1 Peter - 1 പത്രൊസ് 3 | View All

1. ഭാര്യ്യമാരേ, നിങ്ങളുടെ ഭര്ത്താക്കന്മാര്ക്കും കീഴടങ്ങിയിരിപ്പിന് ; അവരില് വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്മ്മലമായ നടപ്പു കണ്ടറിഞ്ഞു

1. Likewise, ye wives, [be] in subjection to your own husbands; that, if any obey not the word, they also may without the word be won by the behaviour of the wives;

2. വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല് ചേര്ന്നുവരുവാന് ഇടയാകും.

2. While they behold your chaste behaviour [coupled] with fear.

3. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

3. Whose adorning let it not be that outward [adorning] of arranging the hair, and of wearing gold, or of putting on apparel;

4. സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന് തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില് വിലയേറിയതാകുന്നു.

4. But [let it be] the hidden man of the heart, in that which is not corruptible, [even the ornament] of a meek and quiet spirit, which is in the sight of God of great price.

5. ഇങ്ങനെയല്ലോ പണ്ടു ദൈവത്തില് പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള് തങ്ങളെത്തന്നേ അലങ്കരിച്ചു ഭര്ത്താക്കന്മാര്ക്കും കീഴടങ്ങിയിരിരുന്നതു.

5. For after this manner in former times the holy women also, who trusted in God, adorned themselves, being in subjection to their own husbands:

6. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന് എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല് നിങ്ങള് അവളുടെ മക്കള് ആയിത്തീര്ന്നു.
ഉല്പത്തി 18:12, ഉല്പത്തി 18:15, സദൃശ്യവാക്യങ്ങൾ 3:25

6. Even as Sarah obeyed Abraham, calling him lord: whose daughters ye are, as long as ye do well, and are not afraid with any terror.

7. അങ്ങനെ തന്നേ ഭര്ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര് ജീവന്റെ കൃപെക്കു കൂട്ടവകാശികള് എന്നും ഔര്ത്തു അവര്ക്കും ബഹുമാനം കൊടുപ്പിന് .

7. Likewise, ye husbands, dwell with [them] according to knowledge, giving honour to the wife, as to the weaker vessel, and as being heirs together of the grace of life; that your prayers be not hindered.

8. തീര്ച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിന് .

8. Finally, [be ye] all of one mind, having compassion one for another, love as brethren, [be] pitiful, [be] courteous:

9. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങള് അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിന് .

9. Not rendering evil for evil, or railing for railing: but on the contrary blessing; knowing that ye are called to this, that ye should inherit a blessing.

10. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാന് ഇച്ഛിക്കയും ചെയ്യുന്നവന് ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.
സങ്കീർത്തനങ്ങൾ 34:12-16

10. For he that will love life, and see good days, let him restrain his tongue from evil, and his lips that they speak no guile:

11. അവന് ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.

11. Let him turn away from evil, and do good; let him seek peace, and pursue it.

12. കര്ത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാര്ത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാല് കര്ത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാര്ക്കും പ്രതിക്കുലമായിരിക്കുന്നു.”

12. For the eyes of the Lord [are] over the righteous, and his ears [are open] to their prayers: but the face of the Lord [is] against them that do evil.

13. നിങ്ങള് നന്മ ചെയ്യുന്നതില് ശൂഷ്കാന്തിയുള്ളവര് ആകുന്നു എങ്കില് നിങ്ങള്ക്കു ദോഷം ചെയ്യുന്നവന് ആര്?

13. And who [is] he that will harm you, if ye are followers of that which is good?

14. നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള് ഭാഗ്യവാന്മാര്. അവരുടെ ഭീഷണത്തിങ്കല് ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാല് ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളില് കര്ത്താവായി വിശുദ്ധീകരിപ്പിന് .
യെശയ്യാ 8:12-13

14. But if ye suffer for righteousness' sake, happy [are ye]: and be not afraid of their terror, neither be troubled;

15. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന് എപ്പോഴും ഒരുങ്ങിയിരിപ്പിന് .
യെശയ്യാ 8:12-13

15. But sanctify the Lord God in your hearts: and [be] ready always to [give] an answer to every man that asketh you a reason of the hope that is in you with meekness and fear:

16. ക്രിസ്തുവില് നിങ്ങള്ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര് നിങ്ങളെ പഴിച്ചു പറയുന്നതില് ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന് .

16. Having a good conscience; that, though they speak evil of you, as of evildoers, they may be ashamed that falsely accuse your good behaviour in Christ.

17. നിങ്ങള് കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കില് തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു.

17. For [it is] better, if the will of God is so, that ye suffer for well doing, than for evil doing.

18. ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവര്ക്കും വേണ്ടി പാപംനിമിത്തം ഒരിക്കല് കഷ്ടം അനുഭവിച്ചു, ജഡത്തില് മരണശിക്ഷ ഏല്ക്കയും ആത്മാവില് ജീവിപ്പിക്കപ്പെടുകയും ചെയ്തു.

18. For Christ also hath once suffered for sins, the just for the unjust, that he might bring us to God, being put to death in the flesh, but made alive by the Spirit:

19. ആത്മാവില് അവന് ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്ഘക്ഷമയോടെ കാത്തിരിക്കുമ്പോള് അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.

19. By whom also he went and preached to the spirits in prison;

20. ആ പെട്ടകത്തില് അല്പജനം, എന്നുവെച്ചാല് എട്ടുപേര്, വെള്ളത്തില്കൂടി രക്ഷ പ്രാപിച്ചു.
ഉല്പത്തി 6:1-724

20. Who at one time were disobedient, when once the longsuffering of God waited in the days of Noah, while the ark was preparing, in which few, that is, eight souls were saved by water.

21. അതു സ്നാനത്തിന്നു ഒരു മുന് കുറി. സ്നാനമോ ഇപ്പോള് ജഡത്തിന്റെ അഴുകൂ കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല് നമ്മെയും രക്ഷിക്കുന്നു.

21. The like figure to which [even] baptism doth also now save us (not the putting away of the filth of the flesh, but the answer of a good conscience toward God,) by the resurrection of Jesus Christ:

22. അവന് സ്വര്ഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 110:1

22. Who is gone into heaven, and is on the right hand of God; angels and authorities and powers being made subject to him.



Shortcut Links
1 പത്രൊസ് - 1 Peter : 1 | 2 | 3 | 4 | 5 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |