Judges - ന്യായാധിപന്മാർ 13 | View All

1. യിസ്രായേല്മക്കള് പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില് ഏല്പിച്ചു.

1. Again the Israelites did evil in the eyes of the LORD, so the LORD delivered them into the hands of the Philistines for forty years.

2. എന്നാല് ദാന് ഗോത്രത്തില് ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന് ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.

2. A certain man of Zorah, named Manoah, from the clan of the Danites, had a wife who was sterile and remained childless.

3. ആ സ്ത്രീക്കു യഹോവയുടെ ദൂതന് പ്രത്യക്ഷനായി അവളോടു പറഞ്ഞതുനീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
ലൂക്കോസ് 1:31

3. The angel of the LORD appeared to her and said, 'You are sterile and childless, but you are going to conceive and have a son.

4. ആകയാല് നീ സൂക്ഷിച്ചു കൊള്ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
ലൂക്കോസ് 1:15

4. Now see to it that you drink no wine or other fermented drink and that you do not eat anything unclean,

5. നീ ഗര്ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില് ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന് ഗര്ഭംമുതല് ദൈവത്തിന്നു നാസീരായിരിക്കും; അവന് യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്നിന്നു രക്ഷിപ്പാന് തുടങ്ങും.
മത്തായി 2:23

5. because you will conceive and give birth to a son. No razor may be used on his head, because the boy is to be a Nazirite, set apart to God from birth, and he will begin the deliverance of Israel from the hands of the Philistines.'

6. സ്ത്രീ ചെന്നു ഭര്ത്താവിനോടു പറഞ്ഞതുഒരു ദൈവപുരുഷന് എന്റെ അടുക്കല് വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന് എവിടെനിന്നെന്നു ഞാന് അവനോടു ചോദിച്ചില്ല; തന്റെ പേര് അവന് എന്നോടു പറഞ്ഞതും ഇല്ല.

6. Then the woman went to her husband and told him, 'A man of God came to me. He looked like an angel of God, very awesome. I didn't ask him where he came from, and he didn't tell me his name.

7. അവന് എന്നോടു നീ ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാല് നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലന് ഗര്ഭംമുതല് ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
മത്തായി 2:23

7. But he said to me,`You will conceive and give birth to a son. Now then, drink no wine or other fermented drink and do not eat anything unclean, because the boy will be a Nazirite of God from birth until the day of his death.''

8. മാനോഹ യഹോവയോടു പ്രാര്ത്ഥിച്ചുകര്ത്താവേ, നീ അയച്ച ദൈവപുരുഷന് വീണ്ടും ഞങ്ങളുടെ അടുക്കല് വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തില് ഞങ്ങള്ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.

8. Then Manoah prayed to the LORD: 'O Lord, I beg you, let the man of God you sent to us come again to teach us how to bring up the boy who is to be born.'

9. ദൈവം മാനോഹയുടെ പ്രാര്ത്ഥന കേട്ടു; ദൈവദൂതന് വീണ്ടും അവളുടെ അടുക്കല് വന്നു; അവള് വയലില് ഇരിക്കയായിരുന്നു; അവളുടെ ഭര്ത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.

9. God heard Manoah, and the angel of God came again to the woman while she was out in the field; but her husband Manoah was not with her.

10. ഉടനെ സ്ത്രീ ഔടിച്ചെന്നു ഭര്ത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കല് വന്ന ആള് ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.

10. The woman hurried to tell her husband, 'He's here! The man who appeared to me the other day!'

11. മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കല് എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള് നീയോ എന്നു അവനോടു ചോദിച്ചു; ഞാന് തന്നേ എന്നു അവന് പറഞ്ഞു.

11. Manoah got up and followed his wife. When he came to the man, he said, 'Are you the one who talked to my wife?' 'I am,' he said.

12. മാനോഹ അവനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള് ബാലന്റെ കാര്യത്തില് ഞങ്ങള് എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.

12. So Manoah asked him, 'When your words are fulfilled, what is to be the rule for the boy's life and work?'

13. യഹോവയുടെ ദൂതന് മാനോഹയോടുഞാന് സ്ത്രീയോടു പറഞ്ഞതൊക്കെയും അവള് സൂക്ഷിച്ചുകൊള്ളട്ടെ.

13. The angel of the LORD answered, 'Your wife must do all that I have told her.

14. മുന്തിരിവള്ളിയില് ഉണ്ടാകുന്ന യാതൊന്നും അവള് തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന് അവളോടു കല്പിച്ചതൊക്കെയും അവള് ആചരിക്കേണം എന്നു പറഞ്ഞു.

14. She must not eat anything that comes from the grapevine, nor drink any wine or other fermented drink nor eat anything unclean. She must do everything I have commanded her.'

15. മാനോഹ യഹോവയുടെ ദൂതനോടുഞങ്ങള് ഒരു കോലാട്ടിന് കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.

15. Manoah said to the angel of the LORD, 'We would like you to stay until we prepare a young goat for you.'

16. യഹോവയുടെ ദൂതന് മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന് നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില് അതു യഹോവേക്കു കഴിച്ചുകൊള്ക എന്നു പറഞ്ഞു. അവന് യഹോവയുടെ ദൂതന് എന്നു മാനോഹ അറിഞ്ഞിരുന്നില്ല.

16. The angel of the LORD replied, 'Even though you detain me, I will not eat any of your food. But if you prepare a burnt offering, offer it to the LORD.' (Manoah did not realise that it was the angel of the LORD.)

17. മാനോഹ യഹോവയുടെ ദൂതനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള് ഞങ്ങള് നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.

17. Then Manoah enquired of the angel of the LORD, 'What is your name, so that we may honour you when your word comes true?'

18. യഹോവയുടെ ദൂതന് അവനോടുഎന്റെ പേര് ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.

18. He replied, 'Why do you ask my name? It is beyond understanding.'

19. അങ്ങനെ മാനോഹ ഒരു കോലാട്ടിന് കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേല് യഹോവേക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന് ഒരു അതിശയം പ്രവര്ത്തിച്ചു.

19. Then Manoah took a young goat, together with the grain offering, and sacrificed it on a rock to the LORD. And the LORD did an amazing thing while Manoah and his wife watched:

20. അഗ്നിജ്വാല യാഗപീഠത്തിന്മേല്നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള് യഹോവയുടെ ദൂതന് യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

20. As the flame blazed up from the altar towards heaven, the angel of the LORD ascended in the flame. Seeing this, Manoah and his wife fell with their faces to the ground.

21. യഹോവയുടെ ദൂതന് മാനോഹെക്കും ഭാര്യെക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതന് എന്നു മാനോഹ അറിഞ്ഞു.

21. When the angel of the LORD did not show himself again to Manoah and his wife, Manoah realised that it was the angel of the LORD.

22. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.

22. 'We are doomed to die!' he said to his wife. 'We have seen God!'

23. ഭാര്യ അവനോടുനമ്മെ കൊല്ലുവാന് യഹോവേക്കു ഇഷ്ടമായിരുന്നു എങ്കില് അവന് നമ്മുടെ കയ്യില്നിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്കയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.

23. But his wife answered, 'If the LORD had meant to kill us, he would not have accepted a burnt offering and grain offering from our hands, nor shown us all these things or now told us this.'

24. അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോന് എന്നു പേരിട്ടു ബാലന് വളര്ന്നു; യഹോവ അവനെ അനുഗ്രഹിച്ചു.

24. The woman gave birth to a boy and named him Samson. He grew and the LORD blessed him,

25. സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.

25. and the Spirit of the LORD began to stir him while he was in Mahaneh Dan, between Zorah and Eshtaol.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |