Ezra - എസ്രാ 4 | View All

1. പ്രവാസികള് യിസ്രായേലിന്റെ ദൈവമായ യഹോവേക്കു മന്ദിരം പണിയുന്നു എന്നു യെഹൂദയുടെയും ബെന്യാമീന്റെയും വൈരികള് കേട്ടപ്പോള്

1. The enemies of Judah and Benjamin heard that the exiles were rebuilding a Temple to the LORD, the God of Israel.

2. അവര് സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കല് വന്നു അവരോടുഞങ്ങള് നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള് അവന്നു, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്രാജാവായ എസര്ഹദ്ദോന്റെ കാലംമുതല് യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.

2. So they approached Zerubbabel and the other leaders and said, 'Let us build with you, for we worship your God just as you do. We have sacrificed to him ever since King Esarhaddon of Assyria brought us here.'

3. അതിന്നു സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേല്പിതൃഭവനത്തലവന്മാരും അവരോടുഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതില് നിങ്ങള്ക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്സിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള് തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു അതു പണിതുകൊള്ളാം എന്നു പറഞ്ഞു.
യോഹന്നാൻ 4:9

3. But Zerubbabel, Jeshua, and the other leaders of Israel replied, 'You may have no part in this work. We alone will build the Temple for the LORD, the God of Israel, just as King Cyrus of Persia commanded us.'

4. ആകയാല് ദേശനിവാസികള് യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.

4. Then the local residents tried to discourage and frighten the people of Judah to keep them from their work.

5. അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്നു അവര് പാര്സിരാജാവായ കോരെശിന്റെ കാലത്തൊക്കെയും പാര്സിരാജാവായ ദാര്യ്യാവേശിന്റെ വാഴ്ചവരെയും അവര്ക്കും വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.

5. They bribed agents to work against them and to frustrate their plans. This went on during the entire reign of King Cyrus of Persia and lasted until King Darius of Persia took the throne.

6. അഹശ്വേരോശിന്റെ കാലത്തു, അവന്റെ വാഴ്ചയുടെ ആരംഭത്തില് തന്നേ, അവര് യെഹൂദയിലെയും യെരൂശലേമിലെയും നിവാസികള്ക്കു വിരോധമായി അന്യായപത്രം എഴുതി അയച്ചു.

6. Years later when Xerxes began his reign, the enemies of Judah wrote a letter of accusation against the people of Judah and Jerusalem.

7. അര്ത്ഥഹ് ശഷ്ടാവിന്റെ കാലത്തു ബിശലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാസിരാജാവായ അര്ത്ഥഹ് ശഷ്ടാവിന്നു ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യാക്ഷരത്തില്, അരാമ്യഭാഷയില് തന്നേ എഴുതിയിരുന്നു.

7. Even later, during the reign of King Artaxerxes of Persia, the enemies of Judah, led by Bishlam, Mithredath, and Tabeel, sent a letter to Artaxerxes in the Aramaic language, and it was translated for the king.

8. ധര്മ്മാദ്ധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിന്നു വിരോധമായി അര്ത്ഥഹ് ശഷ്ടാരാജാവിന്നു ഒരു പത്രിക എഴുതി അയച്ചു.

8. Rehum the governor and Shimshai the court secretary wrote the letter, telling King Artaxerxes about the situation in Jerusalem.

9. ധര്മ്മാദ്ധ്യക്ഷന് രെഹൂമും രായസക്കാരന് ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്, അഫര്സത്യര്, തര്പ്പേല്യര്, അഫര്സ്യര്, അര്ക്കവ്യര്, ബാബേല്യര്, ശൂശന്യര്, ദേഹാവ്യര്, ഏലാമ്യര് എന്നിവരും

9. They greeted the king for all their colleagues-- the judges and local leaders, the people of Tarpel, the Persians, the Babylonians, and the people of Erech and Susa (that is, Elam).

10. മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര് പിടിച്ചുകൊണ്ടുവന്നു ശമര്യ്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാര്പ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.

10. They also sent greetings from the rest of the people whom the great and noble Ashurbanipal had deported and relocated in Samaria and throughout the neighboring lands of the province west of the Euphrates River.

11. അവര് അര്ത്ഥഹ് ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകര്പ്പു എന്തെന്നാല്നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാര് ഇത്യാദിരാജാവു ബോധിപ്പാന്

11. This is a copy of their letter: 'To King Artaxerxes, from your loyal subjects in the province west of the Euphrates River.

12. തിരുമുമ്പില്നിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കല് യെരൂശലേമില് വന്നിരിക്കുന്ന യെഹൂദന്മാര് മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകള് കെട്ടുകയും അടിസ്ഥാനങ്ങള് നന്നാക്കുകയും ചെയ്യുന്നു.

