2 Kings - 2 രാജാക്കന്മാർ 4 | View All

1. പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില് ഒരുത്തി എലീശയോടു നിലവിളിച്ചുനിന്റെ ദാസനായ എന്റെ ഭര്ത്താവു മരിച്ചുപോയി; നിന്റെ ദാസന് യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള് കടക്കാരന് എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന് വന്നിരിക്കുന്നു എന്നു പറഞ്ഞു.

1. Now the wife of the son of one of the men who tell what will happen in the future cried out to Elisha, 'Your servant, my husband, is dead. You know that your servant honored the Lord with fear. But the man to whom he owed money has come to take my two children to make them serve him.'

2. എലീശ അവളോടുഞാന് നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില് നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില് മറ്റൊന്നും ഇല്ല എന്നു അവള് പറഞ്ഞു.

2. Elisha said to her, 'What can I do for you? Tell me, what do you have in the house?' And she said, 'Your woman servant has nothing in the house except a jar of oil.'

3. അതിന്നു അവന് നീ ചെന്നു നിന്റെ അയല്ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള് വായ്പ വാങ്ങുക; പാത്രങ്ങള് കുറവായിരിക്കരുതു.

3. Then he said, 'Go around and get jars from all your neighbors. Get empty jars, many of them.

4. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില് അടെച്ചു പാത്രങ്ങളിലൊക്കെയും പകര്ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.

4. Then go in and shut the door behind you and your sons. Pour the oil into all these jars, and set aside each one that is full.'

5. അവള് അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതില് അടെച്ചു; അവര് അവളുടെ അടുക്കല് പാത്രങ്ങളെ വെച്ചുകൊടുക്കയും അവള് പകരുകയും ചെയ്തു.

5. So she went from him and shut the door behind her and her sons. They took the jars to her, and she poured.

6. പാത്രങ്ങള് നിറഞ്ഞശേഷം അവള് തന്റെ മകനോടുഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന് അവളോടുപാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള് എണ്ണ നിന്നുപോയി.

6. When the jars were full, she said to her son, 'Bring me another jar.' And he said to her, 'There is not one jar left.' Then the oil stopped flowing.

7. അവള് ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊള്ക എന്നു പറഞ്ഞു.

7. She came and told the man of God. And he said, 'Go and sell the oil and pay what you owe. You and your sons can live on the rest.'

8. ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള് അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്ബ്ബന്ധിച്ചു. പിന്നെത്തേതില് അവന് ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
മത്തായി 10:41

8. One day Elisha went to Shunem. An important woman was there, who talked him into eating some food. So every time he passed by, he would turn in there to eat food.

9. അവള് തന്റെ ഭര്ത്താവിനോടുനമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള് വിശുദ്ധനായോരു ദൈവപുരുഷന് എന്നു ഞാന് കാണുന്നു.

9. She said to her husband, 'Now I see that this is a holy man of God who is always passing by.

10. നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില് അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വേക്കും; അവന് നമ്മുടെ അടുക്കല് വരുമ്പോള് അവന്നു അവിടെ കയറി പാര്ക്കാമല്ലോ എന്നു പറഞ്ഞു.

10. Let us make a little room on the second floor. And let us put a bed there for him, and a table and a chair and a lamp. Then when he comes to us, he can go in there.'

11. പിന്നെ ഒരു ദിവസം അവന് അവിടെ വരുവാന് ഇടയായി; അവന് ആ മാളികമുറിയില് കയറി അവിടെ കിടന്നുറങ്ങി.

11. One day Elisha came there and went into the room on the second floor, and rested.

12. അവന് തന്റെ ബാല്യക്കാരനായ ഗേഹസിയോടുശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന് അവളെ വിളിച്ചു. അവള് അവന്റെ മുമ്പില് വന്നുനിന്നു.

12. He said to Gehazi his servant, 'Call this Shunammite.' When he had called her, she came and stood in front of him.

13. അവന് അവനോടുനീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങള്ക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവള്ഞാന് സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.

13. Elisha said to Gehazi, 'Now tell her, 'See, you have done much for us. What can I do for you? Should I speak to the king or to the captain of the army for you?' '' And she answered, 'I live among my own people.'

14. എന്നാല് അവള്ക്കു വേണ്ടി എന്തുചെയ്യാമെന്നു അവന് ചോദിച്ചതിന്നു ഗേഹസിഅവള്ക്കു മകനില്ലല്ലോ; അവളുടെ ഭര്ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.

14. So Elisha said, 'What then is to be done for her?' Gehazi answered, 'She has no son, and her husband is old.'

15. അവളെ വിളിക്ക എന്നു അവന് പറഞ്ഞു. അവന് അവളെ വിളിച്ചപ്പോള് അവള് വാതില്ക്കല് വന്നുനിന്നു.

15. Elisha said, 'Call her.' When he had called her, she stood at the door.

16. അപ്പോള് അവന് വരുന്ന ആണ്ടില് ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.

16. Then he said, 'At this time next year you will hold a son in your arms.' And she said, 'No, my lord, O man of God. Do not lie to your woman servant.'

17. ആ സ്ത്രീ ഗര്ഭംധരിച്ചു പിറ്റെ ആണ്ടില് എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.

17. Later she was going to have a child and she gave birth to a son at that time the next year, as Elisha had told her.

18. ബാലന് വളര്ന്നപ്പോള് ഒരു ദിവസം അവന് കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കല് ചെന്നു.

18. When the child was grown, he went out one day to his father who was with those gathering grain.

19. അവന് അപ്പനോടുഎന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന് ഒരു ബാല്യക്കാരനോടുഇവനെ എടുത്തു അമ്മയുടെ അടുക്കല് കൊണ്ടു പോക എന്നു പറഞ്ഞു.

19. He said to his father, 'O, my head, my head!' The father said to his servant, 'Carry him to his mother.'

20. അവന് അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കല് കെണ്ടുചെന്നു; അവന് ഉച്ചവരെ അവളുടെ മടിയില് ഇരുന്നശേഷം മരിച്ചുപോയി.

20. When he was brought to his mother, he sat on her knees until noon. Then he died.

21. അപ്പോള് അവള് കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേല് കിടത്തി വാതില് അടെച്ചു പുറത്തിറങ്ങി.

21. She went up and laid him on the bed of the man of God. She shut the door behind him, and went out.

22. പിന്നെ അവള് തന്റെ ഭര്ത്താവിനെ വിളിച്ചുഞാന് വേഗത്തില് ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.

22. Then she called to her husband and said, 'Send me one of the servants and one of the donkeys, that I may run to the man of God and return.'

23. അതിന്നു അവന് ഇന്നു നീ അവന്റെ അടുക്കല് പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള് പറഞ്ഞു.

23. Her husband said, 'Why will you go to him today? It is not the time of the new moon or the Day of Rest.' She said, 'It will be all right.'

24. അങ്ങനെ അവള് കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടുനല്ലവണ്ണം തെളിച്ചുവിടുക; ഞാന് പറഞ്ഞല്ലാതെ വഴിയില് എവിടെയും നിര്ത്തരുതു എന്നു പറഞ്ഞു.

24. Then she put a seat on a donkey and said to her servant, 'Drive on. Do not slow down for me unless I tell you.'

25. അവള് ചെന്നു കര്മ്മേല്പര്വ്വതത്തില് ദൈവപുരുഷന്റെ അടുക്കല് എത്തി; ദൈവപുരുഷന് അവളെ ദൂരത്തുകണ്ടപ്പോള് തന്റെ ബാല്യക്കാരനായ ഗേഹസിയോടുഅതാ, ശൂനേംകാരത്തി വരുന്നു; നീ ഔടിച്ചെന്നു അവളെ എതിരേറ്റു
എബ്രായർ 11:35

25. So she went and came to the man of God at Mount Carmel. When the man of God saw her far away, he said to Gehazi his servant, 'See, there is the Shunammite.

26. സുഖം തന്നേയോ? ഭര്ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള് പറഞ്ഞു.

26. Run now to meet her. Say to her, 'Is it well with you? Is it well with your husband? Is it well with the child?' '' And she answered, 'It is well.'

27. അവള് പര്വ്വതത്തില് ദൈവപുരുഷന്റെ അടുക്കല് എത്തിയപ്പോള് അവന്റെ കാല് പിടിച്ചു; ഗേഹസി അവളെ മാറ്റുവാന് അടുത്തുചെന്നാറെ ദൈവപുരുഷന് അവളെ വിടുക; അവള്ക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.

27. When she came to the mountain to the man of God, she took hold of his feet. Gehazi came near to push her away, but the man of God said, 'Let her alone. For her soul is troubled within her. The Lord has hidden it from me. He has not told me.'

28. ഞാന് യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന് പറഞ്ഞില്ലയോ എന്നു അവള് പറഞ്ഞു.

28. Then she said, 'Did I ask you for a son? Did I not say, 'Do not lie to me'?'

29. ഉടനെ അവന് ഗേഹസിയോടുനീ അര കെട്ടി എന്റെ വടിയും കയ്യില് എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല് വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല് പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
ലൂക്കോസ് 10:4, ലൂക്കോസ് 12:35

29. Elisha said to Gehazi, 'Get ready to travel. Take my walking stick and go. If you meet any man, do not say hello to him. If anyone says hello to you, do not answer him. Then lay my stick on the boy's face.'

30. എന്നാല് ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാന് നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന് എഴുന്നേറ്റു അവളോടുകൂടെ പോയി.

30. The mother of the boy said, 'As the Lord lives and as you yourself live, I will not leave you.' So Elisha got up and followed her.

31. ഗേഹസി അവര്ക്കും മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണര്ച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവന് അവനെ എതിരേല്പാന് മടങ്ങിവന്നുബാലന് ഉണര്ന്നില്ല എന്നു അറിയിച്ചു.

31. Gehazi went on before them and laid the stick on the boy's face. But there was no sound or anything to show that the boy was alive. So Gehazi returned to meet Elisha, and told him, 'The boy is not awake.'

32. എലീശാ വീട്ടില് വന്നപ്പോള് തന്റെ കട്ടിലിന്മേല് ബാലന് മരിച്ചുകിടക്കുന്നതുകണ്ടു.

32. When Elisha came into the house, he saw the boy lying dead on his bed.

33. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന് വാതില് അടെച്ചു യഹോവയോടു പ്രാര്ത്ഥിച്ചു.
മത്തായി 6:6

33. So he went in and shut the door behind the two of them, and prayed to the Lord.

34. പിന്നെ അവന് കയറി ബാലന്റെ മേല് കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകള് അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേല് കവിണ്ണുകിടന്നപ്പോള് ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.

34. He went up and lay on the child. He put his mouth on his mouth, and his eyes on his eyes, and his hands on his hands. He spread himself out on him, and the child's flesh became warm.

35. അവന് ഇറങ്ങി മുറിയില് അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേല് കവിണ്ണുകിടന്നു; അപ്പോള് ബാലന് ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.

35. Then Elisha got up again. He walked from one end of the house to the other. Then he went up and spread himself on the child again. The boy sneezed seven times, and opened his eyes.

36. അവന് ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന് അവളെ വിളിച്ചു. അവള് അവന്റെ അടുക്കല് വന്നപ്പോള് അവന് നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊള്ക എന്നു പറഞ്ഞു.
ലൂക്കോസ് 7:15

36. Elisha called Gehazi and said, 'Call this Shunammite.' So he called her. When she came to him, he said, 'Take up your son.'

37. അവള് അകത്തുചെന്നു അവന്റെ കാല്ക്കല് സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.

37. She came and fell at his feet and put her face to the ground. Then she took up her son and went out.

38. അനന്തരം എലീശാ ഗില്ഗാലില് പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര് അവന്റെ മുമ്പില് ഇരിക്കുമ്പോള് അവന് തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.

38. When Elisha returned to Gilgal, there was no food in the land. The sons of the men who tell what will happen in the future were sitting in front of him. Elisha said to his servant, 'Put the large pot over the fire and make food ready for the sons of the men who tell what will happen in the future.'

39. ഒരുത്തന് ചീര പറിപ്പാന് വയലില് ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര് അറിയായ്കയാല് അരിഞ്ഞു പായസക്കലത്തില് ഇട്ടു.

39. One of them went out into the field to gather plants. He found a wild vine, and gathered wild gourds from it. He came and cut them up in the pot of food, not knowing what they were.

40. അവര് അതു ആളുകള്ക്കു വിളമ്പി; അവര് പായസം കുടിക്കുമ്പോള് നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തില് മരണം എന്നു പറഞ്ഞു.

40. Then they poured it out for the men to eat. As they were eating the food, they cried out, 'O man of God, there is death in the pot!' And they could not eat it.

41. അവര്ക്കും കുടിപ്പാന് കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന് എന്നു അവന് പറഞ്ഞു അതു കലത്തില് ഇട്ടുആളുകള്ക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തില് ഉണ്ടായിരുന്നില്ല.

41. But he said, 'Get some grain.' And he threw it into the pot, and said, 'Pour it out for the people to eat.' Then there was no danger in the pot.

42. അനന്തരം ബാല്-ശാലീശയില്നിന്നു ഒരാള് ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തില് കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാന് കൊടുക്ക എന്നു അവന് കല്പിച്ചു.

42. A man came from Baal-shalishah. He brought the man of God a gift of the first-fruits. There were twenty loaves of barley bread and new-grown grain in his bag. Elisha said, 'Give them to the people, that they may eat.'

43. അതിന്നു അവന്റെ ബാല്യക്കാരന് ഞാന് ഇതു നൂറു പേര്ക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന് പിന്നെയുംജനത്തിന്നു അതു തിന്മാന് കൊടുക്ക; അവര് തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
മത്തായി 14:20

43. But his servant said, 'What? Should I put this in front of 100 men?' But Elisha said, 'Give them to the people to eat. For the Lord says, 'They will eat and have some left.' '

44. അങ്ങനെ അവന് അവര്ക്കും വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര് തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
ലൂക്കോസ് 9:17, മത്തായി 14:20

44. So he put it in front of them. And they ate and had some left, as the word of the Lord had said.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |