James - യാക്കോബ് 2 | View All

1. സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്ത്താവായ യേശുക്രിസ്തുവില് വിശ്വസിക്കുന്ന നിങ്ങള് മുഖപക്ഷം കാണിക്കരുതു.
ഇയ്യോബ് 34:19, സങ്കീർത്തനങ്ങൾ 24:7-10

1. Mi britheren, nyle ye haue the feith of oure Lord Jhesu Crist of glorie, in accepcioun of persoones.

2. നിങ്ങളുടെ പള്ളിയില് മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാല്

2. For if a man `that hath a goldun ring, and in a feire clothing, cometh in youre cumpany, and a pore man entrith in a foul clothing,

3. നിങ്ങള് മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കിഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടുനീ അവിടെ നില്ക്ക; അല്ലെങ്കില് എന്റെ പാദപീഠത്തിങ്കല് ഇരിക്ക എന്നും പറയുന്നു എങ്കില്

3. and if ye biholden in to hym that is clothid with clere clothing, and if ye seie to hym, Sitte thou here wel; but to the pore man ye seien, Stonde thou there, ethir sitte vndur the stool of my feet; whether ye demen not anentis you silf,

4. നിങ്ങള് ഉള്ളില് പ്രാമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?

4. and ben maad domesmen of wickid thouytis?

5. പ്രിയ സഹോദരന്മാരേ, കേള്പ്പിന് ദൈവം ലോകത്തില് ദരിദ്രരായവരെ വിശ്വാസത്തില് സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.

5. Heere ye, my moost dereworthe britheren, whethir God chees not pore men in this world, riche in feith, and eiris of the kyngdom, that God bihiyte to men that louen him?

6. ധനവാന്മാര് അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര് അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?

6. But ye han dispisid the pore man. Whether riche men oppressen not you bi power, and thei drawen you to domes?

7. നിങ്ങളുടെമേല് വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവര് അല്ലയോ ദുഷിക്കുന്നതു?

7. Whether thei blasfemen not the good name, that is clepid to help on you?

8. എന്നാല് “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള് നിവര്ത്തിക്കുന്നു എങ്കില് നന്നു.
ലേവ്യപുസ്തകം 19:18

8. Netheles if ye performen the kingis lawe, bi scripturis, Thou schalt loue thi neiybour as thi silf, ye don wel.

9. മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങള് ലംഘനക്കാര് എന്നു ന്യായപ്രമാണത്താല് തെളിയുന്നു.
ആവർത്തനം 1:17

9. But if ye taken persones, ye worchen synne, and ben repreued of the lawe, as trespasseris.

10. ഒരുത്തന് ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില് തെറ്റിയാല് അവന് സകലത്തിന്നും കുറ്റക്കാരനായിത്തീര്ന്നു.

10. And who euere kepith al the lawe, but offendith in oon, he is maad gilti of alle.

11. വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവന് കുല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കുല ചെയ്യുന്നു എങ്കില് ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീര്ന്നു.
പുറപ്പാടു് 20:13-16, ആവർത്തനം 5:17, ആവർത്തനം 5:18

11. For he that seide, Thou schalt do no letcherie, seide also, Thou schalt not sle; that if thou doist not letcherie, but thou sleest, thou art maad trespassour of the lawe.

12. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താല് വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവര്ത്തിക്കയും ചെയ്വിന് .

12. Thus speke ye, and thus do ye, as bigynnynge to be demyd bi the lawe of fredom.

13. കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.

13. For whi dom with out merci is to hym, that doith no mercy; but merci aboue reisith dom.

14. സഹോദരന്മാരേ, ഒരുത്തന് തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികള് ഇല്ലാതിരിക്കയും ചെയ്താല് ഉപകാരം എന്തു? ആ വിശ്വാസത്താല് അവന് രക്ഷ പ്രാപിക്കുമോ?

14. Mi britheren, what schal it profite, if ony man seie that he hath feith, but he hath not the werkis? whether feith schal mowe saue hym?

15. ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്ത വരുമായിരിക്കെ നിങ്ങളില് ഒരുത്തന് അവരോടു

15. And if a brother ethir sister be nakid, and han nede of ech daies lyuelode,

16. സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്വിന് എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവര്ക്കും കൊടുക്കാതിരുന്നാല് ഉപകാരം എന്തു?

16. and if ony of you seie to hem, Go ye in pees, be ye maad hoot, and be ye fillid; but if ye yyuen not to hem tho thingis that ben necessarie to bodi, what schal it profite?

17. അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല് സ്വതവെ നിര്ജ്ജീവമാകുന്നു.

17. So also feith, if it hath not werkis, is deed in it silf.

18. എന്നാല് ഒരുത്തന് നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികള് ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികള് കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാല് കാണിച്ചു തരാം.

18. But summan schal seie, Thou hast feith, and Y haue werkis; schewe thou to me thi feith with out werkis, and Y schal schewe to thee my feith of werkis.

19. ദൈവം ഏകന് എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.

19. Thou bileuest, that o God is; thou doist wel; and deuelis bileuen, and tremblen.

20. വ്യര്ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന് നിനക്കു മനസ്സുണ്ടോ?

20. But wolt thou wite, thou veyn man, that feith with out werkis is idul?

21. നമ്മുടെ പിതാവായ അബ്രാഹാം തന്റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല് അര്പ്പിച്ചിട്ടു പ്രവൃത്തിയാല് അല്ലയോ നീതീകരിക്കപ്പെട്ടതു?
ഉല്പത്തി 22:2, ഉല്പത്തി 22:9

21. Whether Abraham, oure fadir, was not iustified of werkis, offringe Ysaac, his sone, on the auter?

22. അവന്റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാല് വിശ്വാസം പൂര്ണ്ണമായി എന്നും നീ കാണുന്നുവല്ലോ.

22. Therfor thou seest, that feith wrouyte with hise werkis, and his feith was fillid of werkis.

23. അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന് ദൈവത്തിന്റെ സ്നേഹിതന് എന്നു പേര് പ്രാപിച്ചു.
ഉല്പത്തി 15:6, 2 ദിനവൃത്താന്തം 20:7, യെശയ്യാ 41:8

23. And the scripture was fillid, seiynge, Abraham bileuede to God, and it was arettid to hym to riytwisnesse, and he was clepid the freend of God.

24. അങ്ങനെ മനുഷ്യന് വെറും വിശ്വാസത്താലല്ല പ്രവൃത്തികളാല് തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങള് കാണുന്നു.

24. Ye seen that a man is iustified of werkis, and not of feith oneli.

25. അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില് പ്രവൃത്തികളാല് അല്ലയോ നീതീകരിക്കപ്പെട്ടതു?
യോശുവ 2:4, യോശുവ 2:15, യോശുവ 6:17

25. In lijk maner, and whether also Raab, the hoore, was not iustified of werkis, and resseyuede the messangeris, and sente hem out bi anothir weie?

26. ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിര്ജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്ജ്ജീവമാകുന്നു.

26. For as the bodi with out spirit is deed, so also feith with out werkis is deed.



Shortcut Links
യാക്കോബ് - James : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |