2 Samuel - 2 ശമൂവേൽ 22 | View All

1. യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യില്നിന്നും ശൌലിന്റെ കയ്യില് നിന്നും വിടുവിച്ചശേഷം അവന് യഹോവേക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാല്

1. And David made a song to the Lord in these words, on the day when the Lord made him free from the hands of all his haters, and from the hand of Saul:

2. യഹോവ എന്റെ ശൈലവും എന് കോട്ടയും എന്റെ രക്ഷകനും ആകുന്നു.

2. And he said, The Lord is my Rock, my walled town, and my saviour, even mine;

3. എന്റെ പാറയായ ദൈവം; അവനില് ഞാന് ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നേ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തില്നിന്നു രക്ഷിക്കുന്നു.
എബ്രായർ 2:13

3. My God, my Rock, in him will I put my faith; my breastplate, and the horn of my salvation, my high tower, and my safe place; my saviour, who keeps me safe from the violent man.

4. സ്തുത്യനായ യഹോവയെ ഞാന് വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളില്നിന്നു താന് എന്നെ രക്ഷിക്കും.

4. I will send up my cry to the Lord, who is to be praised; so will I be made safe from those who are against me.

5. മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങള് എന്നെ ഭ്രമിപ്പിച്ചു;

5. For the waves of death came round me, and the seas of evil put me in fear;

6. പാതാളപാശങ്ങള് എന്നെ ചുഴന്നു; മരണത്തിന്റെ കണികള് എന്റെമേല് വീണു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:24

6. The cords of hell were round me: the nets of death came on me.

7. എന്റെ കഷ്ടതയില് ഞാന് യഹോവയെ വിളിച്ചു, എന്റെ ദൈവത്തോടു തന്നേ നിലവിളിച്ചു; അവന് തന്റെ മന്ദിരത്തില്നിന്നു എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളി അവന്റെ ചെവികളില് എത്തി.

7. In my trouble my voice went up to the Lord, and my cry to my God: my voice came to his hearing in his holy Temple, and my prayer came to his ears.

8. ഭൂമി ഞെട്ടി വിറെച്ചു, ആകാശത്തിന്റെ അടിസ്ഥാനങ്ങള് ഇളകി, അവന് കോപിക്കയാല് അവ കുലുങ്ങിപ്പോയി.

8. Then the earth was moved with a violent shock; the bases of heaven were moved and shaking, because he was angry.

9. അവന്റെ മൂക്കില്നിന്നു പുക പൊങ്ങി, അവന്റെ വായില്നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനല് അവങ്കല്നിന്നു ജ്വലിച്ചു.
വെളിപ്പാടു വെളിപാട് 11:5

9. There went up a smoke from his nose, and a fire of destruction from his mouth: coals were lighted by it.

10. അവന് ആകാശം ചായിച്ചിറങ്ങി; കൂരിരുള് അവന്റെ കാല്ക്കീഴുണ്ടായിരുന്നു.

10. The heavens were bent, so that he might come down; and it was dark under his feet.

11. അവന് കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിന് ചിറകിന്മേല് പ്രത്യക്ഷനായി.

11. And he went through the air, seated on a storm-cloud: going quickly on the wings of the wind.

12. അവന് അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.

12. And he made the dark his tent round him, a mass of waters, thick clouds of the skies.

13. അവന്റെ മുമ്പിലുള്ള പ്രകാശത്താല് തീക്കനല് ജ്വലിച്ചു.

13. Before his shining light his dark clouds went past, raining ice and coals of fire.

14. യഹോവ ആകാശത്തില് ഇടിമുഴക്കി, അത്യുന്നതന് തന്റെ നാദം കേള്പ്പിച്ചു.

14. The Lord made thunder in the heavens, and the voice of the Highest was sounding out.

15. അവന് അസ്ത്രം എയ്തു അവരെ ചിതറിച്ചു, മിന്നല് അയച്ചു അവരെ തോല്പിച്ചു.

15. And he sent out his arrows, driving them in all directions; by his flames of fire they were troubled.

16. യഹോവയുടെ ഭത്സനത്താല്, തിരുമൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാല് കടലിന്റെ ചാലുകള് കാണായ്വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള് വെളിപ്പെട്ടു.

16. Then the deep beds of the sea were seen, and the bases of the world were uncovered, because of the Lord's wrath, because of the breath of his mouth.

17. അവന് ഉയരത്തില്നിന്നു കൈനീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്നിന്നു എന്നെ വലിച്ചെടുത്തു.

17. He sent from on high, he took me, pulling me out of great waters.

18. ബലമുള്ള ശത്രുവിന്റെ കയ്യില്നിന്നും എന്നെ പകെച്ചവരുടെ പക്കല്നിന്നും എന്നെ വിടുവിച്ചു; അവര് എന്നിലും ബലമേറിയവര് ആയിരുന്നു.

18. He made me free from my strong hater, from those who were against me, because they were stronger than I.

19. എന്റെ അനര്ത്ഥദിവസത്തില് അവര് എന്നെ ആക്രമിച്ചു; എന്നാല് യഹോവ എനിക്കു തുണയായിരുന്നു.

19. They came on me in the day of my trouble: but the Lord was my support.

20. അവന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നില് പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.

20. He took me out into a wide place; he was my saviour because he had delight in me.

21. യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

21. The Lord gives me the reward of my righteousness, because my hands are clean before him.

22. ഞാന് യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.

22. For I have kept the ways of the Lord; I have not been turned away in sin from my God.

23. അവന്റെ വിധികള് ഒക്കെയും എന്റെ മുമ്പിലുണ്ടു; അവന്റെ ചട്ടങ്ങള് ഞാന് വിട്ടുനടന്നിട്ടുമില്ല.

23. For all his decisions were before me, and I did not put away his laws from me.

24. ഞാന് അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെ തന്നേ കാത്തു.

24. And I was upright before him, and I kept myself from sin.

25. യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയില് എന്റെ നിര്മ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.

25. Because of this the Lord has given me the reward of my righteousness, because my hands are clean in his eyes.

26. ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന് .

26. On him who has mercy you will have mercy; to the upright you will be upright;

27. നിര്മ്മലനോടു നീ നിര്മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

27. He who is holy will see that you are holy; but to the man whose way is not straight you will be a hard judge.

28. എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.
ലൂക്കോസ് 1:51

28. For you are the saviour of those who are in trouble; but your eyes are on men of pride, to make them low.

29. യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

29. For you are my light, O Lord; and the Lord will make the dark bright for me.

30. നിന്നാല് ഞാന് പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല് ഞാന് മതില് ചാടിക്കടക്കും.

30. By your help I have made a way through the wall which was shutting me in: by the help of my God I have gone over a wall.

31. ദൈവത്തിന്റെ വഴി തികവുള്ളതു, യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്ക്കും അവന് പരിച ആകുന്നു.

31. As for God, his way is all good: the word of the Lord is tested; he is a safe cover for all those who put their faith in him.

32. യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?

32. For who is God but the Lord? and who is a Rock but our God?

33. ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവന് വഴി നടത്തുന്നു.

33. God puts a strong band about me, guiding me in a straight way.

34. അവന് എന്റെ കാലുകളെ മാന് പേടക്കാലക്കു തുല്യമാക്കി എന്റെ ഗിരികളില് എന്നെ നിലക്കുമാറാക്കുന്നു.

34. He makes my feet like roes' feet, and puts me on high places.

35. അവന് എന്റെ കൈകള്ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള് താമ്രചാപം കുലെക്കുന്നു.

35. He makes my hands expert in war, so that a bow of brass is bent by my arms.

36. നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.

36. You have given me the breastplate of your salvation, and your mercy has made me great.

37. ഞാന് കാലടി വെക്കേണ്ടതിന്നു നീ വിശാലത വരുത്തി; എന്റെ നരിയാണികള് വഴുതിപ്പോയതുമില്ല.

37. You have made my steps wide under me, so that my feet make no slip.

38. ഞാന് എന്റെ ശത്രുക്കളെ പിന്തുടര്ന്നൊടുക്കി അവരെ മുടിക്കുവോളം ഞാന് പിന്തിരിഞ്ഞില്ല.

38. I go after my haters and overtake them; not turning back till they are all overcome.

39. അവര്ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന് അവരെ തകര്ത്തൊടുക്കി; അവര് എന്റെ കാല്ക്കീഴില് വീണിരിക്കുന്നു.

39. I have sent destruction on them and given them wounds, so that they are not able to get up: they are stretched under my feet.

40. യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.

40. For I have been armed by you with strength for the fight: you have made low under me those who came out against me.

41. എന്നെ പകെക്കുന്നവരെ ഞാന് സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.

41. By you their backs are turned in flight, so that my haters are cut off.

42. അവര് ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാന് ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവന് ഉത്തരം അരുളിയതുമില്ല.

42. They were crying out, but there was no one to come to their help: even to the Lord, but he gave them no answer.

43. ഞാന് അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാന് അവരെ ചവിട്ടി ചിതറിച്ചു.

43. Then they were crushed as small as the dust of the earth, stamped down under my feet like the waste of the streets.

44. എന്റെ ജനത്തിന്റെ കലഹങ്ങളില്നിന്നും നീ എന്നെ വിടുവിച്ചു, ജാതികള്ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന് അറിയാത്ത ജനം എന്നെ സേവിക്കുന്നു.

44. You have made me free from the fightings of my people; you have made me the head of the nations: a people of whom I had no knowledge will be my servants.

45. അന്യജാതിക്കാര് എന്നോടു അനസരണഭാവം കാണിക്കും; അവര് കേട്ട മാത്രെക്കു എന്നെ അനുസരിക്കും.

45. Men of other countries will, with false hearts, put themselves under my authority: from the time when my name comes to their ears, they will be ruled by me.

46. അന്യജാതിക്കാര് ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്ഗ്ഗങ്ങളില്നിന്നു അവര് വിറെച്ചു കൊണ്ടുവരുന്നു.

46. They will be wasted away, they will come out of their secret places shaking with fear.

47. യഹോവ ജീവിക്കുന്നു; എന് പാറ വാഴ്ത്തപ്പെട്ടവന് . എന് രക്ഷയുടെ പാറയായ ദൈവം ഉന്നതന് തന്നേ.

47. The Lord is living; praise be to my Rock, and let the God of my salvation be honoured:

48. ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.

48. It is God who sends punishment on my haters, and puts peoples under my rule.

49. അവന് ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്ക്കുംന്നവര്ക്കും മീതെ നീ എന്നെ ഉയര്ത്തുന്നു; സാഹസക്കാരന്റെ കയ്യില്നിന്നു നീ എന്നെ വിടുവിക്കുന്നു.

49. He makes me free from my haters: I am lifted up over those who come up against me: you have made me free from the violent man.

50. അതുകൊണ്ടു, യഹോവേ, ഞാന് ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും, നിന്റെ നാമത്തെ ഞാന് കീര്ത്തിക്കും.
റോമർ 15:9

50. Because of this I will give you praise, O Lord, among the nations, and will make a song of praise to your name.

51. അവന് തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.

51. Great salvation does he give to his king; he has mercy on the king of his selection, David, and on his seed for ever.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |