2 Chronicles - 2 ദിനവൃത്താന്തം 24 | View All

1. യോവാശ് വാഴ്ച തുടങ്ങിയപ്പോള് അവന്നു ഏഴു വയസ്സായിരുന്നു; അവന് നാല്പതു സംവത്സരം യെരൂശലേമില് വാണു. ബേര്-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്.

1. Joash was only seven years old when he became king of Judah, and he ruled forty years from Jerusalem. His mother Zibiah was from the town of Beersheba.

2. യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.

2. While Jehoiada the priest was alive, Joash obeyed the LORD by doing right.

3. യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവന് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

3. Jehoiada even chose two women for Joash to marry so he could have a family.

4. അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് മനസ്സുവെച്ചു.

4. Some time later, Joash decided it was time to repair the temple.

5. അവന് പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടുയെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാന് എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിന് ; ഈ കാര്യം വേഗം നിവര്ത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.

5. He called together the priests and Levites and said, 'Go everywhere in Judah and collect the annual tax from the people. I want this done right away--we need that money to repair the temple.' But the Levites were in no hurry to follow the king's orders.

6. ആകയാല് രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടുസാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയില്നിന്നും യെരൂശലേമില്നിന്നും കൊണ്ടുവരുവാന് നീ ലേവ്യരോടും യിസ്രായേല്സഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?

6. So he sent for Jehoiada the high priest and asked, 'Why didn't you send the Levites to collect the taxes? The LORD's servant Moses and the people agreed long ago that this tax would be collected and used to pay for the upkeep of the sacred tent.

7. ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാര് ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാല്വിഗ്രഹങ്ങള്ക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.

7. And now we need it to repair the temple because the sons of that evil woman Athaliah came in and wrecked it. They even used some of the sacred objects to worship the god Baal.'

8. അങ്ങനെ അവര് രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കല് പുറത്തുവെച്ചു.

8. Joash gave orders for a wooden box to be made and had it placed outside, near the gate of the temple.

9. ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയില് വെച്ചു യിസ്രായേലിന്മേല് ചുമത്തിയ പിരിവു യഹോവയുടെ അടുക്കല് കൊണ്ടുവരുവാന് അവര് യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.

9. He then sent letters everywhere in Judah and Jerusalem, asking everyone to bring their taxes to the temple, just as Moses had required their ancestors to do.

10. സകലപ്രഭുക്കന്മാരും സര്വ്വ ജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവര് കൊണ്ടുവന്നു പെട്ടകത്തില് ഇട്ടു.

10. The people and their leaders agreed, and they brought their money to Jerusalem and placed it in the box.

11. ലേവ്യര് പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല് കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാല് രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവര് ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.

11. Each day, after the Levites took the box into the temple, the king's secretary and the high priest's assistant would dump out the money and count it. Then the empty box would be taken back outside. This happened day after day, and soon a large amount of money was collected.

12. രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തില് വേല ചെയ്യിക്കുന്നവര്ക്കും കൊടുത്തു; അവര് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാന് ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.

12. Joash and Jehoiada turned the money over to the men who were supervising the repairs to the temple. They used the money to hire stonecutters, carpenters, and experts in working with iron and bronze.

13. അങ്ങനെ പണിക്കാര് വേല ചെയ്തു അറ്റകുറ്റം തീര്ത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.

13. These workers went right to work repairing the temple, and when they were finished, it looked as good as new.

14. പണിതീര്ത്തിട്ടു ശേഷിച്ച ദ്രവ്യം അവര് രാജാവിന്റെയും യെഹോയാദയുടെയും മുമ്പില് കൊണ്ടുവന്നു; അവര് അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവര് യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തില് ഹോമയാഗം അര്പ്പിച്ചുപോന്നു.

14. They did not use all the tax money for the repairs, so the rest of it was handed over to Joash and Jehoiada, who then used it to make dishes and other gold and silver objects for the temple. Sacrifices to please the LORD were offered regularly in the temple for as long as Jehoiada lived.

15. യെഹോയാദാ വയോധികനും കാലസമ്പൂര്ണ്ണനുമായി മരിച്ചു; മരിക്കുമ്പോള് അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു;

15. He died at the ripe old age of one hundred thirty years,

16. അവന് യിസ്രായേലില് ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തില് നന്മ ചെയ്തിരിക്കകൊണ്ടു അവര് അവനെ ദാവീദിന്റെ നഗരത്തില് രാജാക്കന്മാരുടെ ഇടയില് അടക്കം ചെയ്തു.

16. and he was buried in the royal tombs in Jerusalem, because he had done so much good for the people of Israel, for God, and for the temple.

17. യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാര് വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.

17. After the death of Jehoiada the priest, the leaders of Judah went to Joash and talked him into doing what they wanted.

18. അവര് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.

18. Right away, the people of Judah stopped worshiping in the temple of the LORD God, and they started worshiping idols and the symbols of the goddess Asherah. These sinful things made the LORD God angry at the people of Judah and Jerusalem,

19. അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാന് അവന് പ്രവാചകന്മാരെ അവരുടെ അടുക്കല് അയച്ചു; അവര് അവരോടു സാക്ഷീകരിച്ചു; എങ്കിലും അവര് ചെവികൊടുത്തില്ല.

19. but he still sent prophets who warned them to turn back to him. The people refused to listen.

20. എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യ്യാവിന്റെ മേല് വന്നു; അവന് ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതുദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്ക്കു ശുഭം വരുവാന് കഴിയാതവണ്ണം നിങ്ങള് യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങള് യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
മത്തായി 23:35, ലൂക്കോസ് 11:51

20. God's Spirit spoke to Zechariah son of Jehoiada the priest, and Zechariah told everyone that God was saying: 'Why are you disobeying me and my laws? This will only bring punishment! You have deserted me, so now I will desert you.'

21. എന്നാല് അവര് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്വെച്ചു അവനെ കല്ലെറിഞ്ഞു.
എബ്രായർ 11:37

21. King Joash forgot that Zechariah's father had always been a loyal friend. So when the people of Judah plotted to kill Zechariah, Joash joined them and gave orders for them to stone him to death in the courtyard of the temple. As Zechariah was dying, he said, 'I pray that the LORD will see this and punish all of you.'

22. അങ്ങനെ യോവാശ്രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഔര്ക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവന് മരിക്കുമ്പോള്യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.

22. (SEE 24:21)

23. ആയാണ്ടു കഴിഞ്ഞപ്പോള് അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവര് യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയില്നിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്രാജാവിന്നു കൊടുത്തയച്ചു.

23. In the spring of the following year, the Syrian army invaded Judah and Jerusalem, killing all of the nation's leaders. They collected everything of value that belonged to the people and took it back to their king in Damascus.

24. അരാമ്യസൈന്യം ആള് ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യില് ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവര് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവര് ന്യായവിധി നടത്തി.

24. The Syrian army was very small, but the LORD let them defeat Judah's large army, because he was punishing Joash and the people of Judah for turning away from him.

25. അവര് അവനെ വിട്ടുപോയ ശേഷം--മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു--യെഹോയാദാ പുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാര് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയില് വെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവന് മരിച്ചു; അവനെ ദാവീദിന്റെ നഗരത്തില് അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളില് അടക്കം ചെയ്തില്ലതാനും.

25. Joash was severely wounded during the battle, and as soon as the Syrians left Judah, two of his officials, Zabad and Jehozabad, decided to revenge the death of Zechariah. They plotted and killed Joash while he was in bed, recovering from his wounds. Joash was buried in Jerusalem, but not in the royal tombs.

26. അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകന് സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകന് യെഹോസാബാദും തന്നേ.

26. (SEE 24:25)

27. അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീര്ത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.

27. The History of the Kings also tells more about the sons of Joash, what the prophets said about him, and how he repaired the temple. Amaziah son of Joash became king after his father's death.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |