Judges - ന്യായാധിപന്മാർ 19 | View All

1. യിസ്രായേലില് രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില് ഉള്പ്രദേശത്തു വന്നു പാര്ത്തിരുന്ന ഒരു ലേവ്യന് ഉണ്ടായിരുന്നു; അവന് യെഹൂദയിലെ ബേത്ത്ളേഹെമില്നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.

1. In those days Israel had no king. Now a Levite who lived in a remote area in the hill country of Ephraim took a concubine from Bethlehem in Judah.

2. അവന്റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്തു അവനെ വിട്ടു യെഹൂദയിലെ ബേത്ത്ളേഹെമില് തന്റെ അപ്പന്റെ വീട്ടില് പോയി നാലു മാസത്തോളം അവിടെ പാര്ത്തു.

2. But she was unfaithful to him. She left him and went back to her father's house in Bethlehem, Judah. After she had been there for four months,

3. അവളുടെ ഭര്ത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാന് അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവള് അവനെ തന്റെ അപ്പന്റെ വീട്ടില് കൈക്കൊണ്ടു; യുവതിയുടെ അപ്പന് അവനെ കണ്ടപ്പോള് അവന്റെ വരവിങ്കല് സന്തോഷിച്ചു.

3. her husband went to her to persuade her to return. He had with him his servant and two donkeys. She took him into her father's house, and when her father saw him, he gladly welcomed him.

4. യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പന് അവനെ പാര്പ്പിച്ചു; അങ്ങനെ അവന് മൂന്നു ദിവസം അവനോടുകൂടെ പാര്ത്തു. അവര് തിന്നുകുടിച്ചു അവിടെ രാപാര്ത്തു.

4. His father-in-law, the girl's father, prevailed upon him to stay; so he remained with him three days, eating and drinking, and sleeping there.

5. നാലാം ദിവസം അവന് അതികാലത്തു എഴുന്നേറ്റു യാത്ര പുറപ്പെടുവാന് ഭാവിച്ചപ്പോള് യുവതിയുടെ അപ്പന് മരുമകനോടുഅല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.

5. On the fourth day they got up early and he prepared to leave, but the girl's father said to his son-in-law, 'Refresh yourself with something to eat; then you can go.'

6. അങ്ങനെ അവര് ഇരുന്നു രണ്ടുപേരും കൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പന് അവനോടുദയചെയ്തു രാപാര്ത്തു സുഖിച്ചുകൊള്ക എന്നു പറഞ്ഞു.

6. So the two of them sat down to eat and drink together. Afterwards the girl's father said, 'Please stay tonight and enjoy yourself.'

7. അവന് പോകേണ്ടതിന്നു എഴുന്നേറ്റപ്പോള് അവന്റെ അമ്മാവിയപ്പന് അവനെ നിര്ബ്ബന്ധിച്ചു; ആ രാത്രിയും അവന് അവിടെ പാര്ത്തു.

7. And when the man got up to go, his father-in-law persuaded him, so he stayed there that night.

8. അഞ്ചാം ദിവസം അവന് പോകേണ്ടതിന്നു അതികാലത്തു എഴുന്നേറ്റപ്പോള് യുവതിയുടെ അപ്പന് അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്ക എന്നു പറഞ്ഞു. അവര് രണ്ടുപേരും ഭക്ഷണം കഴിച്ചു.

8. On the morning of the fifth day, when he rose to go, the girl's father said, 'Refresh yourself. Wait till afternoon!' So the two of them ate together.

9. പിന്നെ അവനും അവന്റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോള് യുവതിയുടെ അപ്പനായ അവന്റെ അമ്മാവിയപ്പന് അവനോടുഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാര്ത്തു സുഖിക്ക; നാളെ അതികാലത്തു എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.

9. Then when the man, with his concubine and his servant, got up to leave, his father-in-law, the girl's father, said, 'Now look, it's almost evening. Spend the night here; the day is nearly over. Stay and enjoy yourself. Early tomorrow morning you can get up and be on your way home.'

10. എന്നാല് അന്നും രാപാര്പ്പാന് മനസ്സില്ലാതെ അവന് എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിന്നു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്റെ വെപ്പാട്ടിയും അവനോടുകൂടെ ഉണ്ടായിരുന്നു.

10. But, unwilling to stay another night, the man left and went towards Jebus (that is, Jerusalem), with his two saddled donkeys and his concubine.

11. അവന് യെബൂസിന്നു സമീപം എത്തിയപ്പോള് നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരന് യജമാനനോടുനാം ഈ യെബൂസ്യനഗരത്തില് കയറി രാപാര്ക്കരുതോ എന്നു പറഞ്ഞു.

11. When they were near Jebus and the day was almost gone, the servant said to his master, 'Come, let's stop at this city of the Jebusites and spend the night.'

12. യജമാനന് അവനോടുയിസ്രായേല്മക്കളില്ലാത്ത ഈ അന്യനഗരത്തില് നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.

12. His master replied, 'No. We won't go into an alien city, whose people are not Israelites. We will go on to Gibeah.'

13. അവന് പിന്നെയും തന്റെ ബാല്യക്കാരനോടുനമുക്കു ഈ ഊരുകളില് ഒന്നില് ഗിബെയയിലോ രാമയിലോ രാപാര്ക്കാം എന്നു പറഞ്ഞു.

13. He added, 'Come, let's try to reach Gibeah or Ramah and spend the night in one of those places.'

14. അങ്ങനെ അവന് മുമ്പോട്ടു പോയി ബെന്യാമീന് ദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോള് സൂര്യന് അസ്തമിച്ചു.

14. So they went on, and the sun set as they neared Gibeah in Benjamin.

15. അവര് ഗിബെയയില് രാപാര്പ്പാന് കയറി; അവന് ചെന്നു നഗരവീഥിയില് ഇരുന്നു; രാപാര്ക്കേണ്ടതിന്നു അവരെ വീട്ടില് കൈക്കൊള്വാന് ആരെയും കണ്ടില്ല.

15. There they stopped to spend the night. They went and sat in the city square, but no-one took them into his home for the night.

16. അനന്തരം ഇതാ, ഒരു വൃദ്ധന് വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലില്നിന്നു വരുന്നു; അവന് എഫ്രയീംമലനാട്ടുകാരനും ഗിബെയയില് വന്നു പാര്ക്കുംന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യര് ആയിരുന്നു.

16. That evening an old man from the hill country of Ephraim, who was living in Gibeah (the men of the place were Benjamites), came in from his work in the fields.

17. വൃദ്ധന് തലയുയര്ത്തി നോക്കിയപ്പോള് നഗരവീഥിയില് വഴിയാത്രക്കാരനെ കണ്ടുനീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.

17. When he looked and saw the traveller in the city square, the old man asked, 'Where are you going? Where did you come from?'

18. അതിന്നു അവന് ഞങ്ങള് യെഹൂദയിലെ ബേത്ത്ളേഹെമില്നിന്നു എഫ്രയീംമലനാട്ടില് ഉള്പ്രദേശത്തേക്കു പോകുന്നു; ഞാന് അവിടത്തുകാരന് ആകുന്നു; ഞാന് യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള് യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില് കൈക്കൊള്വാന് ഇവിടെ ആരും ഇല്ല.

18. He answered, 'We are on our way from Bethlehem in Judah to a remote area in the hill country of Ephraim where I live. I have been to Bethlehem in Judah and now I am going to the house of the LORD. No-one has taken me into his house.

19. ഞങ്ങളുടെ കഴുതകള്ക്കു വൈക്കോലും തീനും ഉണ്ടു; എനിക്കും നിന്റെ ദാസിക്കും അടിയങ്ങളോടുകൂടെയുള്ള ബാല്യക്കാരന്നും അപ്പവും വീഞ്ഞും കൈവശം ഉണ്ടു, ഒന്നിന്നും കുറവില്ല എന്നു പറഞ്ഞു.

19. We have both straw and fodder for our donkeys and bread and wine for ourselves your servants--me, your maidservant, and the young man with us. We don't need anything.'

20. അതിന്നു വൃദ്ധന് നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന് തരും; വീഥിയില് രാപാര്ക്കമാത്രമരുതു എന്നു പറഞ്ഞു,

20. 'You are welcome at my house,' the old man said. 'Let me supply whatever you need. Only don't spend the night in the square.'

21. അവനെ തന്റെ വീട്ടില് കൂട്ടിക്കൊണ്ടുപോയി കഴുതകള്ക്കു തീന് കൊടുത്തു; അവരും കാലുകള് കഴുകി ഭക്ഷണപാനീയങ്ങള് കഴിച്ചു.

21. So he took him into his house and fed his donkeys. After they had washed their feet, they had something to eat and drink.

22. ഇങ്ങനെ അവര് സുഖിച്ചുകൊണ്ടിരിക്കുമ്പോള് പട്ടണത്തിലെ ചില നീചന്മാര് വീടു വളഞ്ഞു വാതിലിന്നു മുട്ടിനിന്റെ വീട്ടില് വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള് അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.

22. While they were enjoying themselves, some of the wicked men of the city surrounded the house. Pounding on the door, they shouted to the old man who owned the house, 'Bring out the man who came to your house so we can have sex with him.'

23. വീട്ടുടയവനായ പുരുഷന് അവരുടെ അടുക്കല് പുറത്തു ചെന്നു അവരോടുഅരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള് എന്റെ വീട്ടില് വന്നിരിക്കകൊണ്ടു ഈ വഷളത്വം പ്രവര്ത്തിക്കരുതേ.

23. The owner of the house went outside and said to them, 'No, my friends, don't be so vile. Since this man is my guest, don't do this disgraceful thing.

24. ഇതാ, കന്യകയായ എന്റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെ ഉണ്ടു; അവരെ ഞാന് പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്ക്കു ബോധിച്ചതുപോലെ അവരോടു ചെയ്വിന് ; ഈ ആളോടോ ഈവക വഷളത്വം പ്രവര്ത്തിക്കരുതേ എന്നു പറഞ്ഞു.

24. Look, here is my virgin daughter, and his concubine. I will bring them out to you now, and you can use them and do to them whatever you wish. But to this man, don't do such a disgraceful thing.'

25. എന്നാല് അവര് അവനെ കൂട്ടാക്കിയില്ല; ആകയാല് ആ പുരുഷന് തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കല് പുറത്താക്കിക്കൊടുത്തു, അവര് അവളെ പുണര്ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാല്ക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോള് അവളെ വിട്ടുപോയി.

25. But the men would not listen to him. So the man took his concubine and sent her outside to them, and they raped her and abused her throughout the night, and at dawn they let her go.

26. പ്രഭാതത്തിങ്കല് സ്ത്രീ വന്നു തന്റെ യജമാനന് പാര്ത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കല് വീണുകിടന്നു.

26. At daybreak the woman went back to the house where her master was staying, fell down at the door and lay there until daylight.

27. അവളുടെ യജമാനന് രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതില് തുറന്നു തന്റെ വഴിക്കു പോകുവാന് പുറത്തിറങ്ങിയപ്പോള് ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്ക്കല് കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.

27. When her master got up in the morning and opened the door of the house and stepped out to continue on his way, there lay his concubine, fallen in the doorway of the house, with her hands on the threshold.

28. അവന് അവളോടുഎഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവന് അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,

28. He said to her, 'Get up; let's go.' But there was no answer. Then the man put her on his donkey and set out for home.

29. വീട്ടില് എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.

29. When he reached home, he took a knife and cut up his concubine, limb by limb, into twelve parts and sent them into all the areas of Israel.

30. അതു കണ്ടവര് എല്ലാവരുംയിസ്രായേല്മക്കള് മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാള് മുതല് ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിന് എന്നു പറഞ്ഞു.

30. Everyone who saw it said, 'Such a thing has never been seen or done, not since the day the Israelites came up out of Egypt. Think about it! Consider it! Tell us what to do!'



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |