2 Chronicles - 2 ദിനവൃത്താന്തം 13 | View All

1. യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടില് അബീയാവു യെഹൂദയില് രാജാവായി.

1. In the eighteenth year of the rule of King Jeroboam, Abijah took over the throne of Judah.

2. അവന് മൂന്നു സംവത്സരം യെരൂശലേമില് വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേര്; അവള് ഗിബെയക്കാരനായ ഊരീയേലിന്റെ മകള്. അബീയാവിന്നും യൊരോബെയാമിന്നും തമ്മില് യുദ്ധം ഉണ്ടായി.

2. He ruled in Jerusalem three years. His mother was Maacah daughter of Uriel of Gibeah. War broke out between Abijah and Jeroboam.

3. അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.

3. Abijah started out with 400,000 of his best soldiers; Jeroboam countered with 800,000 of his best.

4. എന്നാല് അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളില് നിന്നുംകൊണ്ടു പറഞ്ഞതുയെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേള്പ്പിന് .

4. Abijah took a prominent position on Mount Zemaraim in the hill country of Ephraim and gave this speech: 'Listen, Jeroboam and all Israel!

5. യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താല് ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാര്ക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള് അറിയേണ്ടതല്ലയോ?

5. Don't you realize that GOD, the one and only God of Israel, established David and his sons as the permanent rulers of Israel, ratified by a 'covenant of salt'--GOD's kingdom ruled by GOD's king?

6. എന്നാല് ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു.

6. And what happened? Jeroboam, the son of Solomon's slave Nebat, rebelled against his master.

7. നീചന്മാരായ നിസ്സാരന്മാര് അവന്റെ അടുക്കല് വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാര്ഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാല് അവരോടു എതിര്ത്തുനില്പാന് അവന്നു കഴിഞ്ഞില്ല.

7. All the riff-raff joined his cause and were too much for Rehoboam, Solomon's true heir. Rehoboam didn't know his way around--besides he was a real wimp; he couldn't stand up against them.

8. നിങ്ങള് ഇപ്പോള് ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിര്ത്തുനില്പാന് വിചാരിക്കുന്നു; നിങ്ങള് വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങള്ക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊന് കാളകൂട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.

8. 'Taking advantage of that weakness, you are asserting yourself against the very rule of GOD that is delegated to David's descendants--you think you are so big with your huge army backed up by the golden-calf idols that Jeroboam made for you as gods!

9. നിങ്ങള് അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്ക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളകൂട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവേക്കു പുരോഹിതനായ്തീരുന്നു.
ഗലാത്യർ ഗലാത്തിയാ 4:8

9. But just look at what you've done--you threw out the priests of GOD, the sons of Aaron, and the Levites, and made priests to suit yourselves, priests just like the pagans have. Anyone who shows up with enough money to pay for it can be a priest! A priest of No-God!

10. ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള് ഉപേക്ഷിച്ചിട്ടില്ലയഹോവേക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാര് ഞങ്ങള്ക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.

10. 'But for the rest of us in Judah, we're sticking with GOD. We have not traded him in for the latest model--we're keeping the tried and true priests of Aaron to lead us to GOD and the Levites to lead us in worship

11. അവര് ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവേക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേല് അടുക്കന്നു; പൊന് നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള് ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.

11. by sacrificing Whole-Burnt-Offerings and aromatic incense to GOD at the daily morning and evening prayers, setting out fresh holy bread on a clean table, and lighting the lamps on the golden Lampstand every night. We continue doing what GOD told us to in the way he told us to do it; but you have rid yourselves of him.

12. ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള് യുദ്ധം ചെയ്യരുതു; നിങ്ങള് കൃതാര്ത്ഥരാകയില്ല;

12. 'Can't you see the obvious? God is on our side; he's our leader. And his priests with trumpets are all ready to blow the signal to battle. O Israel--don't fight against GOD, the God of your ancestors. You will not win this battle.'

13. എന്നാല് യൊരോബെയാം അവരുടെ പുറകില് വളഞ്ഞുചെല്ലുവാന് പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര് യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര് പുറകിലും ആയി.

13. While Abijah was speaking, Jeroboam had sent men around to take them by surprise from the rear: Jeroboam in front of Judah and the ambush behind.

14. യെഹൂദ്യര് തിരിഞ്ഞുനോക്കിയപ്പോള് പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര് കാഹളം ഊതി, യെഹൂദാപുരുഷന്മാര് ആര്ത്തുവിളിച്ചു.

14. When Judah looked back, they saw they were attacked front and back. They prayed desperately to GOD, the priests blew their trumpets, and the soldiers of Judah shouted their battle cry.

15. യെഹൂദാപുരുഷന്മാര് ആര്ത്തുവിളിച്ചപ്പോള് ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോലക്കുമാറാക്കി.

15. At the battle cry, God routed Jeroboam and all Israel before Abijah and Judah.

16. യിസ്രായേല്യര് യെഹൂദ്യരുടെ മുമ്പില്നിന്നു ഔടി, ദൈവം അവരെ അവരുടെ കയ്യില് ഏല്പിച്ചു;

16. The army of Israel scattered before Judah; God gave them the victory.

17. അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലില് അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കള് ഹതന്മാരായി വീണു.

17. Abijah and his troops slaughtered them--500,000 of Israel's best fighters were killed that day.

18. ഇങ്ങനെ യിസ്രായേല്യര്ക്കും ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയില് ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.

18. The army of Israel fell flat on its face--a humiliating defeat. The army of Judah won hands down because they trusted GOD, the God of their ancestors.

19. അബീയാവു യൊരോബെയാമിനെ പിന്തുടര്ന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേര്ന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേര്ന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേര്ന്ന ഗ്രാമങ്ങളും തന്നേ.

19. Abijah followed up his victory by pursuing Jeroboam, taking the towns of Bethel, Jeshanah, and Ephron with their surrounding villages.

20. യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,

20. Jeroboam never did recover from his defeat while Abijah lived. Later on GOD struck him down and he died.

21. അവന് മരിച്ചുപോയി. എന്നാല് അബീയാവു ബലവാനായ്തീര്ന്നു; അവന് പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.

21. Meanwhile Abijah flourished; he married fourteen wives and ended up with a family of twenty-two sons and sixteen daughters.

22. അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തില് എഴുതിയിരിക്കുന്നു.

22. The rest of the history of Abijah, what he did and said, is written in the study written by Iddo the prophet.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |