2 Thessalonians - 2 തെസ്സലൊനീക്യർ 3 | View All

1. ഒടുവില് സഹോദരന്മാരേ, കര്ത്താവിന്റെ വചനം നിങ്ങളുടെ അടുക്കല് എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും

1. For the rest, my brothers, let there be prayer for us that the word of the Lord may go forward with increasing glory, even as it does with you;

2. വല്ലാത്തവരും ദുഷ്ടരുമായ മനുഷ്യരുടെ കയ്യില് നിന്നു ഞങ്ങള് വിടുവിക്കപ്പെടാനും ഞങ്ങള്ക്കുവേണ്ടി പ്രാര്ത്ഥിപ്പിന് ; വിശ്വാസം എല്ലാവര്ക്കും ഇല്ലല്ലോ.

2. And that we may be made free from foolish and evil men; for not all have faith.

3. കര്ത്താവോ വിശ്വസ്തന് ; അവന് നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യില് അകപ്പെടാതവണ്ണം കാത്തുകൊള്ളും.

3. But the Lord is true, who will give you strength and keep you safe from evil.

4. ഞങ്ങള് ആജ്ഞാപിക്കുന്നതു നിങ്ങള് ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള് നിങ്ങളെക്കുറിച്ചു കര്ത്താവില് ഉറെച്ചിരിക്കുന്നു.

4. And we have faith in the Lord about you, that you are doing and will do the things about which we give you orders.

5. കര്ത്താവു താന് നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.

5. And may your hearts be guided by the Lord into the love of God and quiet waiting for Christ.

6. സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില് ഞങ്ങള് നിങ്ങളോടു ആജ്ഞാപിക്കുന്നു.

6. Now we give you orders, brothers, in the name of our Lord Jesus Christ, to keep away from all those whose behaviour is not well ordered and in harmony with the teaching which they had from us.

7. ഞങ്ങള് അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങള് തന്നേ അറിയുന്നുവല്ലോ. ഞങ്ങള് നിങ്ങളുടെ ഇടയില് ക്രമം കെട്ടു നടന്നിട്ടില്ല,

7. For you yourselves are used to taking us as your example, because our life among you was ruled by order,

8. ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില് ആര്ക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങള് അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകല് വേലചെയ്തു പോന്നതു

8. And we did not take food from any man for nothing, but were working hard night and day not to be a trouble to any of you:

9. അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന് നിങ്ങള്ക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.

9. Not because we have not the right, but to make ourselves an example to you, so that you might do the same.

10. വേലചെയ്വാന് മനസ്സില്ലാത്തവന് തിന്നുകയുമരുതു എന്നു ഞങ്ങള് നിങ്ങളോടുകൂടെ ഇരിക്കുമ്പോള് തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.

10. For even when we were with you we gave you orders, saying, If any man does no work, let him not have food.

11. നിങ്ങളില് ചിലര് ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്ക്കുന്നു.

11. For it has come to our ears that there are some among you whose behaviour is uncontrolled, who do no work at all, but are over-interested in the business of others.

12. ഇങ്ങനെയുള്ളവരോടുസാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കര്ത്താവായ യേശുക്രിസ്തുവില് ഞങ്ങള് ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

12. Now to such we give orders and make request in the Lord Jesus, that, working quietly, they get their living.

13. നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതില് തളര്ന്നു പോകരുതു.

13. And you, my brothers, do not get tired of well-doing.

14. ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവന് നാണിക്കേണ്ടതിന്നു അവനോടുള്ള സംസര്ഗ്ഗം വിട്ടു അവനെ വേറുതിരിപ്പിന് .

14. And if any man does not give attention to what we have said in this letter, take note of that man, and keep away from him, so that he may be shamed.

15. എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരന് എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.

15. Have no feeling of hate for him, but take him in hand seriously as a brother.

16. സമാധാനത്തിന്റെ കര്ത്താവായവന് താന് നിങ്ങള്ക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നലകുമാറാകട്ടെ; കര്ത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.

16. Now the Lord of peace himself give you peace at all times and in every way. May the Lord be with you all.

17. പൌലൊസായ എന്റെ കയ്യാല് വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാന് എഴുതുന്നു.

17. These words of love to you at the end are in my writing, Paul's writing, and this is the mark of every letter from me.

18. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

18. May the grace of our Lord Jesus Christ be with you all.



Shortcut Links
2 തെസ്സലൊനീക്യർ - 2 Thessalonians : 1 | 2 | 3 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |