Ezra - എസ്രാ 3 | View All

1. അങ്ങനെ യിസ്രായേല്മക്കള് പട്ടണങ്ങളില് പാര്ത്തിരിക്കുമ്പോള് ഏഴാം മാസത്തില് ജനം ഒരുമനപ്പെട്ടു യെരൂശലേമില് വന്നു കൂടി.

1. And whan the seuenth moneth came, and the children of Israel were now in their cities, the people came together euen as one man, vnto Ierusalem.

2. യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തില് എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങള് അര്പ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
മത്തായി 1:12, ലൂക്കോസ് 3:27

2. And there stode vp Iesua the sonne of Iosedec and his brethren the prestes, and Zorobabel the sonne of Saalthiel and his brethren, and buylded the altare of the God of Israel, to offre burntofferynges theron, as it is wrytten in the lawe of Moses the man of God,

3. അവര് ദേശത്തെ നിവാസികളെ പേടിച്ചിട്ടു യാഗപീഠത്തെ അതിന്റെ പണ്ടത്തെ നിലയില് പണിതു; അതിന്മേല് യഹോവേക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തുമുള്ള ഹോമയാഗങ്ങളെത്തന്നേ അര്പ്പിച്ചു.

3. and the altare set they vpon his sokettes (for there was a fearfulnes amonge them because of the nacions and lodes) and offred burntofferinges theron vnto ye LORDE in the mornynge and at euen.

4. എഴുതിയിരിക്കുന്നതുപോലെ അവര് കൂടാരപ്പെരുനാള് ആചരിച്ചു; ഔരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്റെ ആവശ്യംപോലെ അവര് ഹോമയാഗം കഴിച്ചു.

4. And helde the feast of Tabernacles as it is wrytten, and offred burntsacrifices daylie after the nombre as acordinge was, euery daye his sacrifice.

5. അതിന്റെശേഷം അവര് നിരന്തരഹോമയാഗങ്ങളും അമാവാസ്യകള്ക്കും യഹോവേക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങള്ക്കു ഒക്കെയും യഹോവേക്കു ഔദാര്യദാനങ്ങള് കൊടുക്കുന്ന ഏവര്ക്കും ഉള്ള യാഗങ്ങളും അര്പ്പിച്ചു.

5. Afterwarde the daylie burntofferynges also, and of the new Mones and of all the feast dayes of the LORDE that were halowed, and allmaner of fre wyllinge offeringes, which they did of their awne fre wyl vnto the LORDE.

6. ഏഴാം മാസം ഒന്നാം തിയ്യതിമുതല് അവര് യഹോവേക്കു ഹോമയാഗം കഴിപ്പാന് തുടങ്ങി; എന്നാല് യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.

6. Vpon the first daye of the seuenth moneth beganne they to offre burnt sacrifices vnto the LORDE. But the foundacion of the teple of the LORDE was not yet layed.

7. അവര് കല്പണിക്കാര്ക്കും ആശാരികള്ക്കും ദ്രവ്യമായിട്ടും പാര്സിരാജാവായ കോരെശിന്റെ കല്പനപ്രകാരം ലെബാനോനില്നിന്നു ദേവദാരു കടല്വഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന്നു സീദോന്യര്ക്കും സോര്യ്യര്ക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.

7. Neuertheles they gaue money vnto ye masons and carpenters, and meate and drynke and oyle vnto them of Zidon and of Tyre, to brynge the Cedre tymbre from Libanus by See vnto Ioppa, acordinge to the comaundement of Cyrus the kynge of Persia.

8. അവര് യെരൂശലേമിലെ ദൈവാലയത്തിങ്കല് എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തില്നിന്നു യെരൂശലേമിലേക്കു വന്നവര് എല്ലാവരും കൂടി പണിതുടങ്ങി; ഇരുപതു വയസ്സുമുതല് മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാന് നിയമിച്ചു.

8. In the seconde yeare of their commynge vnto the house of God at Ierusalem in the seconde moneth, beganne Zorobabel the sonne of Salathiel, and Iesua the sonne of Iosedec, and the remnaunt of their brethren the prestes and Leuites, and all they that were come out of the captiuyte vnto Ierusalem, and appoynted the Leuites fro twentye yeare olde and aboue, to se that the worke of the house of the LORDE wete forwarde.

9. അങ്ങനെ യേശുവയും അവന്റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്റെ പുത്രന്മാരും ഹോദവ്യാവിന്റെ പുത്രന്മാരും ഹെനാദാദിന്റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തില് വേലചെയ്യുന്നവരെ മേല്വിചാരണ ചെയ്വാന് ഒരുമനപ്പെട്ടുനിന്നു.

9. And Iesua stode with his sonnes and brethren, and Cadmiel with his sonnes, and the children of Iuda, to furthur the workmen of the house of God, namely the childre of Henadad with their children and their brethren the Leuites.

10. പണിയുന്നവര് യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ടപ്പോള് യിസ്രായേല്രാജാവായ ദാവീദിന്റെ ചട്ടപ്രകാരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിര്ത്തി.

10. And whan the buylders layed the foundacion of the temple of the LORDE, the prestes stode in their araye, with trompettes. And the Leuites the children of Asaph with Cimbales, to prayse ye LORDE with the Dytie of Dauid kynge of Israel.

11. അവര് യഹോവയെഅവന് നല്ലവന് ; യിസ്രായേലിനോടു അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ടു ഗാനപ്രതിഗാനം ചെയ്തു. അവര് യഹോവയെ സ്തുതിക്കുമ്പോള് യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തില് ആര്ത്തുഘോഷിച്ചു.

11. And they sunge together, geuynge prayse & thankes vnto ye LORDE, because he is gracious, and because his mercy endureth for euer vpon Israell. And all the people shouted loude in praysinge the LORDE, because the foundacion of ye house of the LORDE was layed.

12. എന്നാല് പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകര് ഈ ആലയത്തിന്റെ അടിസ്ഥാനം ഇട്ടു കണ്ടപ്പോള് ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തില് ആര്ത്തു.

12. Neuertheles many of the olde prestes and Leuites and awncient fathers, which had sene the house afore in his foundacion, and this was now before their eyes, wepte loude. But many shouted with ioye,

13. അങ്ങനെ ജനത്തില് സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മില് തിരിച്ചറിവാന് കഴിയാതെയിരുന്നു; ജനം അത്യുച്ചത്തില് ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു.

13. so that the noyse gaue a greate sounde, in so moch that the people coulde not knowe ye ioyfull sounde for the noyse of the wepinge in the people: for the people shouted loude, so that the noyse was herde farre of.



Shortcut Links
എസ്രാ - Ezra : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |