Hebrews - എബ്രായർ 7 | View All

1. ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക്ക രാജാക്കന്മാരെ ജയിച്ചു
ഉല്പത്തി 14:17-20

1. For this Melchisedech kyng of Salem, priest of the most hye God, who met Abraham returnyng from the slaughter of the kynges, and blessed hym:

2. മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാല് സമാധാനത്തിന്റെ രാജാവു എന്നും അര്ത്ഥം.

2. To whom also Abraham gaue tythe of all thynges, first being called by interpretatio king of righteousnes, & after yt also, kyng of Salem, which is, kyng of peace.

3. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന് ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.

3. Without father, without mother, without kynne, hauyng neither beginnyng of dayes, neither ende of lyfe, but lykened vnto the sonne of God, and continueth a priest for euer.

4. ഇവന് എത്ര മഹാന് എന്നു നോക്കുവിന് ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളില് പത്തിലൊന്നു കൊടുത്തുവല്ലോ.
ഉല്പത്തി 14:19-20

4. Nowe consider howe great this [man] was, vnto whom also the patriarche Abraham gaue tythe of the spoyles.

5. ലേവിപുത്രന്മാരില് പൌരോഹിത്യം ഭലിക്കുന്നവര്ക്കും ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന് കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തില്നിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.
സംഖ്യാപുസ്തകം 18:21

5. And veryly they which are of the children of Leuie, which receaue the office of the priesthood, haue a commaundement to take tythe of the people accordyng to the lawe, that is, of their brethren, though they came out of ye loynes of Abraham.

6. എന്നാല് അവരുടെ വംശാവലിയില് ഉള്പ്പെടാത്തവന് അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള് പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.
ഉല്പത്തി 14:19-20

6. But he whose kynrede is not counted among them, receaued tythe of Abraham, and blessed hym that had the promises.

7. ഉയര്ന്നവന് താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തര്ക്കം ഏതുമില്ലല്ലോ.

7. And without all controuersie, the lesse is blessed of the better.

8. ഇവിടെ മരിക്കുന്ന മനുഷ്യര് ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന് തന്നേ.

8. And here men that dye, receaue tithes: but there he [receaueth them] of whom it is witnessed that he lyueth.

9. ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാംമുഖാന്തരം ദശാംശം കൊടുത്തിരിക്കുു എന്നു ഒരു വിധത്തില് പറയാം.

9. And to say the trueth, Leuie also whiche receaueth tythes, payed tythes in Abraham.

10. അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോള് ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
ഉല്പത്തി 14:19-20

10. For he was yet in the loynes of his father, when Melchisedech met Abraham.

11. ലേവ്യപൌരോഹിത്യത്താല് സമ്പൂര്ണ്ണത വന്നെങ്കില് — അതിന് കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതന് വരുവാന് എന്തൊരാവശ്യം?
സങ്കീർത്തനങ്ങൾ 110:4

11. If therefore perfection was by the priesthood of ye Leuites (For vnder that priesthood the people receaued the law) what neded it furthermore that another priest shoulde rise after the order of Melchisedech, and not to be called after the order of Aaron?

12. പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നും കൂടെ മാറ്റം വരുവാന് ആവശ്യം.

12. For yf the priesthood be translated, of necessitie also there is made a translation of the lawe.

13. എന്നാല് ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന് വേറൊരു ഗോത്രത്തിലുള്ളവന് ; ആ ഗോത്രത്തില് ആരും യാഗപീഠത്തിങ്കല് ശുശ്രൂഷ ചെയ്തിട്ടില്ല.

13. For he of whom these thynges are spoken, parteyneth vnto another tribe, of which no man stoode at the aulter.

14. യെഹൂദയില്നിന്നു നമ്മുടെ കര്ത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തൊടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.
ഉല്പത്തി 49:10, 1 ദിനവൃത്താന്തം 5:2, യെശയ്യാ 11:1

14. For it is euident that our Lord sprong out of Iuda, of which tribe spake Moyses nothyng concernyng priesthood:

15. ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല് അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാല് ഉളവായ വേറെ ഒരു പുരോഹിതന്
സങ്കീർത്തനങ്ങൾ 110:4

15. And it is yet a farre more euidet thing, yf after the similitude of Melchisedech there aryse another priest,

16. മല്ക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കില് അതു ഏറ്റവും അധികം തെളിയുന്നു.

16. Which is not made after the lawe of the carnall commaundement, but after the power of the endlesse lyfe:

17. നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന് എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.
സങ്കീർത്തനങ്ങൾ 110:4

17. For he testifieth that thou art a priest for euer, after the order of Melchisedech.

18. മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം

18. For there is truely a disanulling of the commaundement goyng before, for the weakenesse and vnprofitablenesse therof.

19. നീക്കവും — ന്യായപ്രമാണത്താല് ഒന്നും പൂര്ത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.

19. For the lawe made nothyng perfect, but [was] the bryngyng in of a better hope, by the whiche we drawe nygh vnto God.

20. അവര് ആണ കൂടാതെ പുരോഹിതന്മാരായിത്തീര്ന്നു.

20. And in as much as that was not without an oth (For those priestes were made without an oth:

21. ഇവനോ “നീ എന്നേക്കും പുരോഹിതന് എന്നു കര്ത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവന് ഇട്ട ആണയോടുകൂടെ തന്നെ

21. But this priest with an oth, by hym that saide vnto him: The Lord sware and wyll not repent, thou art a priest for euer, after the order of Melchisedech.)

22. ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീര്ന്നിരിക്കുന്നു.

22. By so much was Iesus made a suertie of a better testament.

23. മരണംനിമിത്തം അവര്ക്കും നിലനില്പാന് മുടക്കം വരികകൊണ്ടു പുരോഹിതന്മാര് ആയിത്തീര്ന്നവര് അനേകര് ആകുന്നു.

23. And among them many were made priestes, because they were forbidden by death to endure.

24. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.

24. But this man, because he endureth euer, hath an vnchaungeable priesthood.

25. അതുകൊണ്ടു താന് മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവര്ക്കും വേണ്ടി പക്ഷവാദം ചെയ്വാന് സാദാ ജീവിക്കുന്നവനാകയാല് അവരെ പൂര്ണ്ണമായി രക്ഷിപ്പാന് അവന് പ്രാപ്തനാകുന്നു.
യെശയ്യാ 59:16

25. Wherefore he is able also euer to saue them to the vttermost that come vnto God by hym, seyng he euer lyueth to make intercession for them.

26. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന് , നിര്ദ്ദോഷന് , നിര്മ്മലന് , പാപികളോടു വേറുവിട്ടവന് , സ്വര്ഗ്ഗത്തെക്കാള് ഉന്നതനായിത്തീര്ന്നവന് ;

26. For such an hye priest became vs, whiche [is] holy, harmelesse, vndefyled, seperate from sinners, and made hygher then heauens:

27. ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്ക്കായും ദിനംപ്രതി യാഗം കഴിപ്പാന് ആവശ്യമില്ലാത്തവന് തന്നേ. അതു അവന് തന്നെത്താന് അര്പ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.
ലേവ്യപുസ്തകം 16:6, ലേവ്യപുസ്തകം 16:15

27. Whiche nedeth not dayly, as those hie priestes, to offer vp sacrifice, first for his owne sinnes, and then for the peoples: for that dyd he once, when he offered vp hym selfe.

28. ന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീര്ന്ന പുത്രനെ പുരോഹിതനാക്കുന്നു.
സങ്കീർത്തനങ്ങൾ 2:7

28. For the lawe maketh men hye priestes which haue infirmitie: but the word of the oth which (was) after the lawe (maketh) the sonne, whiche is perfecte for euermore.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |