Philemon - ഫിലേമോൻ 1 | View All

1. ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോന് എന്ന നിനക്കും

1. Poul, the boundun of Crist Jhesu, and Timothe, brother, to Filemon, bilouyd, and oure helpere, and to Appia,

2. സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അര്ക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നുതു

2. most dere sister, and to Archip, oure euene kniyt, and to the chirche that is in thin hous,

3. നമ്മുടെ പിതാവായ ദൈവത്തിങ്കല് നിന്നും കര്ത്താവായ യേശുക്രിസ്തുവിങ്കല്നിന്നും നിങ്ങള്ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

3. grace be to you, and pees of God oure fader, and of the Lord Jhesu Crist.

4. കര്ത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു

4. I do thankingis to my God, euere more makinge mynde of thee in my preieris,

5. ഞാന് കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താല് നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു

5. heringe thi charite and feith, that thou hast in the Lord Jhesu, and to alle hooli men,

6. എന്റെ പ്രാര്ത്ഥനയില് നിന്നെ ഔര്ത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

6. that the comynyng of thi feith be maad opyn, in knowing of al good thing in Crist Jhesu.

7. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തില് എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.

7. And Y hadde greet ioye and coumfort in thi charite, for the entrailis of hooli men restiden bi thee, brother.

8. ആകയാല് യുക്തമായതു നിന്നോടു കല്പിപ്പാന് ക്രിസ്തുവില് എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും

8. For which thing Y hauynge myche trist in Crist Jhesu, to comaunde to thee that that perteyneth to profit;

9. പൌലോസ് എന്ന വയസ്സനും ഇപ്പോള് ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന് സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.

9. but Y biseche more for charite, sithen thou art siche as the elde Poul, and now the boundun of Jhesu Crist.

10. തടവില് ഇരിക്കുമ്പോള് ഞാന് ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.

10. Y biseche thee for my sone Onesyme, whom Y in boondis bigat,

11. അവന് മുമ്പെ നിനക്കു പ്രയോജനമില്ലാത്തവന് ആയിരുന്നു; ഇപ്പോള് നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവന് തന്നേ.

11. which sumtyme was vnprofitable to thee, but now profitable bothe to thee and to me; whom Y sente ayen to thee.

12. എനിക്കു പ്രാണപ്രിയനായ അവനെ ഞാന് മടക്കി അയച്ചിരിക്കുന്നു.

12. And resseyue thou hym as myn entrailis;

13. സുവിശേഷംനിമിത്തമുള്ള തടവില് എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കല് തന്നേ നിര്ത്തിക്കൊള്വാന് എനിക്കു ആഗ്രഹമുണ്ടായിരുന്നു.

13. whom Y wolde withholde with me, that he schulde serue for thee to me in boondis of the gospel;

14. എങ്കിലും നിന്റെ ഗുണം നിര്ബ്ബന്ധത്താല് എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്വാന് എനിക്കു മനസ്സില്ലായിരുന്നു.

14. but with out thi counseil Y wolde not do ony thing, that thi good schulde not be as of nede, but wilful.

15. അവന് അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;

15. For perauenture therfor he departide fro thee for a tyme, that thou schuldist resseyue hym with outen ende;

16. അവന് ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരന് തന്നേ; അവന് വിശേഷാല് എനിക്കു പ്രിയന് എങ്കില് നിനക്കു ജഡസംബന്ധമായും കര്ത്തൃസംബന്ധമായും എത്ര അധികം?

16. now not as a seruaunt, but for a seruaunt a most dere brother, most to me; and how myche more to thee, bothe in fleisch and in the Lord?

17. ആകയാല് നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കില് അവനെ എന്നെപ്പോലെ ചേര്ത്തുകൊള്ക.

17. Therfor if thou hast me a felowe, resseyue hym as me; for if he hath ony thing anoied thee,

18. അവന് നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കില് അതു എന്റെ പേരില് കണക്കിട്ടുകൊള്ക.

18. ethir owith, arette thou this thing to me.

19. പൌലോസ് എന്ന ഞാന് സ്വന്തകയ്യാല് എഴുതിയിരിക്കുന്നു; ഞാന് തന്നു തീര്ക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാന് കടംപെട്ടിരിക്കുന്നു എന്നു ഞാന് പറയേണം എന്നില്ലല്ലോ.

19. Y Poul wroot with myn hoond, Y schal yelde; that Y seie not to thee, that also thou owist to me thi silf.

20. അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കര്ത്താവില് ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില് എന്റെ ഹൃദയം തണുപ്പിക്ക.

20. So, brothir, Y schal vse thee in the Lord; fille thou myn entrails in Crist.

21. നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാന് പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന് എഴുതുന്നതു.

21. Y tristnynge of thin obedience wroot to thee, witynge that thou schalt do ouer that that Y seie.

22. ഇതല്ലാതെ നിങ്ങളുടെ പ്രാര്ത്ഥനയാല് ഞാന് നിങ്ങള്ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാര്പ്പിടം ഒരുക്കിക്കൊള്ക.

22. Also make thou redi to me an hous to dwelle in; for Y hope that bi youre preyeris Y schal be youun to you.

23. ക്രിസ്തുയേശുവില് എന്റെ സഹബദ്ധനായ എപ്പഫ്രാസും

23. Epafras, prisoner with me in Crist Jhesu,

24. എന്റെ കൂട്ടുവേലക്കാരനായ മര്ക്കൊസും അരിസ്തര്ക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.

24. greetith thee wel, and Mark, Aristark, Demas, Lucas, myn helperis.

25. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന് .

25. The grace of oure Lord Jhesu Crist be with youre spirit. Amen.



Shortcut Links
ഫിലേമോൻ - Philemon : 1 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |