1 Samuel - 1 ശമൂവേൽ 26 | View All

1. അനന്തരം സീഫ്യര് ഗിബെയയില് ശൌലിന്റെ അടുക്കല് വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില് ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.

1. Some men from Ziph went to Saul at Gibeah and said, 'Look, David is hiding on the Hill of Hachilah on the edge of the wastelands!'

2. ശൌല് എഴുന്നേറ്റു ദാവീദിനെ തിരയുവാന് സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലില്നിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.

2. So Saul set off and went down to the desert of Ziph, accompanied by three thousand picked men of Israel, to search for David in the desert of Ziph.

3. ശൌല് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നില് പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയില് പാര്ത്തു, ശൌല് തന്നേ തേടി മരുഭൂമിയില് വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.

3. Saul pitched camp on the Hill of Hachilah, which is on the edge of the wastelands near the road. David was then living in the desert and saw that Saul had come after him into the desert.

4. അതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌല് ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.

4. Accordingly, David sent out spies and learned that Saul had indeed arrived.

5. ദാവീദ് എഴുന്നേറ്റു ശൌല് പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകന് അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌല് കൈനിലയുടെ നടുവില് കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.

5. Setting off, David went to the place where Saul had pitched camp. He saw the place where Saul and Abner son of Ner, commander of his army, had bedded down. Saul had bedded down inside the camp with the troops bivouacking round him.

6. ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടുംപാളയത്തില് ശൌലിന്റെ അടുക്കലേക്കു ആര് എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന് നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.

6. Speaking to Ahimelech the Hittite and Abishai son of Zeruiah and brother of Joab, David said, 'Who will come down with me to the camp, to Saul?' Abishai answered, 'I will go down with you.'

7. ഇങ്ങനെ ദാവീദും അബീശായിയും രാത്രിയില് പടജ്ജനത്തിന്റെ അടുക്കല് ചെന്നു; ശൌല് കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കല് നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.

7. So in the dark David and Abishai made their way towards the force, where they found Saul lying asleep inside the camp, his spear stuck in the ground beside his head, with Abner and the troops lying round him.

8. അബീശായി ദാവീദിനോടുദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; ഞാന് അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്ത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.

8. Abishai then said to David, 'Today God has put your enemy in your power; so now let me pin him to the ground with his own spear. Just one stroke! I shall not need to strike him twice.'

9. ദാവീദ് അബീശായിയോടുഅവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേല് കൈ വെച്ചിട്ടു ആര് ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.

9. David said to Abishai, 'Do not kill him, for who could raise his hand against Yahweh's anointed and go unpunished?

10. യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കില് അവന് മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കില് അവന് പടെക്കു ചെന്നു നശിക്കും;

10. As Yahweh lives,' David said, 'Yahweh himself will strike him down: either the day will come for him to die, or he will go into battle and perish then.

11. ഞാന് യഹോവയുടെ അഭിഷിക്തന്റെമേല് കൈ വെപ്പാന് യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കല് ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.

11. Yahweh forbid that I should raise my hand against Yahweh's anointed! But now let us take the spear beside his head and the pitcher of water, and let us go away.'

12. ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കല്നിന്നു എടുത്തു അവര് പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്ന്നതുമില്ല; അവര് എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാല് ഗാഢനിദ്ര അവരുടെമേല് വീണിരുന്നു.

12. David took the spear and the pitcher of water from beside Saul's head, and they made off. No one saw, no one knew, no one woke up; they were all asleep, because a torpor from Yahweh had fallen on them.

13. ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളില് നിന്നു; അവര്ക്കും മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.

13. David crossed to the other side and halted on the top of the mountain a long way off; there was a wide space between them.

15. ദാവീദ് അബ്നേരിനോടു പറഞ്ഞതുനീ ഒരു പുരുഷന് അല്ലയോ? യിസ്രായേലില് നിനക്കു തുല്യന് ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന് ജനത്തില് ഒരുത്തന് അവിടെ വന്നിരുന്നുവല്ലോ.

15. David said to Abner, 'Are you not a man? Who is your equal in Israel? Why, then, did you not guard the king your lord? One of the people came to kill the king your lord.

16. നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാല് യഹോവയാണ നിങ്ങള് മരണയോഗ്യര് ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കല് ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.

16. What you did was not well done. As Yahweh lives, you all deserve to die since you did not guard your lord, Yahweh's anointed. Look where the king's spear is now, and the pitcher of water which was beside his head!'

17. അപ്പോള് ശൌല് ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞുഎന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.

17. Recognising David's voice, Saul said, 'Is that your voice, my son David?' David replied, 'It is my voice, my lord king.

18. യജമാനന് ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയന് എന്തു ചെയ്തു? അടിയന്റെ പക്കല് എന്തു ദോഷം ഉള്ളു?

18. Why is my lord pursuing his servant?' he said. 'What have I done? What crime have I committed?

19. ആകയാല് യജമാനനായ രാജാവു അടിയന്റെ വാക്കു കേള്ക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കില് അവന് ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യര് എങ്കിലോ അവര് യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തില് എനിക്കു പങ്കില്ലാതാകുംവണ്ണം അവര് എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.

19. May my lord king now listen to his servant's words: if Yahweh has incited you against me, may he be appeased with an offering; but if human beings have done it, may they be accursed before Yahweh, since they have as effectively banished me today from sharing in Yahweh's heritage as if they had said, 'Go and serve other gods!'

20. എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തന് പര്വ്വതങ്ങളില് ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേല്രാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന് പറഞ്ഞു.

20. So I pray now that my blood shall not be shed on soil remote from Yahweh's presence, when the king of Israel has mounted an expedition to take my life, as one might hunt a partridge in the mountains!'

21. അതിന്നു ശൌല്ഞാന് പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവന് ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാന് ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന് ഭോഷത്വം പ്രവര്ത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.

21. Saul replied, 'I have done wrong! Come back, my son David; I shall never harm you again, since today you have shown respect for my life. Yes, I have behaved like a fool, I have been profoundly in the wrong.'

22. ദാവീദ് ഉത്തരം പറഞ്ഞതുരാജാവേ, കുന്തം ഇതാ; ബാല്യക്കാരില് ഒരുത്തന് വന്നു കൊണ്ടുപോകട്ടെ.

22. In reply, David said, 'Here is the king's spear. Let one of the men come across and get it.

23. യഹോവ ഔരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യില് ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേല് കൈവെപ്പാന് എനിക്കു മനസ്സായില്ല.

23. May Yahweh reward each as each has been upright and loyal. Today Yahweh put you in my power but I would not raise my hand against Yahweh's anointed.

24. എന്നാല് നിന്റെ ജീവന് ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവന് യഹോവേക്കു വിലയേറിയതായിരിക്കട്ടെ; അവന് എന്നെ സകല കഷ്ടതയില് നിന്നും രക്ഷിക്കുമാറാകട്ടെ.

24. As today I set great value by your life, so may Yahweh set great value by my life and deliver me from every tribulation!'

25. അപ്പോള് ശൌല് ദാവീദിനോടുഎന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന് ; നീ കൃതാര്ത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

25. Saul then said, 'May you be blessed, my son David! In what you undertake, you will certainly succeed.' David then went on his way and Saul returned home.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |