1 Peter - 1 പത്രൊസ് 2 | View All

1. ആകയാല് സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു

1. Wherfore laye asyde all maliciousnes and all gyle, and ypocrisye, and envye, and all bacbytinge,

2. ഇപ്പോള് ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന് വചനം എന്ന മായമില്ലാത്ത പാല് കുടിപ്പാന്

2. & as new borne babes desyre that reasonable mylke, which is without corrupcion, that ye maye growe therin,

3. വാഞ്ഛിപ്പിന് . കര്ത്താവു ദയാലു എന്നു നിങ്ങള് ആസ്വദിച്ചിട്ടുണ്ടല്ലോ.
സങ്കീർത്തനങ്ങൾ 34:8

3. yf so be that ye haue taisted how frendly the LORDE is.

4. മനുഷ്യര് തള്ളിയതെങ്കിലും ദൈവസന്നിധിയില് ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കല് വന്നിട്ടു
സങ്കീർത്തനങ്ങൾ 118:22, യെശയ്യാ 28:16, ദാനീയേൽ 2:34-35

4. Vnto whom ye are come, as to the lyuynge stone, which is disalowed of men, but chosen of God and precious.

5. നിങ്ങളും ജീവനുള്ള കല്ലുകള് എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവര്ഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
പുറപ്പാടു് 19:6, യെശയ്യാ 61:6

5. And ye also as lyuynge stones are made a spirituall house, and an holy presthode, to offre vp spirituall sacrifices, acceptable vnto God by Iesus Christ.

6. “ഞാന് ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനില് ഇടുന്നു; അവനില് വിശ്വസിക്കുന്നവന് ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില് കാണുന്നുവല്ലോ.
യെശയ്യാ 28:16

6. Wherfore it is conteyned in the scripture: Beholde, I put in Sion an heade corner stone, electe & precious, and he that beleueth on him, shal not be cofounded.

7. വിശ്വസിക്കുന്ന നിങ്ങള്ക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവര്ക്കോ “വീടു പണിയുന്നവര് തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടര്ച്ചക്കല്ലും തടങ്ങല് പാറയുമായിത്തീര്ന്നു.”
സങ്കീർത്തനങ്ങൾ 118:22, ദാനീയേൽ 2:34-35

7. Vnto you therfore which beleue, he is precious: but vnto them that beleue not, is ye same stone which the buylders refused, made the heade stone in the corner,

8. അവര് വചനം അനുസരിക്കായ്കയാല് ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു.
യെശയ്യാ 8:14-15

8. and a stone to stomble at, and a rock to be offended at, namely in the which stomble at ye worde, and beleue not that wheron they were set.

9. നിങ്ങളോ അന്ധകാരത്തില്നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
പുറപ്പാടു് 19:5, പുറപ്പാടു് 23:22, ആവർത്തനം 4:20, ആവർത്തനം 7:6, ആവർത്തനം 10:15, ആവർത്തനം 14:2, യെശയ്യാ 9:2, യെശയ്യാ 42:12, യെശയ്യാ 43:20-21, പുറപ്പാടു് 19:6, യെശയ്യാ 61:6

9. But ye are that chosen generacion, that kyngly presthode, that holy nacion, that peculier people, yt ye shulde shewe the vertues of him, which hath called you out of darknesse in to his maruelous lighte:

10. മുമ്പെ നിങ്ങള് ജനമല്ലാത്തവര്; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവര്; ഇപ്പോഴോ കരുണ ലഭിച്ചവര് തന്നേ.
ഹോശേയ 1:6, ഹോശേയ 1:10, ഹോശേയ 2:1, ഹോശേയ 2:23

10. Euen you which in tyme past were not a people, but now are the people of God: which were not vnder mercy, but now haue optayned mercy.

11. പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള് നിങ്ങളെ ദുഷ്പ്രവൃത്തിക്കാര് എന്നു ദുഷിക്കുന്തോറും
സങ്കീർത്തനങ്ങൾ 39:12

11. Dearly beloued, I beseke you as straungers and pilgrems, absteyne fro the fleshly lustes, which fighte agaynst the soule,

12. നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്ശനദിവസത്തില് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില് നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന് പ്രബോധിപ്പിക്കുന്നു.
യെശയ്യാ 10:3

12. and lede an honest conuersacion amonge the Heythen, that they which bacbyte you as euell doers, maye se youre good workes, and prayse God in the daye of visitacion.

13. സകല മാനുഷനിയമത്തിന്നും കര്ത്താവിന് നിമിത്തം കീഴടങ്ങുവിന് .

13. Submytte youre selues vnto all maner ordinaunce of men for the LORDES sake: whether it be vnto the kynge as vnto ye chefe heade,

14. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല് അയക്കപ്പെട്ടവര് എന്നുവെച്ചു നാടുവാഴികള്ക്കും കീഴടങ്ങുവിന് .

14. or vnto rulers, as vnto them that are sent of him, for the punyshment of euell doers, but for the prayse of the that do well.

15. നിങ്ങള് നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.

15. For so is the will of God, that ye with well doynge shulde put to sylence the ignoraunce of folishmen:

16. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിന് .

16. as fre, and not as hauynge the libertye for a cloke of wickednes, but eue as the seruauntes of God.

17. എല്ലാവരെയും ബഹുമാനിപ്പിന് ; സഹോദരവര്ഗ്ഗത്തെ സ്നേഹിപ്പിന് ; ദൈവത്തെ ഭയപ്പെടുവിന് ; രാജാവിനെ ബഹുമാനിപ്പിന് .
സദൃശ്യവാക്യങ്ങൾ 24:21

17. Honoure all men. Loue brotherly fellishippe. Feare God. Honoure the kynge.

18. വേലക്കാരേ, പൂര്ണ്ണഭയത്തോടെ യജമാനന്മാര്ക്കും, നല്ലവര്ക്കും ശാന്തന്മാര്ക്കും മാത്രമല്ല, മൂര്ഖന്മാര്ക്കും കൂടെ കീഴടങ്ങിയിരിപ്പിന് .

18. Ye seruautes, obey youre masters with all feare: not onely yf they be good and curteous, but also though they be frowarde.

19. ഒരുത്തന് ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല് അതു പ്രസാദം ആകുന്നു.

19. For that is grace, yf a man for conscience towarde God endure grefe, and suffre wronge.

20. നിങ്ങള് കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാല് എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല് അതു ദൈവത്തിന്നു പ്രസാദം.

20. For what prayse is it, yf wha ye be buffeted for yor fautes, ye take it paciently? But yf whan ye do well, ye suffre wronge, and take it paciently, that is grace with God.

21. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങള്ക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങള് അവന്റെ കാല്ച്ചുവടു പിന് തുടരുവാന് ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.

21. For here vnto are ye called, for so moch as Christ also suffred for vs, leauynge vs an ensample, that ye shulde folowe his fotesteppes,

22. അവന് പാപം ചെയ്തിട്ടില്ല; അവന്റെ വായില് വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.
യെശയ്യാ 53:9

22. which dyd no synne, nether was there gyle founde in his mouth:

23. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല് കാര്യ്യം ഭരമേല്പിക്കയത്രേ ചെയ്തതു.
യെശയ്യാ 53:7

23. which whan he was reuyled, reuyled not agayne: wha he suffred, he threatened not: but commytted the cause vnto him, that iudgeth righteously:

24. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവന് തന്റെ ശരീരത്തില് നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല് കയറി; അവന്റെ അടിപ്പിണരാല് നിങ്ങള്ക്കു സൌഖ്യം വന്നിരിക്കുന്നു.
യെശയ്യാ 53:4, യെശയ്യാ 53:5, യെശയ്യാ 53:12

24. which his owne selfe bare oure synnes in his body vpon the tre, that we shulde be delyuered from synne, & shulde lyue vnto righteousnes: by whose strypes ye were healed.

25. നിങ്ങള് തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
യെശയ്യാ 53:6, യേഹേസ്കേൽ 34:5-6

25. For ye were as shepe goinge astraye, but now are ye turned vnto the shepherde and Bisshoppe of youre soules.



Shortcut Links
1 പത്രൊസ് - 1 Peter : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |