Judges - ന്യായാധിപന്മാർ 15 | View All

1. കുറെക്കാലം കഴിഞ്ഞിട്ടു കോതമ്പുകെയ്ത്തുകാലത്തു ശിംശോന് ഒരു കോലാട്ടിന് കുട്ടിയെയുംകൊണ്ടു തന്റെ ഭാര്യയെ കാണ്മാന് ചെന്നുശയനഗൃഹത്തില് എന്റെ ഭാര്യയുടെ അടുക്കല് ഞാന് കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന് സമ്മതിക്കാതെ

1. Later on, at the time of wheat harvest, Samson took a young goat and went to visit his wife. He said, 'I'm going to my wife's room.' But her father would not let him go in.

2. നിനക്കു അവളില് കേവലം അനിഷ്ടമായി എന്നു ഞാന് വിചാരിച്ചതുകൊണ്ടു അവളെ നിന്റെ തോഴന്നു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാള് സുന്ദരിയല്ലോ? അവള് മറ്റവള്ക്കു പകരം നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.

2. 'I was so sure you hated her,' he said, 'that I gave her to your companion. Isn't her younger sister more attractive? Take her instead.'

3. അതിന്നു ശിംശോന് ഇപ്പോള് ഫെലിസ്ത്യര്ക്കും ഒരു ദോഷം ചെയ്താല് ഞാന് കുറ്റക്കാരനല്ല എന്നു പറഞ്ഞു.

3. Samson said to them, 'This time I have a right to get even with the Philistines; I will really harm them.'

4. ശിംശോന് പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടുവാല് ചേര്ത്തു പന്തം എടുത്തു ഈരണ്ടു വാലിന്നിടയില് ഔരോ പന്തംവെച്ചു കെട്ടി.

4. So he went out and caught three hundred foxes and tied them tail to tail in pairs. He then fastened a torch to every pair of tails,

5. പന്തത്തിന്നു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.

5. lit the torches and let the foxes loose in the standing grain of the Philistines. He burned up the shocks and standing grain, together with the vineyards and olive groves.

6. ഇതു ചെയ്തതു ആര് എന്നു ഫെലിസ്ത്യര് അന്വേഷിച്ചാറെ തിമ്നക്കാരന്റെ മരുകന് ശിംശോന് ; അവന്റെ ഭാര്യയെ അവന് എടുത്തു തോഴന്നു കൊടുത്തുകളഞ്ഞു എന്നു അവര്ക്കും അറിവുകിട്ടി; ഫെലിസ്ത്യര് ചെന്നു അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.

6. When the Philistines asked, 'Who did this?' they were told, 'Samson, the Timnite's son-inlaw, because his wife was given to his companion.' So the Philistines went up and burned her and her father to death.

7. അപ്പോള് ശിംശോന് അവരോടുനിങ്ങള് ഈവിധം ചെയ്യുന്നു എങ്കില് ഞാന് നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.

7. Samson said to them, 'Since you've acted like this, I swear that I won't stop until I get my revenge on you.'

8. അവരെ കഠിനമായി അടിച്ചു തുടയും നടുവും തകര്ത്തുകളഞ്ഞു. പിന്നെ അവന് ചെന്നു ഏതാംപാറയുടെ ഗഹ്വരത്തില് പാര്ത്തു.

8. He attacked them viciously and slaughtered many of them. Then he went down and stayed in a cave in the rock of Etam.

9. എന്നാല് ഫെലിസ്ത്യര് ചെന്നു യെഹൂദയില് പാളയമിറങ്ങി ലേഹിയില് എല്ലാം പരന്നു.

9. The Philistines went up and camped in Judah, spreading out near Lehi.

10. നിങ്ങള് ഞങ്ങളുടെ നേരെ വന്നിരിക്കുന്നതു എന്തു എന്നു യെഹൂദ്യര് ചോദിച്ചു. ശിംശോന് ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള് അവനോടും ചെയ്യേണ്ടതിന്നു അവനെ പിടിച്ചുകെട്ടുവാന് വന്നിരിക്കുന്നു എന്നു അവര് ഉത്തരം പറഞ്ഞു.

10. The people of Judah asked, 'Why have you come to fight us?' 'We have come to take Samson prisoner,' they answered, 'to do to him as he did to us.'

11. അപ്പോള് യെഹൂദയില്നിന്നു മൂവായിരംപേര് ഏതാംപാറയുടെ ഗഹ്വരത്തിങ്കല് ചെന്നു ശിംശോനോടുഫെലിസ്ത്യര് നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവര് എന്നോടു ചെയ്തതുപോലെ ഞാന് അവരോടും ചെയ്തു എന്നു അവന് അവരോടു പറഞ്ഞു.

11. Then three thousand men from Judah went down to the cave in the rock of Etam and said to Samson, 'Don't you realize that the Philistines are rulers over us? What have you done to us?' He answered, 'I merely did to them what they did to me.'

12. അവര് അവനോടുഫെലിസ്ത്യരുടെ കയ്യില് ഏല്പിക്കേണ്ടതിന്നു നിന്നെ പിടിച്ചുകെട്ടുവാന് ഞങ്ങള് വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോന് അവരോടുനിങ്ങള് തന്നേ എന്നെ കൊല്ലുകയില്ല എന്നു എന്നോടു സത്യം ചെയ്വിന് എന്നു പറഞ്ഞു.

12. They said to him, 'We've come to tie you up and hand you over to the Philistines.' Samson said, 'Swear to me that you won't kill me yourselves.'

13. അവര് അവനോടുഇല്ല; ഞങ്ങള് നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കയ്യില് ഏല്പിക്കേയുള്ളു എന്നു പറഞ്ഞു. അങ്ങനെ അവര് രണ്ടു പുതിയ കയര്കൊണ്ടു അവനെ കെട്ടി പാറയില്നിന്നു കൊണ്ടുപോയി.

13. 'Agreed,' they answered. 'We will only tie you up and hand you over to them. We will not kill you.' So they bound him with two new ropes and led him up from the rock.

14. അവന് ലേഹിയില് എത്തിയപ്പോള് ഫെലിസ്ത്യര് അവനെ കണ്ടിട്ടു ആര്ത്തു. അപ്പോള് യഹോവയുടെ ആത്മാവു അവന്റെമേല് വന്നു അവന്റെ കൈ കെട്ടിയിരുന്ന കയര് തീകൊണ്ടു കരിഞ്ഞ ചണനൂല്പോലെ ആയി; അവന്റെ ബന്ധനങ്ങള് കൈമേല്നിന്നു ദ്രവിച്ചുപോയി.

14. As he approached Lehi, the Philistines came toward him shouting. The Spirit of the LORD came on him in power. The ropes on his arms became like charred flax, and the bindings dropped from his hands.

15. അവന് ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.

15. Finding a fresh jawbone of a donkey, he grabbed it and struck down a thousand men.

16. കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാന് സംഹരിച്ചു എന്നു ശിംശോന് പറഞ്ഞു.

16. Then Samson said, 'With a donkey's jawbone I have made donkeys of them. With a donkey's jawbone I have killed a thousand men.'

17. ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ടു അവന് താടിയെല്ലു കയ്യില് നിന്നു എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിന്നു രാമത്ത്--ലേഹി എന്നു പേരായി.

17. When he finished speaking, he threw away the jawbone; and the place was called Ramath Lehi.

18. പിന്നെ അവന് വളരെ ദാഹിച്ചിട്ടു യഹോവയോടു നിലവിളിച്ചുഅടിയന്റെ കയ്യാല് ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള് ഞാന് ദാഹംകൊണ്ടു മരിച്ചു അഗ്രചര്മ്മികളുടെ കയ്യില് വീഴേണമോ എന്നു പറഞ്ഞു.

18. Because he was very thirsty, he cried out to the LORD, 'You have given your servant this great victory. Must I now die of thirst and fall into the hands of the uncircumcised?'

19. അപ്പോള് ദൈവം ലേഹിയില് ഒരു കുഴി പിളരുമാറാക്കി, അതില്നിന്നു വെള്ളം പുറപ്പെട്ടു; അവന് കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു ഏന് --ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയില് ഉണ്ടു.

19. Then God opened up the hollow place in Lehi, and water came out of it. When Samson drank, his strength returned and he revived. So the spring was called En Hakkore, and it is still there in Lehi.

20. അവന് ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.

20. Samson led Israel for twenty years in the days of the Philistines.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |