Hebrews - എബ്രായർ 13 | View All

1. സഹോദരപ്രീതി നിലനില്ക്കട്ടെ, അതിഥിസല്ക്കാരം മറക്കരുതു.

1. Let brotherly loue cotynue.

2. അതിനാല് ചിലര് അറിയാതെ ദൈവദൂതന്മാരെ സല്കരിച്ചിട്ടുണ്ടല്ലോ.
ഉല്പത്തി 18:1-8, ഉല്പത്തി 19:1-3

2. Be not forgetfull to lodge straungers: for therby haue dyuerse receaued angels in to their houses vnawares.

3. നിങ്ങളും തടവുകാര് എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില് ഇരിക്കുന്നവരാകയാല് കഷ്ടമനുഭവിക്കുന്നവരെയും ഔര്ത്തുകൊള്വിന് .

3. Remembre them that are in bondes, eue as though ye were bounde with them: and be myndefull off them which are in aduersite, as ye which are also in the bodye.

4. വിവാഹം എല്ലാവര്ക്കും മാന്യവും കിടക്ക നിര്മ്മലവും ആയിരിക്കട്ടെ; എന്നാല് ദുര്ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

4. Let wedlocke be had in pryce in all poyntes, & let ye chamber be vndefyled. For whorekepers and aduouterers God wil iudge.

5. നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന് ; “ഞാന് നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവന് തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
ഉല്പത്തി 28:15, ആവർത്തനം 31:6, ആവർത്തനം 31:8, യോശുവ 1:5

5. Let youre conuersacion be without couetousnes, and be content with that ye haue allready, for he hath sayde: I wyl not fayle the nether forsake the,

6. ആകയാല് “കര്ത്താവു എനിക്കു തുണ; ഞാന് പേടിക്കയില്ല; മനുഷ്യന് എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യ്യത്തോടെ പറയാം.
സങ്കീർത്തനങ്ങൾ 118:6

6. so that we maye boldely saye: The LORDE is my helper, and I wyl not feare what man maye do vnto me.

7. നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഔര്ത്തുകൊള്വിന് ; അവരുടെ ജീവാവസാനം ഔര്ത്തു അവരുടെ വിശ്വാസം അനുകരിപ്പിന് .

7. Remembre the which haue the ouersighte of you, which haue declared vnto you the worde of God. The ende of whose couersacion se that ye loke vpon, and folowe their faith.

8. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന് തന്നേ.
യെശയ്യാ 43:13

8. Iesus Christ yesterdaye and Todaye, & the same cotinueth for euer.

9. വിവിധവും അന്യവുമായ ഉപദേശങ്ങളാല് ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവര്ക്കും പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല് തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.

9. Be not caried aboute wt dyuerse and straunge lernynges: for it is a good thinge that the herte be stablysshed with grace, and not with meates, which haue not profited them, that haue had their pastyme in them.

10. കൂടാരത്തില് ശുശ്രൂഷിക്കുന്നവര്ക്കും അഹോവൃത്തി കഴിപ്പാന് അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.

10. We haue an altare, wherof they haue no power to eate, which serue in the Tabernacle.

11. മഹാപുരോഹിതന് പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല് പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.
ലേവ്യപുസ്തകം 16:27

11. For the bodies of those beestes whose bloude is broughte in to the holy place by ye hye prest to pourge synne, are brent without the tetes.

12. അങ്ങനെ യേശുവും സ്വന്തരക്തത്താല് ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.

12. Therfore Iesus also, to sanctifye ye people by his awne bloude, suffred without ye gate.

13. ആകയാല് നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കല് ചെല്ലുക.
ലേവ്യപുസ്തകം 16:27

13. Let vs go forth therfore out of the tentes, and suffre rebuke with him:

14. ഇവിടെ നമുക്കു നിലനിലക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.

14. for here haue we no contynuynge cite, but we seke one to come.

15. അതുകൊണ്ടു അവന് മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്പ്പിക്കുക.
ലേവ്യപുസ്തകം 7:12, 2 ദിനവൃത്താന്തം 29:31, സങ്കീർത്തനങ്ങൾ 50:14, സങ്കീർത്തനങ്ങൾ 50:23, യെശയ്യാ 57:19, ഹോശേയ 14:2

15. Let vs therfore by him offre allwayes vnto God the sacrifice of prayse: that is to saye, the frute of those lippes which confesse his name.

16. നന്മചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.

16. To do good and to destribute forget not, for wt soch sacrifices God is pleased.

17. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന് ; അവര് കണകൂ ബോധിപ്പിക്കേണ്ടുന്നവരാകയാല് നിങ്ങളുടെ ആത്മാക്കള്ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവര് ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാന് ഇടവരുത്തുവിന് ; അല്ലാഞ്ഞാല് നിങ്ങള്ക്കു നന്നല്ല.
യെശയ്യാ 62:6, യേഹേസ്കേൽ 3:17

17. Obey them that haue the ouersighte off you, and submytte youre selues vnto them: for they watch for youre soules, euen as they that must geue accoptes therfore, that they maye do it with ioye, and not with grefe: for that is an vnprofitable thinge for you.

18. ഞങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിപ്പിന് . സകലത്തിലും നല്ലവരായി നടപ്പാന് ഇച്ഛിക്കകൊണ്ടു ഞങ്ങള്ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള് ഉറച്ചിരിക്കുന്നു.

18. Praye for vs. We haue confidence, because we haue a good coscience in all thinges, and desyre to lyue honestly.

19. എന്നെ നിങ്ങള്ക്കു വേഗത്തില് വണ്ടും കിട്ടേണ്ടതിന്നു നിങ്ങള് പ്രാര്ത്ഥിക്കേണം എന്നു ഞാന് വിശേഷാല് അപേക്ഷിക്കുന്നു.

19. But I desyre you ye more abundauntly, that ye so do, yt I maye be restored vnto you the more quyckly.

20. നിത്യനിയമത്തിന്റെ രക്തത്താല് ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം
യെശയ്യാ 63:11, യിരേമ്യാവു 32:40, യേഹേസ്കേൽ 37:26, സെഖർയ്യാവു 9:11

20. The God of peace (that broughte agayue fro the deed oure LORDE Iesus the greate shepherde of the shepe thorow the bloude of the euerlastinge Testament)

21. നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാന് തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മില് നിവര്ത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേന് .

21. make you perfecte in all good workes, to do his wyll, workynge in you that which is pleasaunt in his sighte thorow Iesus Christ, to whom be prayse for euer and euer Amen.

22. സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്വിന് എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന് എഴുതിയിരിക്കുന്നതു.

22. I beseke you brethren, suffre the worde of exhortacion, for I haue wrytten vnto you in few wordes.

23. സഹോദരനായ തിമോഥെയോസ് തടവില്നിന്നു ഇറങ്ങി എന്നു അറിവിന് . അവന് വേഗത്തില് വന്നാല് ഞാന് അവനുമായി നിങ്ങളെ വന്നുകാണും.

23. Knowe or brother Timotheus, whom we haue sent from vs, with whom (yf he come shortly) I wil se you.

24. നിങ്ങളെ നടത്തുന്നവര്ക്കും എല്ലാവര്ക്കും സകലവിശുദ്ധന്മാര്ക്കും വന്ദനം ചൊല്ലുവിന് . ഇതല്യക്കാര് നിങ്ങള്ക്കു വന്ദനം ചൊല്ലുന്നു.

24. Salute the that haue the ouersighte of you and all ye sayntes. The brethren of Italy salute you.

25. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന് .

25. Grace be with you all, Amen.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |