1 Samuel - 1 ശമൂവേൽ 22 | View All

1. അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഔടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കല് ചെന്നു.

1. Dauid wente fro thence, & fled vnto the caue of Adullam. Whan his brethren and all his fathers house herde that, they came downe thither vnto him.

2. ഞെരുക്കമുള്ളവര്, കടമുള്ളവര്, സന്തുഷ്ടിയില്ലാത്തവര് എന്നീവകക്കാര് ഒക്കെയും അവന്റെ അടുക്കല് വന്നുകൂടി; അവന് അവര്ക്കും തലവനായിത്തീര്ന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേര് ഉണ്ടായിരുന്നു.

2. And there gathered vnto him all men that were in trouble and det, and sory of hert, and he became their heade, so that there were with him vpon a foure hundreth men.

3. അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയില് ചെന്നു, മോവാബ്രാജാവിനോടുദൈവം എനിക്കു വേണ്ടി എന്തുചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കല് വന്നു പാര്പ്പാന് അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.

3. And Dauid wente from thence towarde Mispa in the londe of the Moabites, and sayde vnto the kynge of the Moabites: Let my father and my mother go out and in amonge you, tyll I se what God wil do with me.

4. അവന് അവരെ മോവാബ്രാജാവിന്റെ സന്നിധിയില് കൊണ്ടുചെന്നു; ദാവീദ് ദുര്ഗ്ഗത്തില് താമസിച്ച കാലമൊക്കെയും അവര് അവിടെ പാര്ത്തു.

4. And he lefte them before the kynge of ye Moabites, so that they remayned by him, as longe as Dauid was in the castell.

5. എന്നാല് ഗാദ്പ്രവാചകന് ദാവീദിനോടുദുര്ഗ്ഗത്തില് പാര്ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്ക എന്നു പറഞ്ഞു. അപ്പോള് ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടില്വന്നു.

5. Neuertheles the prophet Gad sayde vnto Dauid: Abyde not in the castell, but go yi waye, and come in to the londe of Iuda. Then departed Dauid, and came into the wodd of Hareth.

6. ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌല് കേട്ടു; അന്നു ശൌല് കയ്യില് കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന് ചുവട്ടില് ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാര് എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.

6. And Saul herde that Dauid and the men which were with him, were come forth. Now whyle Saul dwelt at Gibea vnder a groue in Rama, he had a Iauelinge in his hande, and all his seruauntes stode by him.

7. ശൌല് ചുറ്റും നിലക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതുബെന്യാമീന്യരേ, കേട്ടുകൊള്വിന് ; യിശ്ശായിയുടെ മകന് നിങ്ങള്ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?

7. Then sayde Saul vnto his seruauntes that stode by him: Heare ye children of Iemini: Shal the sonne of Isai geue lodes and vynyardes vnto you all, & make you all captaynes ouer thousandes and ouer hudreds,

8. നിങ്ങള് എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകന് യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാന് ആരും ഉണ്ടായിരുന്നില്ല. എന്റെ മകന് എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാന് ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കല് മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളില് ആരും ഉണ്ടായിരുന്നില്ലല്ലോ.

8. that ye haue all conspyred agaynst me, and there is no ma that sheweth it before myne eares, for so moch as my sonne also hath made a couenaunt with the sonne of Isai? There is no man amonge you that letteth it for my sake, or yt openeth it vnto myne eares: for my sonne hath stered vp my seruauntes against me, that he maye laye wayte for me, as it is manifest.

9. അപ്പോള് ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില് നിന്നിരുന്ന എദോമ്യനായ ദോവേഗ്നോബില് അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല് യിശ്ശായിയുടെ മകന് വന്നതു ഞാന് കണ്ടു.

9. Then answered Doeg ye Edomite which stode besyde Sauls seruauntes, and sayde: I sawe the sonne of Isai, that he came vnto Nobe, to Ahimelech ye sonne of Achitob,

10. അവന് അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.

10. which axed councell at the LORDE for him, and gaue him fode, & the swerde of Goliath the Philistyne.

11. ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക് പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര് എല്ലാവരും രാജാവിന്റെ അടുക്കല് വന്നു.

11. Then sent the kynge, and caused to call Ahimelech the prest the sonne of Achitob, and all his fathers house, the prestes that were at Nobe, and they came all to the kynge.

12. അപ്പോള് ശൌല്അഹീതൂബിന്റെ മകനേ, കേള്ക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയന് എന്നു അവന് ഉത്തരം പറഞ്ഞു.

12. And Saul sayde: Heare thou sonne of Achitob. He saide: Here am I my lorde.

13. ശൌല് അവനോടുയിശ്ശായിയുടെ മകന് ഇന്നു എനിക്കായി പതിയിരിപ്പാന് തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാല് നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.

13. And Saul sayde vnto him: Wherfore haue ye cospyred agaynst me, thou & the sonne of Isai, that thou hast geuen him bred and a swerde, and axed councell at God for him, to stere him vp, that he mighte laye awayte for me, as it is manifest?

14. അഹീമേലെക് രാജാവിനോടുതിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തന് ആരുള്ളു? അവന് രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയില് ചേരുന്നവനും രാജധാനിയില് മാന്യനും ആകുന്നുവല്ലോ.

14. Ahimelech answered the kynge and saide: And who is amonge all thy seruauntes like Dauid, which is faithfull, and hath maried the kynges doughter, and goeth in thine obedience, & is honorably taken in thine house?

15. അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാന് ഞാന് ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന് ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.

15. Haue I begonne then first this daye to axe councell at God for him? That be farre frome. Let not the kinge laie soch to his seruautes charge in all my fathers house: for thy seruaunt knewe not of all these thinges nether small ner greate.

16. അപ്പോള് രാജാവുഅഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.

16. Neuertheles the kynge saide: Ahimelech thou must dye ye death, thou and all thy fathers house.

17. പിന്നെ രാജാവു അരികെ നിലക്കുന്ന അകമ്പടികളോടുചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന് ; അവരും ദാവീദിനോടു ചേര്ന്നിരിക്കുന്നു; അവന് ഔടിപ്പോയതു അവര് അറിഞ്ഞിട്ടും എന്നെ അയിറിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാല് യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന് കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാര് തുനിഞ്ഞില്ല.

17. And the kynge sayde to his fote men that stode by him: Turne you, and slaye the prestes of the LORDE, for their hande is with Dauid also. Not withstondinge the kynges seruauntes wolde not not laye their handes vpon ye prestes of the LORDE, to slaye them.

18. അപ്പോള് രാജാവു ദോവേഗിനോടുനീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂല്കൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.

18. Then saide ye kynge vnto Doeg: Turne the, and slaye the prestes. Doeg the Edomite turned him, and slewe the prestes, so that the same daye there dyed fyue and foure score men, which wayre ouerbody cotes of lynnen.

19. പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാര്, സ്ത്രീകള്, ബാലന്മാര്, ശിശുക്കള്, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാല് അവന് സംഹരിച്ചുകളഞ്ഞു.

19. And Nob the cite of the prestes smote he with the edge of the swerde, both men and wemen, children and sucklynges, oxen and asses, and shepe.

20. എന്നാല് അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരില് അബ്യാഥാര് എന്നൊരുത്തന് തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കല് ഔടിപ്പോയി.

20. Neuerthelesse there escaped a sonne of Ahimelech (the sonne of Achitob) whose name was Abiathar, and fled after Dauid,

21. ശൌല് യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര് ദാവീദിനെ അറിയിച്ചു.

21. and tolde him, that Saul had slayne ye prestes of the LORDE.

22. ദാവീദ് അബ്യാഥാരിനോടുഎദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവന് ശൌലിനോടു അറിയിക്കും എന്നു ഞാന് അന്നു തന്നേ നിശ്ചയിച്ചു.

22. Dauid sayde vnto Abiathar: I knewe well the same daye that Doeg the Edomite was there, that he wolde tell Saul. I am giltye of the soules of thy fathers house.

23. നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാന് മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കല് പാര്ക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന് നോക്കുന്നവന് നിനക്കും ജീവഹാനി വരുത്തുവാന് നോക്കുന്നു; എങ്കിലും എന്റെ അടുക്കല് നിനക്കു നിര്ഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.

23. Abyde thou with me, and feare not. He that layeth wayte for my lyfe, shall laye wayte for thyne also, and thou shalt be preserued with me.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |