Joshua - യോശുവ 11 | View All

1. അനന്തരം ഹാസോര്രാജാവായ യാബീന് ഇതു കേട്ടപ്പോള് അവന് മാദോന് രാജാവായ യോബാബ്, ശിമ്രോന് രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും

1. Whan Iabin the kynge of Asor herde this, he sent vnto Iabob the kynge of Madon and to the kynge of Samron, and to the kynge of Achsaph,

2. വടക്കു മലന് പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറു ദോര്മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും

2. and to the kynges that dwelt towarde the north vpon the mountaynes, and in the playne on the southsyde of Cineroth, and in the lowe countrees, and in the lordshippes of Dor by the see syde:

3. കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്, പര്വ്വതങ്ങളിലെ അമോര്യ്യര്, ഹിത്യര്, പെരിസ്യര്, യെബൂസ്യര്, മിസ്പെദേശത്തു ഹെര്മ്മോന്റെ അടിവാരത്തുള്ള ഹിവ്യര് എന്നിവരുടെ അടുക്കലും ആളയച്ചു.

3. and to the Cananites towarde ye east and west, to ye Amorites, Hethites, Pheresites, and Iebusites, vpon the mountaynes and to the Heuites, vnder mount Hermon in the londe of Mispa.

4. അവര് പെരുപ്പത്തില് കടല്ക്കരയിലെ മണല്പോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.

4. These wete out with all their armies, a greate people, as many as ye sonde of the see, and exceadinge many horses and charettes.

5. ആ രാജാക്കന്മാര് എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്വാന് മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.

5. All these kinges gathered the selues, and came, and pitched together by ye water of Meram, to fighte with Israel.

6. അപ്പോള് യഹോവ യോശുവയോടുഅവരെ പേടിക്കേണ്ടാ; ഞാന് നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പില് ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള് തീയിട്ടു ചുട്ടുകളയേണം.

6. And the LORDE sayde vnto Iosua: Feare them not, for tomorow aboute this tyme wil I delyuer them all slayne, before the children of Israel: thou shalt lame their horses, and burne their charettes with fire.

7. അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.

7. And Iosua came sodenly vpon them, and all the men of warre with him by the water of Merom, & fell vpon them.

8. യഹോവ അവരെ യിസ്രായേലിന്റെ കയ്യില് ഏല്പിച്ചു; അവര് അവരെ തോല്പിച്ചു; മഹാനഗരമായ സീദോന് വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.

8. And the LORDE delyuered them in to ye handes of Israel, and they smote them, and chaced them vnto greate Sido and to the warme water, and to the playne of Mispa towarde ye east: and smote them, vntyll there remayned not one.

9. യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തുഅവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള് തീയിട്ടു ചുട്ടുകളഞ്ഞു.

9. Then dealte Iosua with them as ye LORDE had saide vnto him, & lamed theis horses, & brent their charettes.

10. യോശുവ ആ സമയം തിരിഞ്ഞു ഹാസോര് പിടിച്ചു അതിലെ രാജാവിനെ വാള്കൊണ്ടു കൊന്നു; ഹാസോര് മുമ്പെ ആ രാജ്യങ്ങള്ക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.

10. And he turned backe at the same tyme, & wanne Hasor, & smote ye kynge of it wt the swerde (for Hasor was afore tyme ye head cite of all these kyngdomes)

11. അവര് അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാല് വെട്ടി നിര്മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന് ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.

11. and smote all the soules that were therin wt the edge of the swerde, and damned it, & let nothinge remayne that had breth, & damned Hasor with fyre.

12. ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല് വെട്ടി നിര്മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.

12. All the cities of these kyngdomes wane Iosua also, and smote the with the edge of the swerde, and damned them, acordinge as Moses the seruaunt of the LORDE commaunded.

13. എന്നാല് കുന്നുകളിലെ പട്ടണങ്ങള് ഒന്നും യിസ്രായേല് ചുട്ടുകളഞ്ഞില്ല; ഹാസോര് മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.

13. Howbeit the cities that stode vpon the hilles, dyd not the children of Israel burne with fyre: but Hasor onely dyd Iosua burne.

14. ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേല്മക്കള് തങ്ങള്ക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവര് വാളിന്റെ വായ്ത്തലയാല് സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.

14. And all the spoyles of these cities and the catell, dyd the children of Israel deale amonge them, but smote all the men with the edge of the swerde, tyll they had destroyed them, and let nothinge remayne that had breth.

15. യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതില് ഒന്നും അവന് ചെയ്യാതെ വിട്ടില്ല.

15. As the LORDE commaunded his seruaunt Moses, and as Moses commaunded Iosua, euen so dyd Iosua, so that there was nothinge vndone of all that the LORDE comaunded Moses.

16. ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേന് ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേല്മലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്മ്മോന് പര്വ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോന് താഴ്വരയിലെ ബാല്-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.

16. So Iosua toke all this lode vpon ye moutaynes, & all yt lyeth towarde the south, & all the londe of Gosen, and the lowe countre, & the playne felde, and the mountayne of Israel with the valley therof,

17. അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവന് പിടിച്ചു വെട്ടിക്കൊന്നു.

17. from the mountayne that parteth the londe vp towarde Seir, vnto Baalgad, in the playne of mout Libanus beneth mount Hermon. All their kynges toke he, and smote them, and put the to death.

18. ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.

18. Howbeit he warred a longe season with these kynges.

19. ഗിബയോന് നിവാസികളായ ഹിവ്യര് ഒഴികെ ഒരു പട്ടണക്കാരും യിസ്രായേല്മക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവര് യുദ്ധത്തില് പിടിച്ചടക്കി.

19. Yet was there not one cite, that yelded it selfe peaceably vnto the children of Israel (excepte the Heuites, which dwelt at Gibeon) but they wanne them all with battayll.

20. യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്വാന് തക്കവണ്ണം അവര് നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.

20. And this was done so of the LORDE that their hert was so hardened, to come against the children of Israel with battayll, yt they mighte be daned, & no fauoure to be shewed vnto them, but to be destroyed, as the LORDE commaunded Moses.

21. അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോന് , ദെബീര്, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളില്നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്മ്മൂലമാക്കി.

21. At the same tyme came Iosua, and roted out the Enakims from ye mountayne, from Hebron, from Debir, from Anab, from euery mountayne of Iuda, and from euery mountayne of Israel, and damned the with their cities,

22. ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേല്മക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.

22. and let none of the Enakims remayne in the londe of the children of Israel, saue at Gasa, at Gath, at Asod, there remayned of them.

23. യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

23. Thus Iosua conquered all the londe acordinge vnto all as the LORDE sayde vnto Moses, & gaue it vnto Israel to enheritaunce, vnto euery trybe his porcion, and ye londe rested from warre.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |