Nehemiah - നെഹെമ്യാവു 5 | View All

1. ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി

1. The men and their wives complained loudly against their fellow Jews.

2. ഞങ്ങള് ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും

2. Some of them were saying, 'We have many sons and daughters in our families. To eat and stay alive, we need grain.'

3. ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുര്ഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും

3. Others were saying, 'We are borrowing money against our fields, vineyards, and homes to get grain because there is not much food.'

4. രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങള് നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;

4. And still others were saying, 'We are borrowing money to pay the king's tax on our fields and vineyards.

5. ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കള് അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങള് ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരില് ചിലര് അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങള്ക്കു വേറെ നിര്വ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.

5. We are just like our fellow Jews, and our sons are like their sons. But we have to sell our sons and daughters as slaves. Some of our daughters have already been sold. But there is nothing we can do, because our fields and vineyards already belong to other people.'

6. അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോള് എനിക്കു അതി കോപം വന്നു.

6. When I heard their complaints about these things, I was very angry.

7. ഞാന് എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചുനിങ്ങള് ഔരോരുത്തന് താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവര്ക്കും വിരോധമായി ഞാന് ഒരു മഹായോഗം വിളിച്ചുകൂട്ടി.

7. After I thought about it, I accused the important people and the leaders, 'You are charging your own brothers too much interest.' So I called a large meeting to deal with them.

8. ജാതികള്ക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാല് കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാര് തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാന് പോകുന്നുവോ എന്നു ഞാന് അവരോടു ചോദിച്ചു. അതിന്നു അവര് ഒരു വാക്കും പറവാന് കഴിയാതെ മൌനമായിരുന്നു.

8. I said to them, 'As much as possible, we have bought freedom for our fellow Jews who had been sold to foreigners. Now you are selling your fellow Jews to us!' The leaders were quiet and had nothing to say.

9. പിന്നെയും ഞാന് പറഞ്ഞതുനിങ്ങള് ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഔര്ത്തിട്ടെങ്കിലും നിങ്ങള് നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?

9. Then I said, 'What you are doing is not right. Don't you fear God? Don't let our foreign enemies shame us.

10. ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവര്ക്കും ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.

10. I, my brothers, and my men are also lending money and grain to the people. But stop charging them so much for this.

11. നിങ്ങള് ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിന് ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയില് നൂറ്റിന്നു ഒന്നു വീതം നിങ്ങള് അവരോടു വാങ്ങിവരുന്നതും അവര്ക്കും ഇളെച്ചുകൊടുപ്പിന് .

11. Give back their fields, vineyards, olive trees, and houses right now. Also give back the extra amount you charged -- the hundredth part of the money, grain, new wine, and oil.'

12. അതിന്നു അവര്ഞങ്ങള് അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങള് ചെയ്യും എന്നു പറഞ്ഞു. അപ്പോള് ഞാന് പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പില് വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.

12. They said, 'We will give it back and not demand anything more from them. We will do as you say.' Then I called for the priests, and I made the important men and leaders take an oath to do what they had said.

13. ഞാന് എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവര്ത്തിക്കാത്ത ഏവനെയും അവന്റെ വീട്ടില്നിന്നും അവന്റെ സമ്പാദ്യത്തില്നിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവന് കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സര്വ്വസഭയുംആമേന് എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവര്ത്തിച്ചു.

13. Also I shook out the folds of my robe and said, 'In this way may God shake out everyone who does not keep his promise. May God shake him out of his house and out of the things that are his. Let that person be shaken out and emptied!' Then the whole group said, 'Amen,' and they praised the Lord. So the people did what they had promised.

14. ഞാന് യെഹൂദാദേശത്തു അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാള്മുതല് അര്ത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതല് തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.

14. I was appointed governor in the land of Judah in the twentieth year of King Artaxerxes' rule. I was governor of Judah for twelve years, until his thirty-second year. During that time neither my brothers nor I ate the food that was allowed for a governor.

15. എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള് ജനത്തിന്നു ഭാരമായിരുന്നു; നാല്പതു ശേക്കെല് വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേല് കര്ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.

15. But the governors before me had placed a heavy load on the people. They took about one pound of silver from each person, along with food and wine. The governors' helpers before me also controlled the people, but I did not do that, because I feared God.

16. ഞാന് ഈ മതിലിന്റെ വേലയില് തന്നേ ഉറ്റിരുന്നു; ഞങ്ങള് ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാര് ഒക്കെയും ഈ വേലയില് ചേര്ന്നു പ്രവര്ത്തിച്ചുപോന്നു.

16. I worked on the wall, as did all my men who were gathered there. We did not buy any fields.

17. യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയില്നിന്നു ഞങ്ങളുടെ അടുക്കല് വന്നവരും എന്റെ മേശെക്കല് ഭക്ഷണം കഴിച്ചുപോന്നു.

17. Also, I fed one hundred fifty Jewish people and officers at my table, as well as those who came from the nations around us.

18. എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തില് ഒരിക്കല് സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാല് ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന് ആവശ്യപ്പെട്ടില്ല.

18. This is what was prepared every day: one ox, six good sheep, and birds. And every ten days there were all kinds of wine. But I never demanded the food that was due a governor, because the people were already working very hard.

19. എന്റെ ദൈവമേ, ഞാന് ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഔക്കേണമേ.

19. Remember to be kind to me, my God, for all the good I have done for these people.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |