Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഒരു ദിവസം ശൌലിന്റെ മകന് യോനാഥാന് തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവന് അപ്പനോടു പറഞ്ഞില്ലതാനും.
1. And it fell on a day, that Jonathas the son of Saul said unto his young man that bare his harness: come and let us go over to the watchmen of the Philistines that are yonder on the other side, and told not his father.
2. ശൌല് ഗിബെയയുടെ അതിരിങ്കല് മിഗ്രോനിലെ മാതളനാരകത്തിന് കീഴില് ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്.
2. But Saul tarried in the utmost part of Gabaah under a pomegranate tree, that was in Magron, and the people that were with him were upon a six hundredth men.
3. ശീലോവില് യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകന് അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാന് പോയതു ജനം അറിഞ്ഞില്ല.
3. And Ahiah the son of Ahitob Ichabod's brother, the son of Phinehes, the son of Eli, was the LORD's priest in Siloh and bare an Ephod. But the people wist(knew) not that Jonathas was gone.
4. യോനാഥാന് ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാന് നോക്കിയ വഴിയില് ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഔരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേര്.
4. And in the way over by which Jonathas sought to go over unto the garrison of the philistines, were there two sharp rocks, even one on the one side, and the other one the other side: the one called Bozez, and the other Seneh.
5. ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
5. And the one leaneth northward toward Machmas, and the other southward toward Gabaah.
6. യോനാഥാന് തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന് യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
6. Then said Jonathas to the young man that bare his harness: come and let us go over unto the standing of these uncircumcised, peradventure the LORD will work with us: for the LORD is free to save with many or with few.
7. ആയുധവാഹകന് അവനോടുനിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊള്ക; നിന്റെ ഇഷ്ടംപോലെ ഞാന് നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
7. And his harness bearer said unto him do all that is in thine heart: set thee forward: and see I am with thee, as thine heart lusteth.
8. അതിന്നു യോനാഥാന് പറഞ്ഞതുനാം അവരുടെ നേരെ ചെന്നു അവര്ക്കും നമ്മെത്തന്നെ കാണിക്കാം;
8. Then said Jonathas: behold when we go over unto the men, and shew ourselves unto them:
9. ഞങ്ങള് നിങ്ങളുടെ അടുക്കല് വരുവോളം നില്പിന് എന്നു അവര് പറഞ്ഞാല് നാം അവരുടെ അടുക്കല് കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.
9. if they say on this wise to us: tarry until we come to you, then we will stand still where we be and not go up unto them.
10. ഇങ്ങോട്ടു കയറിവരുവിന് എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.
10. But and if they so say unto us: come up unto us, then we will go up, for the LORD hath delivered them into our hands. And this shall be a sign unto us.
11. ഇങ്ങനെ അവര് ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോള്ഇതാ, എബ്രായര് ഒളിച്ചിരുന്ന പൊത്തുകളില്നിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യര് പറഞ്ഞു.
11. And when they had both shewed themselves unto the garrison of the Philistines, the Philistines said: see, the Hebrews come out of the holes where they had hid themselves in.
12. പട്ടാളക്കാര് യോനാഥാനോടും അവന്റെ ആയുധവാഹകനോടുംഇങ്ങോട്ടു കയറിവരുവിന് ; ഞങ്ങള് ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള് യോനാഥാന് തന്റെ ആയുധവാഹകനോടുഎന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
12. And the men of the garrison answered Jonathas and his harness bearer and said: come up to us, and we will shew you a thing. Then said Jonathas unto his harness bearer: come up after me, for the LORD hath delivered them into the hands of Israel.
13. അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര് യോനാഥന്റെ മുമ്പില് വീണു; ആയുധവാഹകന് അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
13. And Jonathas clame upon hands and feet, and his harness bearer after him. Then they fell before Jonathas: and his harness bearer slew them after him.
14. യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തില് ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേര് വീണു.
14. And that first slaughter which Jonathas and his harness bearer made was upon a twenty men, within the compass as it were about an half acre of land.
15. പാളയത്തിലും പോര്ക്കളത്തിലും സര്വ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവര്ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
15. And there was a fear in the host that was in the field, and among all the people: insomuch that they that kept the hold, and they that were gone to rob, were afraid also: and the earth trembled and there was a fear sent of God.
16. അപ്പോള് ബെന്യാമീനിലെ ഗിബെയയില്നിന്നു ശൌലിന്റെ കാവല്ക്കാര് നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഔടുന്നതു കണ്ടു.
16. And the watchmen of Saul in Gabaah Benjamin, saw. And behold, the people scattered and ran hither and thither.
17. ശൌല് കൂടെയുള്ള ജനത്തോടുഎണ്ണിനോക്കി നമ്മില്നിന്നു പോയവര് ആരെന്നറിവിന് എന്നു കല്പിച്ചു. അവര് എണ്ണിനോക്കിയപ്പോള് യോനാഥാനും അവന്റെ ആയുധവാഹകനും ഇല്ലായിരുന്നു.
17. Then said Saul unto the people that was with him: number and see who is gone away from us. And when they had told: behold, Jonathas and his harness bearer were not there.
18. ശൌല് അഹീയാവിനോടുദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്റെ പെട്ടകം ആ കാലത്തു യിസ്രായേല്മക്കളുടെ അടുക്കല് ഉണ്ടായിരുന്നു.
18. And then Saul said unto Ahia: bring hither the ark of God. For the ark of God was at the time with the children of Israel.
19. ശൌല് പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേലക്കുമേല് വര്ദ്ധിച്ചുവന്നു. അപ്പോള് ശൌല് പുരോഹിതനോടുനിന്റെ കൈ വലിക്ക എന്നു പറഞ്ഞു.
19. And while Saul talked unto the priest, the people that were in the host of the philistines, ran more and more. And Saul said unto the priest: withdraw thine hand.
20. ശൌലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടെക്കു ചെന്നു, അവിടെ അവര് അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.
20. And Saul cried and all the people that were with him, and went to battle. And behold every man's sword was against his fellow, with a mighty great slaughter.
22. അങ്ങനെ തന്നേ എഫ്രയീംമലനാട്ടില് ഒളിച്ചിരുന്ന യിസ്രായേല്യര് ഒക്കെയും ഫെലിസ്ത്യര് തോറ്റോടി എന്നു കേട്ടയുടനെ അവരും പടയില് ചേര്ന്നു അവരെ പിന്തുടര്ന്നു.
22. And they also which had hid themselves in mount Ephraim, as soon as they heard how that the Philistines were fled, they followed after them in battle.
23. അങ്ങനെ യഹോവ അന്നു യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെന് വരെ പരന്നു.
23. And so GOD holp Israel that day. And the battle continued until they came unto Bethaven.
24. സന്ധ്യെക്കു മുമ്പും ഞാന് എന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവന് ശപിക്കപ്പെട്ടവന് എന്നു ശൌല് പറഞ്ഞു ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതിനാല് യിസ്രായേല്യര് അന്നു വിഷമത്തിലായി; ജനത്തില് ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.
24. And the men of Israel joined themselves together that day: and Saul adjured the people saying: Cursed be he that eateth any food until night, that I may be avenged of mine enemies. And so there was none of the people that tasted any sustenance.
25. ജനമൊക്കെയും ഒരു കാട്ടുപ്രദേശത്തു എത്തി; അവിടെ നിലത്തു തേന് ഉണ്ടായിരുന്നു.
25. And all the land came to a wood where honey lay upon the ground.
26. ജനം കാട്ടില് കടന്നപ്പോള് തേന് ഇറ്റിറ്റു വീഴുന്നതു കണ്ടുഎങ്കിലും സത്യത്തെ ഭയപ്പെട്ടു ആരും തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
26. And when the people were come into the wood: Behold, the honey dropped. How be it there was no man that moved his hand to his mouth, because that the people feared the curse.
27. യോനാഥാനോ തന്റെ അപ്പന് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതു കേള്ക്കാതിരുന്നതിനാല് വടിയുടെ അറ്റം നീട്ടി ഒരു തേന് കട്ടയില് കുത്തി അതു എടുത്തു തന്റെ കൈ വായിലേക്കു കൊണ്ടുപോയി, അവന്റെ കണ്ണു തെളിഞ്ഞു.
27. But Jonathas heard not when his father adjured the people, wherefore he put forth the end of the staff that was in his hand, and dipped it in an honey comb, and put his hand to his mouth, and his eyes received sight.
28. അപ്പോള് ജനത്തില് ഒരുത്തന് ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന് ശപിക്കപ്പെട്ടവന് എന്നു പറഞ്ഞു നിന്റെ അപ്പന് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
28. Then spake one of the people and said: thy father adjured the people saying: Cursed be the man that eateth any sustenance this day, and yet the people were fainty.
29. അതിന്നു യോനാഥാന് എന്റെ അപ്പന് ദേശത്തെ കഷ്ടത്തിലാക്കി; ഞാന് ഈ തേന് ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
29. Then said Jonathas: my father hath troubled the land: for see, mine eyes hath received sight, because I tasted a little of this honey:
30. ജനത്തിന്നു കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയില്നിന്നു അവര് എടുത്തു ഇന്നു വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കില് എത്രനന്നായിരുന്നു. എന്നാല് ഇപ്പോള് ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.
30. how then if all the people had eaten of the spoil of their enemies which they found, had there not been then a much greater slaughter among the Philistines?
31. അവര് അന്നു മിക്മാസ് തുടങ്ങി അയ്യാലോന് വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്ന്നുപോയി.
31. And they laid on the Philistines that day, from Machmas to Aialon. And the people were exceeding fainty.
32. ആകയാല് ജനം കൊള്ളകൂ ഔടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.
32. Then the people gat them to the spoil and took sheep oxen and calves, and slew them on the ground and did eat with the blood.
33. ജനം രക്തത്തോടെ തിന്നുന്നതിനാല് യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോള് അവന് നിങ്ങള് ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കല് ഉരുട്ടിക്കൊണ്ടുവരുവിന് എന്നു പറഞ്ഞു.
33. Then men told Saul saying: Behold the people sin against the LORD, in that they eat with the blood. And he said: ye have trespassed. But roll a great stone unto me now,
34. പിന്നെയും ശൌല്നിങ്ങള് ജനത്തിന്റെ ഇടയില് എല്ലാടവും ചെന്നു അവരോടു ഔരോരുത്തന് താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കല് കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നു കൊള്വിന് ; രക്തത്തോടെ തിന്നുന്നതിനാല് യഹോവയോടു പാപം ചെയ്യരുതു എന്നു പറവിന് എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്നു അവിടെവെച്ചു അറുത്തു.
34. and go abroad among the people and bid them bring every man his ox and every man his sheep, and slay them here, and sin not against the LORD in eating with the blood. And the people brought every man his ox in his hand by night and slew them there.
35. ശൌല് യഹോവേക്കു ഒരു യാഗപീഠം പണിതു; അതു അവന് യഹോവേക്കു ആദ്യം പണിത യാഗപീഠം ആയിരുന്നു.
35. And Saul made an altar unto the LORD. And that was the first altar that he made unto the LORD.
36. അനന്തരം ശൌല്നാം രാത്രിയില് തന്നേ ഫെലിസ്ത്യരെ പിന്തുടര്ന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരില് ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊള്ക എന്നു അവര് പറഞ്ഞപ്പോള്നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതന് പറഞ്ഞു.
36. And Saul said: let us go down after the Philistines by night, and let us make havoc among them until it be day in the morning, and let us not leave one of them. And the people answered: do whatsoever thou thinkest best. Then said the priest: let us come hither unto God.
37. അങ്ങനെ ശൌല് ദൈവത്തോടുഞാന് ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്റെ കയ്യില് ഏല്പിക്കുമോ എന്നു അരുളപ്പാടു ചോദിച്ചു. എന്നാല് അന്നു അവന്നു അരുളപ്പാടു ലഭിച്ചില്ല.
37. And Saul asked of God: shall I go down after the Philistines? and wilt thou deliver them into mine hands? But he answered him not at that time.
38. അപ്പോള് ശൌല്ജനത്തിന്റെ പ്രധാനികള് ഒക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചതു ഏതു കാര്യത്തില് എന്നു അന്വേഷിച്ചറിവിന് ;
38. Then said Saul let the people come hither out of all quarters, and know and see, in whom this sin is chanced this day:
39. യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകന് യോനാഥാനില് തന്നേ ആയിരുന്നാലും അവന് മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാല് അവനോടു ഉത്തരം പറവാന് സര്വ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.
39. for as truly as the LORD liveth which hath saved Israel, though it be in Jonathas my son, he shall die for it. But no man answered him of all the people.
40. അവന് എല്ലായിസ്രായേലിനോടുംനിങ്ങള് ഒരു ഭാഗത്തു നില്പിന് ; ഞാനും എന്റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൌലിനോടു പറഞ്ഞു.
40. Then he said unto all Israel: be ye on one side, and I and Jonathas my son will be on another. And the people said unto Saul: what thou thinkest best that do.
41. അങ്ങനെ ശൌല് യിസ്രായേലിന്റെ ദൈവമായ യഹോവയോടുനേര് വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള് ശൌലിന്നു യോനാഥാന്നും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.
41. And Saul said unto the LORD God of Israel: give perfect knowledge. And Saul and Jonathas were caught, and the people escaped free.
42. പിന്നെ ശൌല്എനിക്കും എന്റെ മകനായ യോനാഥാന്നും ചീട്ടിടുവിന് എന്നു പറഞ്ഞു; ചീട്ടു യോനാഥാന്നു വീണു.
42. Then said Saul: cast lots between me and Jonathas my son. And Jonathas was caught.
43. ശൌല് യോനാഥാനോടുനീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന് അവനോടുഞാന് എന്റെ വടിയുടെ അറ്റംകൊണ്ടു അല്പം തേന് ആസ്വദിച്ചതേയുള്ളു; അതുകൊണ്ടു ഇതാ, ഞാന് മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.
43. Then Saul said to Jonathas: tell me what thou hast done. And Jonathas told him and said: I tasted a little honey upon the end of my staff that was in mine hand, and see, I must die.
44. അതിന്നു ശൌല്ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ യോനാഥാനേ, നീ മരിക്കേണം എന്നു ഉത്തരം പറഞ്ഞു.
44. Then said Saul God do so and so to me, except that thou die Jonathas.
45. എന്നാല് ജനം ശൌലിനോടുയിസ്രായേലില് ഈ മഹാരക്ഷ പ്രവര്ത്തിച്ചിരിക്കുന്ന യോനാഥാന് മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന് ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്ത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന് മരിക്കേണ്ടിവന്നതുമില്ല.മത്തായി 10:30, ലൂക്കോസ് 21:18, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 27:34
45. But the people said unto Saul: shallJonathas die which hath so mightily holp Israel? God forbid. As truly as the LORD liveth, there shall not one hair of his head fall to the ground: for he hath wrought with God this day. And so the people delivered Jonathas, that he died not.
46. ശൌല് ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.
46. And then Saul departed from following the Philistines. And the Philistines went to their own place.
47. ശൌല് യിസ്രായേലില് രാജത്വം ഏറ്റശേഷം മോവാബ്യര്, അമ്മോന്യര്, എദോമ്യര്, സോബാരാജാക്കന്മാര്, ഫെലിസ്ത്യര് എന്നിങ്ങനെ ചുറ്റുമുള്ള സകലജാതികളോടും യുദ്ധംചെയ്തു; അവന് ചെന്നേടത്തൊക്കെയും ജയംപ്രാപിച്ചു.
47. And so Saul took the kingdom over Israel, and fought against all his enemies on every side: against the Moabites: against the children of Ammon: against the Edomites: against the kings of Zobah and against the Philistines.
48. അവന് ശൌര്യം പ്രവര്ത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്ച്ചക്കാരുടെ കയ്യില്നിന്നു വിടുവിക്കയും ചെയ്തു.
48. And whether soever he turned himself, there he wan, and played the man and slew the Amalekites, and rid Israel out of the hands of them that spoiled them.
49. എന്നാല് ശൌലിന്റെ പുത്രന്മാര് യോനാഥാന് , യിശ്വി, മല്ക്കീശുവ എന്നിവര് ആയിരുന്നു; അവന്റെ രണ്ടു പുത്രിമാര്ക്കോ, മൂത്തവള്ക്കു മേരബ് എന്നും ഇളയവള്ക്കു മീഖാള് എന്നും പേരായിരുന്നു.
49. The sons of Saul were, Jonathas, Jesui, and Melchisua. And his two daughters were thus named: the elder was called Merob and the younger Michol.
50. ശൌലിന്റെ ഭാര്യെക്കു അഹീനോവം എന്നു പേര് ആയിരുന്നു; അവള് അഹീമാസിന്റെ മകള്. അവന്റെ സേനാധിപതിക്കു അബ്നേര് എന്നു പേര്; അവന് ശൌലിന്റെ ഇളയപ്പനായ നേരിന്റെ മകന് ആയിരുന്നു.
50. And the name of Saul's wife was Ahinoam the daughter of Ahimaaz. And the name of his chief captain was Abner the son of Ner Saul's uncle.
51. ശൌലിന്റെ അപ്പനായ കീശും അബ്നേരിന്റെ അപ്പനായ നേരും അബീയേലിന്റെ മക്കള് ആയിരുന്നു.
51. And Cis was Saul's father. And Ner the father of Abner was the son of Abiel.
52. ശൌലിന്റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാല് ശൌല് യാതൊരു വീരനെയോ ശൂരനെയോ കണ്ടാല് അവനെ തന്റെ അടുക്കല് ചേര്ത്തുകൊള്ളും.
52. And there was sore war with the Philistines, all the days of Saul. For wheresoever Saul saw a strong man, and an active, he took him unto him.