12. 'The king should know that the Jews who came here to Jerusalem from Babylon are rebuilding this rebellious and evil city. They have already laid the foundation and will soon finish its walls.

13. പട്ടണം പണിതു മതിലുകള് കെട്ടിത്തീര്ന്നാല് അവര് കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവില് അവര് രാജാക്കന്മാര്ക്കും നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.

13. And the king should know that if this city is rebuilt and its walls are completed, it will be much to your disadvantage, for the Jews will then refuse to pay their tribute, customs, and tolls to you.

14. എന്നാല് ഞങ്ങള് കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങള്ക്കു ഉചിതമല്ലായ്കയാലും ഞങ്ങള് ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.

14. 'Since we are your loyal subjects and do not want to see the king dishonored in this way, we have sent the king this information.

15. അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് നോക്കിയാല് ഈ പട്ടണം മത്സരവും രാജാക്കന്മാര്ക്കും സംസ്ഥാനങ്ങള്ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതില് അവര് പുരാതനമേ കലഹം ഉണ്ടാക്കിയതിനാല് ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തില്നിന്നു അറിവാകും.

15. We suggest that a search be made in your ancestors' records, where you will discover what a rebellious city this has been in the past. In fact, it was destroyed because of its long and troublesome history of revolt against the kings and countries who controlled it.

16. ഈ പട്ടണം പണികയും അതിന്റെ മതിലുകള് കെട്ടിത്തീരുകയും ചെയ്താല് അതു നിമിത്തം അവിടത്തേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണര്ത്തിച്ചുകൊള്ളുന്നു.

16. We declare to the king that if this city is rebuilt and its walls are completed, the province west of the Euphrates River will be lost to you.'

17. അതിന്നു രാജാവു ധര്മ്മാദ്ധ്യക്ഷനായ രെഹൂമിന്നും രായസക്കാരനായ ശിംശായിക്കും ശമര്യ്യാനിവാസികളായ അവരുടെ കൂട്ടക്കാര്ക്കും നദിക്കും അക്കരെയുള്ള ശേഷംപേര്ക്കും മറുപടി എഴുതി അയച്ചതു എന്തെന്നാല്നിങ്ങള്ക്കു കുശലം ഇത്യാദി;

17. Then King Artaxerxes sent this reply: 'To Rehum the governor, Shimshai the court secretary, and their colleagues living in Samaria and throughout the province west of the Euphrates River. Greetings.

18. നിങ്ങള് കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയില് വ്യക്തമായി വായിച്ചുകേട്ടു.

18. The letter you sent has been translated and read to me.

19. നാം കല്പന കൊടുത്തിട്ടു അവര് ശോധനചെയ്തു നോക്കിയപ്പോള് ആ പട്ടണം പുരാതനമേ രാജാക്കന്മാരോടു എതിര്ത്തുനിലക്കുന്നതു എന്നും അതില് മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും

19. I ordered a search of the records and have found that Jerusalem has indeed been a hotbed of insurrection against many kings. In fact, rebellion and revolt are normal there!

20. യെരൂശലേമില് ബലവാന്മാരായ രാജാക്കന്മാര് ഉണ്ടായിരുന്നു; അവര് നദിക്കു അക്കരെയുള്ള നാടൊക്കെയും വാണു കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.

20. Powerful kings have ruled over Jerusalem and the entire province west of the Euphrates River, receiving tribute, customs, and tolls.

21. ആകയാല് നാം മറ്റൊരു കല്പന അയക്കുന്നതുവരെ അവര് പട്ടണം പണിയുന്നതു നിര്ത്തിവെക്കേണ്ടതിന്നു ആജ്ഞാപിപ്പിന് .

21. Therefore, issue orders to have these men stop their work. That city must not be rebuilt except at my express command.

22. നിങ്ങള് അതില് ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിന് ; രാജാക്കന്മാര്ക്കും നഷ്ടവും ഹാനിയും വരരുതു.

22. Be diligent, and don't neglect this matter, for we must not permit the situation to harm the king's interests.'

23. അര്ത്ഥഹ് ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകര്പ്പു രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര് യെരൂശലേമില് യെഹൂദന്മാരുടെ അടുക്കല് ബദ്ധപ്പെട്ടു ചെന്നു ബലാല്ക്കാരത്തോടെ അവരെ ഹേമിച്ചു പണിമുടക്കി.

23. When this letter from King Artaxerxes was read to Rehum, Shimshai, and their colleagues, they hurried to Jerusalem. Then, with a show of strength, they forced the Jews to stop building.

24. അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി മുടങ്ങി; പാര്സിരാജാവായ ദാര്യ്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.

24. So the work on the Temple of God in Jerusalem had stopped, and it remained at a standstill until the second year of the reign of King Darius of Persia.



Shortcut Links
എസ്രാ - Ezra : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |