Joshua - യോശുവ 24 | View All

1. അനന്തരം യോശുവ യിസ്രായേല് ഗോത്രങ്ങളെയെല്ലാം ശേഖേമില് കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര് ദൈവത്തിന്റെ സന്നിധിയില് വന്നുനിന്നു.

1. Joshua assembled all the Israelite tribes at Shechem. He summoned Israel's elders, rulers, judges, and leaders, and they appeared before God.

2. അപ്പോള് യോശുവ സര്വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.

2. Joshua told all the people, 'Here is what the LORD God of Israel says: 'In the distant past your ancestors lived beyond the Euphrates River, including Terah the father of Abraham and Nahor. They worshiped other gods,

3. എന്നാല് ഞാന് നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാന് ദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വര്ദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.

3. but I took your father Abraham from beyond the Euphrates and brought him into the entire land of Canaan. I made his descendants numerous; I gave him Isaac,

4. യിസ്ഹാക്കിന്നു ഞാന് യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന് സേയീര്പര്വ്വതം അവകാശമായി കൊടുത്തു; എന്നാല് യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.

4. and to Isaac I gave Jacob and Esau. To Esau I assigned Mount Seir, while Jacob and his sons went down to Egypt.

5. പിന്നെ ഞാന് മോശെയെയും അഹരോനെയും അയച്ചു; ഞാന് മിസ്രയീമില് പ്രവര്ത്തിച്ച പ്രവൃത്തികളാല് അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.

5. I sent Moses and Aaron, and I struck Egypt down when I intervened in their land. Then I brought you out.

6. അങ്ങനെ ഞാന് നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്നിന്നു പുറപ്പെടുവിച്ചു; നിങ്ങള് കടലിന്നരികെ എത്തി; മിസ്രയീമ്യര് രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടല്വരെ നിങ്ങളുടെ പിതാക്കന്മാരെ പിന് തുടര്ന്നു;

6. When I brought your fathers out of Egypt, you arrived at the sea. The Egyptians chased your fathers with chariots and horsemen to the Red Sea.

7. അവര് യഹോവയോടു നിലവിളിച്ചപ്പോള് അവന് നിങ്ങള്ക്കും മിസ്രയീമ്യര്ക്കും മദ്ധ്യേ അന്ധകാരം വെച്ചു കടല് അവരുടെമേല് വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന് മിസ്രയീമ്യരോടു ചെയ്തതു നിങ്ങള് കണ്ണാലെ കണ്ടു; നിങ്ങള് ഏറിയ കാലം മരുഭൂമിയില് കഴിച്ചു.

7. Your fathers cried out for help to the LORD; he made the area between you and the Egyptians dark, and then drowned them in the sea. You witnessed with your very own eyes what I did in Egypt. You lived in the wilderness for a long time.

8. പിന്നെ ഞാന് നിങ്ങളെ യോര്ദ്ദാന്നക്കരെ പാര്ത്തിരുന്ന അമോര്യ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന് നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള് അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന് അവരെ നിങ്ങളുടെ കയ്യില് ഏല്പിച്ചു, നിങ്ങളുടെ മുമ്പില്നിന്നു നശിപ്പിച്ചുകളഞ്ഞു.

8. Then I brought you to the land of the Amorites who lived east of the Jordan. They fought with you, but I handed them over to you; you conquered their land and I destroyed them from before you.

9. അനന്തരം സിപ്പോരിന്റെ മകന് മോവാബ്യരാജാവായ ബാലാക് പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാന് ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.

9. Balak son of Zippor, king of Moab, launched an attack against Israel. He summoned Balaam son of Beor to call down judgment on you.

10. എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേള്പ്പാന് മനസ്സില്ലായ്കയാല് അവന് നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന് നിങ്ങളെ അവന്റെ കയ്യില്നിന്നു വിടുവിച്ചു.

10. I refused to respond to Balaam; he kept prophesying good things about you, and I rescued you from his power.

11. പിന്നെ നിങ്ങള് യോര്ദ്ദാന് കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോ നിവാസികള്, അമോര്യ്യര്, പെരിസ്യര്, കനാന്യര്, ഹിത്യര്, ഗിര്ഗ്ഗസ്യര്, ഹിവ്യര്, യെബൂസ്യര് എന്നിവര് നിങ്ങളോടു യുദ്ധംചെയ്തു; ഞാന് അവരെ നിങ്ങളുടെ കയ്യില് ഏല്പിച്ചു.

11. You crossed the Jordan and came to Jericho. The leaders of Jericho, as well as the Amorites, Perizzites, Canaanites, Hittites, Girgashites, Hivites, and Jebusites, fought with you, but I handed them over to you.

12. ഞാന് നിങ്ങളുടെ മുമ്പില് കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പില്നിന്നു അമോര്യ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഔടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.

12. I sent terror ahead of you to drive out before you the two Amorite kings. I gave you the victory; it was not by your swords or bows.

13. നിങ്ങള് പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങള് പണിയാത്ത പട്ടണങ്ങളും ഞാന് നിങ്ങള്ക്കു തന്നു; നിങ്ങള് അവയില് പാര്ക്കുംന്നു; നിങ്ങള് നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്ക്കു അനുഭവമായിരിക്കുന്നു.

13. I gave you a land in which you had not worked hard; you took up residence in cities you did not build and you are eating the produce of vineyards and olive groves you did not plant.'

14. ആകയാല് നിങ്ങള് യഹോവയെ ഭയപ്പെട്ടു അവനെ പരമാര്ത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന് . നിങ്ങളുടെ പിതാക്കന്മാര് നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്വിന് .

14. Now obey the LORD and worship him with integrity and loyalty. Put aside the gods your ancestors worshiped beyond the Euphrates and in Egypt and worship the LORD.

15. യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്ക്കു തോന്നുന്നെങ്കില് നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര് സേവിച്ച ദേവന്മാരെയോ നിങ്ങള് പാര്ത്തുവരുന്ന ദേശത്തിലെ അമോര്യ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്വിന് . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള് യഹോവയെ സേവിക്കും.

15. If you have no desire to worship the LORD, choose today whom you will worship, whether it be the gods whom your ancestors worshiped beyond the Euphrates, or the gods of the Amorites in whose land you are living. But I and my family will worship the LORD!'

16. അതിന്നു ജനം ഉത്തരം പറഞ്ഞതുയഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാന് ഞങ്ങള്ക്കു സംഗതി വരരുതേ.

16. The people responded, 'Far be it from us to abandon the LORD so we can worship other gods!

17. ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങള് കാണ്കെ ആ വലിയ അടയാളങ്ങള് പ്രവര്ത്തിക്കയും ഞങ്ങള് നടന്ന എല്ലാവഴിയിലും ഞങ്ങള് കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവന് ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.

17. For the LORD our God took us and our fathers out of slavery in the land of Egypt and performed these awesome miracles before our very eyes. He continually protected us as we traveled and when we passed through nations.

18. ദേശത്തു പാര്ത്തിരുന്ന അമോര്യ്യര് മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞു; ആകയാല് ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45

18. The LORD drove out from before us all the nations, including the Amorites who lived in the land. So we too will worship the LORD, for he is our God!'

19. യോശുവ ജനത്തോടു പറഞ്ഞതുനിങ്ങള്ക്കു യഹോവയെ സേവിപ്പാന് കഴിയുന്നതല്ല; അവന് പരിശുദ്ധദൈവം; അവന് തീക്ഷണതയുള്ള ദൈവം; അവന് നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.

19. Joshua warned the people, 'You will not keep worshiping the LORD, for he is a holy God. He is a jealous God who will not forgive your rebellion or your sins.

20. നിങ്ങള് യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാല് മുമ്പെ നിങ്ങള്ക്കു നന്മചെയ്തതുപോലെ അവന് തിരിഞ്ഞു നിങ്ങള്ക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.

20. If you abandon the LORD and worship foreign gods, he will turn against you; he will bring disaster on you and destroy you, though he once treated you well.'

21. ജനം യോശുവയോടുഅല്ല, ഞങ്ങള് യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.

21. The people said to Joshua, 'No! We really will worship the LORD!'

23. ആകയാല് ഇപ്പോള് നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിന് എന്നു അവന് പറഞ്ഞു.

23. Joshua said, 'Now put aside the foreign gods that are among you and submit to the LORD God of Israel.'

24. ജനം യോശുവയോടുഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള് സേവിക്കും; അവന്റെ വാക്കു ഞങ്ങള് അനുസരിക്കും എന്നു പറഞ്ഞു.

24. The people said to Joshua, 'We will worship the LORD our God and obey him.'

25. അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവര്ക്കും ശെഖേമില് വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.

25. That day Joshua drew up an agreement for the people, and he established rules and regulations for them in Shechem.

26. പിന്നെ യോശുവ ഈ വചനങ്ങള് ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തില് എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിന് കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും

26. Joshua wrote these words in the Law Scroll of God. He then took a large stone and set it up there under the oak tree near the LORD's shrine.

27. ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാല് നിങ്ങളുടെ ദൈവത്തെ നിങ്ങള് നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങള്ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.

27. Joshua said to all the people, 'Look, this stone will be a witness against you, for it has heard everything the LORD said to us. It will be a witness against you if you deny your God.'

28. ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.

28. When Joshua dismissed the people, they went to their allotted portions of land.

29. അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

29. After all this Joshua son of Nun, the LORD's servant, died at the age of one hundred ten.

30. അവനെ എഫ്രയീംപര്വ്വതത്തിലുള്ള തിമ്നാത്ത്-സേരഹില് ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില് അടക്കംചെയ്തു.

30. They buried him in his allotted territory in Timnath Serah in the hill country of Ephraim, north of Mount Gaash.

31. യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേല് യഹോവയെ സേവിച്ചു.

31. Israel worshiped the LORD throughout Joshua's lifetime and as long as the elderly men who outlived him remained alive. These men had experienced firsthand everything the LORD had done for Israel.

32. യിസ്രായേല്മക്കള് മിസ്രയീമില് നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവര് ശെഖേമില്, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കള്ക്കു അവകാശമായിത്തീര്ന്നു.
യോഹന്നാൻ 4:5, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:16

32. The bones of Joseph, which the Israelites had brought up from Egypt, were buried at Shechem in the part of the field that Jacob bought from the sons of Hamor, the father of Shechem, for one hundred pieces of money. So it became the inheritance of the tribe of Joseph.

33. അഹരോന്റെ മകന് എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപര്വ്വതത്തില് കൊടുത്തിരുന്ന കുന്നില് അടക്കം ചെയ്തു.

33. Eleazar son of Aaron died, and they buried him in Gibeah in the hill country of Ephraim, where his son Phinehas had been assigned land.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |