27. And make sure this letter gets read to all the brothers and sisters. Don't leave anyone out.

28. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

28. The amazing grace of Jesus Christ be with you!



Shortcut Links
1 തെസ്സലൊനീക്യർ - 1 Thessalonians : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |