1 Samuel - 1 ശമൂവേൽ 24 | View All

1. ശൌല് ഫെലിസ്ത്യരെ ഔടിച്ചുകളഞ്ഞിട്ടു മടങ്ങിവന്നപ്പോള് ദാവീദ് ഏന് -ഗെദിമരുഭൂമിയില് ഉണ്ടെന്നു അവന്നു അറിവു കിട്ടി.

1. When Saul returned from following the Philistines, he was told, David is in the wilderness of En-gedi.

2. അപ്പോള് ശൌല് എല്ലായിസ്രായേലില്നിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്റെ ആളുകളെയും തിരയുവാന് കാട്ടാട്ടിന് പാറകളില് ചെന്നു.

2. Then Saul took three thousand chosen men out of all Israel, and went to look for David and his men in the direction of the Rocks of the Wild Goats.

3. അവന് വഴിയരികെയുള്ള ആട്ടിന് തൊഴുത്തിങ്കല് എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൌല് കാല്മടക്കത്തിന്നു അതില് കടന്നു; എന്നാല് ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളില് പാര്ത്തിരുന്നു.

3. He came to the sheepfolds beside the road, where there was a cave; and Saul went in to relieve himself. Now David and his men were sitting in the innermost parts of the cave.

4. ദാവീദിന്റെ ആളുകള് അവനോടുഞാന് നിന്റെ ശത്രുവിനെ നിന്റെ കയ്യില് ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോടു അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോള് ദാവീദ് എഴുന്നേറ്റു ശൌലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.

4. The men of David said to him, Here is the day of which the LORD said to you, 'I will give your enemy into your hand, and you shall do to him as it seems good to you.' Then David went and stealthily cut off a corner of Saul's cloak.

5. ശൌലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ടു പിന്നത്തേതില് ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.

5. Afterward David was stricken to the heart because he had cut off a corner of Saul's cloak.

6. അവന് തന്റെ ആളുകളോടുയഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്വാന് യഹോവ എനിക്കു ഇടവരുത്തരുതേ; അവന് യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു.

6. He said to his men, The LORD forbid that I should do this thing to my lord, the LORD's anointed, to raise my hand against him; for he is the LORD's anointed.

7. ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ചു അമര്ത്തി; ശൌലിനെ ദ്രോഹിപ്പാന് അവരെ അനുവദിച്ചതുമില്ല. ശൌല് ഗുഹയില്നിന്നു എഴുന്നേറ്റു തന്റെ വഴിക്കുപോയി.

7. So David scolded his men severely and did not permit them to attack Saul. Then Saul got up and left the cave, and went on his way.

8. ദാവീദും എഴുന്നേറ്റു ഗുഹയില്നിന്നു പുറത്തിറങ്ങി ശൌലിനോടുഎന്റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൌല് തിരിഞ്ഞുനോക്കിയപ്പോള് ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.

8. Afterwards David also rose up and went out of the cave and called after Saul, My lord the king! When Saul looked behind him, David bowed with his face to the ground, and did obeisance.

9. ദാവീദ് ശൌലിനോടു പറഞ്ഞതെന്തെന്നാല്ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്കു നീ കേള്ക്കുന്നതു എന്തു?

9. David said to Saul, Why do you listen to the words of those who say, 'David seeks to do you harm'?

10. യഹോവ ഇന്നു ഗുഹയില്വെച്ചു നിന്നെ എന്റെ കയ്യില് ഏല്പിച്ചിരുന്നു എന്നു നിന്റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന് ചിലര് പറഞ്ഞെങ്കിലും ഞാന് ചെയ്തില്ല; എന്റെ യജമാനന്റെ നേരെ ഞാന് കയ്യെടുക്കയില്ല; അവന് യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന് പറഞ്ഞു.

10. This very day your eyes have seen how the LORD gave you into my hand in the cave; and some urged me to kill you, but I spared you. I said, 'I will not raise my hand against my lord; for he is the LORD's anointed.'

11. എന്റെ പിതാവേ, കാണ്ക, എന്റെ കയ്യില് നിന്റെ മേലങ്കിയുടെ അറ്റം ഇതാ കാണ്ക; നിന്റെ മേലങ്കിയുടെ അറ്റം ഞാന് മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാല് എന്റെ കയ്യില് ദോഷവും ദ്രോഹവും ഇല്ല; ഞാന് നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന് തേടിനടക്കുന്നു.

11. See, my father, see the corner of your cloak in my hand; for by the fact that I cut off the corner of your cloak, and did not kill you, you may know for certain that there is no wrong or treason in my hands. I have not sinned against you, though you are hunting me to take my life.

12. യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോടു പ്രതികാരം ചെയ്യട്ടെ; എന്നാല് എന്റെ കൈ നിന്റെമേല് വീഴുകയില്ല.

12. May the LORD judge between me and you! May the LORD avenge me on you; but my hand shall not be against you.

13. ദുഷ്ടത ദുഷ്ടനില്നിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല് പറയുന്നതു; എന്നാല് എന്റെ കൈ നിന്റെമേല് വീഴുകയില്ല.

13. As the ancient proverb says, 'Out of the wicked comes forth wickedness'; but my hand shall not be against you.

14. ആരെ തേടിയാകുന്നു യിസ്രായേല്രാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായെ, ഒരു ചെള്ളിനെ അല്ലയോ?

14. Against whom has the king of Israel come out? Whom do you pursue? A dead dog? A single flea?

15. ആകയാല് യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യില് നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.

15. May the LORD therefore be judge, and give sentence between me and you. May he see to it, and plead my cause, and vindicate me against you.

16. ദാവീദ് ശൌലിനോടു ഈ വാക്കുകള് സംസാരിച്ചു തീര്ന്നശേഷം ശൌല്എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു.

16. When David had finished speaking these words to Saul, Saul said, Is this your voice, my son David? Saul lifted up his voice and wept.

17. പിന്നെ അവന് ദാവീദിനോടു പറഞ്ഞതുനീ എന്നെക്കാള് നീതിമാന് ; ഞാന് നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.

17. He said to David, You are more righteous than I; for you have repaid me good, whereas I have repaid you evil.

18. യഹോവ എന്നെ നിന്റെ കയ്യില് ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാല് നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.

18. Today you have explained how you have dealt well with me, in that you did not kill me when the LORD put me into your hands.

19. ശത്രുവിനെ കണ്ടുകിട്ടിയാല് ആരെങ്കിലും അവനെ വെറുതെ വിട്ടയക്കുമോ? നീ ഇന്നു എനിക്കു ചെയ്തതിന്നു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.

19. For who has ever found an enemy, and sent the enemy safely away? So may the LORD reward you with good for what you have done to me this day.

20. എന്നാല് നീ രാജാവാകും; യിസ്രായേല്രാജത്വം നിന്റെ കയ്യില് സ്ഥിരമാകും എന്നു ഞാന് അറിയുന്നു.

20. Now I know that you shall surely be king, and that the kingdom of Israel shall be established in your hand.

21. ആകയാല് നീ എന്റെ ശേഷം എന്റെ സന്തതിയെ നിര്മ്മൂലമാക്കി എന്റെ പേര് എന്റെ പിതൃഭവനത്തില് നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തില് ഇപ്പോള് എന്നോടു സത്യം ചെയ്യേണം.

21. Swear to me therefore by the LORD that you will not cut off my descendants after me, and that you will not wipe out my name from my father's house.

22. അങ്ങനെ ദാവീദ് ശൌലിനോടു സത്യം ചെയ്തു; ശൌല് അരമനയിലേക്കു പോയി; ദാവീദും അവന്റെ ആളുകളും ദുര്ഗ്ഗത്തിലേക്കും പോയി.

22. So David swore this to Saul. Then Saul went home; but David and his men went up to the stronghold.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |