Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധന് ആയശേഷം
1. Much later the LORD gave Israel security from their enemies around them. By that time Joshua was very old,
2. യോശുവ എല്ലായിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു അവരോടു പറഞ്ഞതെന്തെന്നാല്ഞാന് വയസ്സുചെന്നു വൃദ്ധന് ആയിരിക്കുന്നു.
2. so he called all Israel, the elders, leaders, judges, and officers of the people, and said, 'I am very old now.
3. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകലജാതികളോടും ചെയ്തതൊക്കെയും നിങ്ങള് കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്ക്കുവേണ്ടി യുദ്ധംചെയ്തതു.
3. You have seen everything that the LORD your God has done to all these nations because of you. The LORD your God has been fighting for you.
4. ഇതാ, യോര്ദ്ദാന് മുതല് പടിഞ്ഞാറോട്ടു മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന് സംഹരിച്ചുകളഞ്ഞിട്ടുള്ള സകലജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്ക്കു അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.
4. I have assigned as the possession of your tribes the land of the nations that are still left, as well as of all the nations that I have already conquered, from the Jordan River in the east to the Mediterranean Sea in the west.
5. നിങ്ങളുടെ ദൈവമായ യഹോവ തന്നേ അവരെ നിങ്ങളുടെ മുമ്പില്നിന്നു ഔടിച്ചു നിങ്ങളുടെ ദൃഷ്ടിയില് നിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു വാഗ്ദാനം ചെയ്തതു പോലെ നിങ്ങള് അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.
5. The LORD your God will make them retreat from you, and he will drive them away as you advance. You shall have their land, as the LORD your God has promised you.
6. ആകയാല് മോശെയുടെ ന്യായപ്രമാണപുസ്തകത്തില് എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചുനടപ്പാനും അതില്നിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന് .
6. So be careful to obey and do everything that is written in the book of the Law of Moses. Do not neglect any part of it,
7. നിങ്ങളുടെ ഇടയില് ശേഷിച്ചിരിക്കുന്ന ഈ ജാതികളോടു നിങ്ങള് ഇടകലരരുതു; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുതു; അവയെ സേവിക്കയും നമസ്കരിക്കയും അരുതു.
7. and then you will not associate with these peoples left among you or speak the names of their gods or use those names in taking vows or worship those gods or bow down to them.
8. നിങ്ങള് ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്ന്നിരിപ്പിന് .
8. Instead, be faithful to the LORD, as you have been till now.
9. യഹോവ നിങ്ങളുടെ മുമ്പില്നിന്നു വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യന്നും ഇന്നുവരെ നിങ്ങളുടെ മുമ്പില് നില്പാന് കഴിഞ്ഞിട്ടില്ല.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45
9. The LORD has driven great and powerful nations out as you advanced, and no one has ever been able to stand against you.
10. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു വാഗ്ദാനം ചെയ്തതുപോലെ താന്തന്നേ നിങ്ങള്ക്കുവേണ്ടി യുദ്ധംചെയ്തതുകൊണ്ടു നിങ്ങളില് ഒരുത്തന് ആയിരം പേരെ ഔടിച്ചിരിക്കുന്നു.
10. Any one of you can make a thousand men run away, because the LORD your God is fighting for you, just as he promised.
11. അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന് പൂര്ണ്ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന് .
11. Be careful, then, to love the LORD your God.
12. അല്ലാതെ നിങ്ങള് വല്ലപ്രകാരവും പിന്തിരിഞ്ഞുനിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്ന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങള് അവരോടും അവര് നിങ്ങളോടും ഇടകലരുകയും ചെയ്താല്
12. If you are disloyal and join with the nations that are still left among you and intermarry with them,
13. നിങ്ങളുടെ ദൈവമായ യഹോവ മേലാല് ഈ ജാതികളെ നിങ്ങളുടെ മുമ്പില്നിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങള് നശിച്ചുപോകുംവരെ അവര് നിങ്ങള്ക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണില് മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊള്വിന് .
13. you may be sure that the LORD your God will no longer drive these nations out as you advance. Rather, they will be as dangerous for you as a trap or a pit and as painful as a whip on your back or thorns in your eyes. And this will last until none of you are left in this good land which the LORD your God has given you.
14. ഇതാ, ഞാന് ഇന്നു സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങള്ക്കു പൂര്ണ്ണഹൃദയത്തിലും പൂര്ണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങള്ക്കു സംഭവിച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ല.
14. 'Now my time has come to die. Every one of you knows in his heart and soul that the LORD your God has given you all the good things that he promised. Every promise he made has been kept; not one has failed.
15. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള എല്ലാനന്മകളും നിങ്ങള്ക്കു സംഭവിച്ചതുപോലെ തന്നേ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്ക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാതിന്മകളും നിങ്ങളുടെമേല് വരുത്തും.
15. But just as he kept every promise that he made to you, so he will carry out every threat.
16. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്റെ നിയമം നിങ്ങള് ലംഘിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല് യഹോവയുടെ കോപം നിങ്ങളുടെ നേരെ ജ്വലിക്കും; അവന് നിങ്ങള്ക്കു തന്നിട്ടുള്ള ഈ നല്ലദേശത്തുനിന്നു നിങ്ങള് വേഗം നശിച്ചുപോകയും ചെയ്യും.
16. If you do not keep the covenant which the LORD your God commanded you to keep and if you serve and worship other gods, then in his anger he will punish you, and soon none of you will be left in this good land that he has given you.'