Ezra - എസ്രാ 7 | View All

1. അതിന്റെശേഷം പാര്സിരാജാവായ അര്ത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലില്നിന്നു വന്നു. അവന് സെരായാവിന്റെ മകന് ; അവന് അസര്യ്യാവിന്റെ മകന് ; അവന് ഹില്ക്കീയാവിന്റെ മകന് ;

1. After these events, during the reign of Artach'shashta king of Persia, 'Ezra the son of S'rayah, the son of 'Azaryah, the son of Hilkiyah,

2. അവന് ശല്ലൂമിന്റെ മകന് ; അവന് സാദോക്കിന്റെ മകന് ; അവന് അഹീത്തൂബിന്റെ മകന് ;

2. the son of Shalum, the son of Tzadok, the son of Achituv,

3. അവന് അമര്യ്യാവിന്റെ മകന് ; അവന് അസര്യ്യാവിന്റെ മകന് ; അവന് മെരായോത്തിന്റെ മകന് ;

3. the son of Amaryah, the son of 'Azaryah, the son of M'rayot,

4. അവന് സെരഹ്യാവിന്റെ മകന് ; അവന് ഉസ്സിയുടെ മകന് ;

4. the son of Z'rachyah, the son of 'Uzi, the son of Buki,

5. അവന് ബുക്കിയുടെ മകന് ; അവന് അബീശൂവയുടെ മകന് ; അവന് ഫീനെഹാസിന്റെ മകന് ; അവന് എലെയാസാരിന്റെ മകന് ; അവന് മഹാപുരോഹിതനായ അഹരോന്റെ മകന് .

5. the son of Avishua, the son of Pinchas, the son of Eli'ezer, the son of Aharon the [cohen hagadol]-

6. ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തില് വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാല് രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.

6. this 'Ezra went up from Bavel. He was a scribe, expert in the [Torah] of Moshe, which ADONAI the God of Isra'el had given; and the king granted him everything he asked for, since the hand of ADONAI his God was on him.

7. അവനോടുകൂടെ യിസ്രായേല്മക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതില്കാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലര് അര്ത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടില് യെരൂശലേമില് വന്നു.

7. In the seventh year of Artach'shashta the king, some of the people of Isra'el, and some of the [cohanim], [L'vi'im], singers, gatekeepers and temple servants went up to Yerushalayim.

8. അഞ്ചാം മാസത്തില് ആയിരുന്നു അവന് യെരൂശലേമില് വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.

8. [['Ezra]] arrived at Yerushalayim in the fifth month of the seventh year of the king.

9. ഒന്നാം മാസം ഒന്നാം തിയ്യതി അവന് ബാബേലില്നിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവന് അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമില് എത്തി.

9. He began going up to Yerushalayim from Bavel on the first day of the first month and arrived on the first day of the fifth month, since the good hand of his God was on him.

10. യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലില് അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.

10. For 'Ezra had set his heart on studying and practicing the [Torah] of ADONAI and teaching Isra'el the laws and rulings.

11. യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളില് വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അര്ത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകര്പ്പാവിതു

11. Here is the letter that King Artach'shashta gave 'Ezra the [cohen] and [Torah]-teacher, the student of matters relating to ADONAI's [mitzvot] and his laws for Isra'el:

12. രാജാധിരാജാവായ അര്ത്ഥഹ് ശഷ്ടാവു സ്വര്ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില് ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതുഇത്യാദി.

12. From: Artach'shashta, king of kings 'To: 'Ezra the [cohen], scribe of the law of the God of heaven, etc.: 'Herewith

13. നമ്മുടെ രാജ്യത്തുള്ള യിസ്രായേല്ജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന് മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാന് കല്പന കൊടുത്തിരിക്കുന്നു.

13. I decree that everyone in my realm who belongs to the people of Isra'el, including their [cohanim] and [L'vi'im], who, of his own free will, chooses to go with you to Yerushalayim, should go.

14. നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും

14. You are being sent by the king and his seven counselors to inquire how the law of your God, of which you have expert knowledge, is being applied in Y'hudah and Yerushalayim.

15. യെരൂശലേമില് അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,

15. You are also to bring with you the silver and gold which the king and his counselors have voluntarily offered to the God of Isra'el, whose dwelling is in Yerushalayim;

16. ബാബേല് സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമില് തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.

16. together with all the silver and gold you receive throughout the province of Bavel and the voluntary offerings of the people and the [cohanim] that have been offered willingly for the house of their God in Yerushalayim.

17. ആകയാല് നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവേക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേല് അര്പ്പിക്കേണം.

17. 'You are to spend this money carefully on young bulls, rams, and lambs, with their grain offerings and drink offerings; and offer them on the altar of the house of your God in Yerushalayim.

18. ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്വാന് നിനക്കും നിന്റെ സഹോദരന്മാര്ക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊള്വിന് .

18. Whatever seems good to you and your kinsmen to do with the rest of the silver and gold, do it according to the will of your God.

19. നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയില് ഏല്പിക്കേണം.

19. 'The articles given to you for the service of the house of your God, deliver to the God of Yerushalayim.

20. നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തില്നിന്നു കൊടുത്തു കൊള്ളേണം.

20. Whatever else may be needed for the house of your God that you have to supply, you may supply from the royal treasury.

21. അര്ത്ഥഹ് ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാര്ക്കും കല്പന കൊടുക്കുന്നതെന്തെന്നാല്സ്വര്ഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തില് ശാസ്ത്രിയായ എസ്രാപുരോഹിതന് നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോര് കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും

21. 'I, Artach'shashta the king, herewith order all the treasurers in the territory beyond the [[Euphrates]] River to do carefully anything 'Ezra the [cohen], scribe of the law of the God of heaven, requires of you,

22. ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.

22. up to three-and-a-third tons of silver, 500 bushels of wheat, 500 gallons of wine, 500 gallons of olive oil and unlimited amounts of salt.

23. രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേല് ക്രോധം വരാതിരിക്കേണ്ടതിന്നു സ്വര്ഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വര്ഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.

23. Whatever is ordered by the God of heaven is to be performed exactly for the house of the God of heaven; for why should wrath come against the realm of the king and his sons?

24. പുരോഹിതന്മാര്, ലേവ്യര്, സംഗീതക്കാര്, വാതില്കാവല്ക്കാര്, ദൈവാലയദാസന്മാര് എന്നിവര്ക്കും ദൈവത്തിന്റെ ഈ ആലയത്തില് ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്ക്കു അറിവുതരുന്നു.

24. Moreover, we herewith proclaim to you that it will be illegal to impose tribute, taxes or tolls on any of the [cohanim], [L'vi'im], singers, gatekeepers, servants or laborers in this house of God.

25. നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാര്ക്കുംന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവര്ക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവര്ക്കോ നിങ്ങള് അവയെ ഉപദേശിച്ചുകൊടക്കേണം.

25. 'And you, 'Ezra, making use of the wisdom you have from your God, are to appoint magistrates and judges to judge all the people in the territory beyond the River, that is, all who know the laws of your God; and you are to teach those who don't know them.

26. എന്നാല് നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.

26. Whoever refuses to obey the law of your God and the law of the king, let judgment be executed on him swiftly, whether it be death, banishment, confiscation of goods or imprisonment.'

27. യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന് .

27. Blessed be ADONAI, the God of our ancestors, who has put such a thing as this in the heart of the king, to restore the beauty of the house of ADONAI in Yerushalayim,

28. ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാല് ഞാന് ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.

28. and has extended mercy to me before the king and his counselors, and before all the king's most powerful officials. So I took courage, since the hand of ADONAI my God was on me, and I gathered together out of Isra'el key men to go up with me.



Shortcut Links
എസ്രാ - Ezra : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |