Job - ഇയ്യോബ് 15 | View All

1. അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Empty words, Job! Empty words!

2. ജ്ഞാനിയായവന് വ്യര്ത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവന് കിഴക്കന് കാറ്റുകൊണ്ടു വയറുനിറെക്കുമോ?

2. (SEE 15:1)

3. അവന് പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തര്ക്കിക്കുമോ?

3. No one who is wise would talk the way you do or defend himself with such meaningless words.

4. നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.

4. If you had your way, no one would fear God; no one would pray to him.

5. നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.

5. Your wickedness is evident by what you say; you are trying to hide behind clever words.

6. ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങള് തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.

6. There is no need for me to condemn you; you are condemned by every word you speak.

7. നീയോ ആദ്യം ജനിച്ച മനുഷ്യന് ? ഗിരികള്ക്കും മുമ്പെ നീ പിറന്നുവോ?

7. Do you think you were the first person born? Were you there when God made the mountains?

8. നീ ദൈവത്തിന്റെ മന്ത്രിസഭയില് കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?
റോമർ 11:34

8. Did you overhear the plans God made? Does human wisdom belong to you alone?

9. ഞങ്ങള് അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങള്ക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?

9. There is nothing you know that we don't know.

10. ഞങ്ങളുടെ ഇടയില് നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാള് പ്രായം ചെന്നവര് തന്നേ.

10. We learned our wisdom from gray-haired people--- those born before your father.

11. ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?

11. God offers you comfort; why still reject it? We have spoken for him with calm, even words.

12. നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു?

12. But you are excited and glare at us in anger.

13. നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായില്നിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.

13. You are angry with God and denounce him.

14. മര്ത്യന് ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവന് നീതിമാനായിരിക്കുന്നതെങ്ങനെ?

14. Can any human being be really pure? Can anyone be right with God?

15. തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വര്ഗ്ഗവും തൃക്കണ്ണിന്നു നിര്മ്മലമല്ല.

15. Why, God does not trust even his angels; even they are not pure in his sight.

16. പിന്നെ മ്ളേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന് എങ്ങനെ?

16. And we drink evil as if it were water; yes, we are corrupt; we are worthless.

17. ഞാന് നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ക; ഞാന് കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.

17. Now listen, Job, to what I know.

18. ജ്ഞാനികള് തങ്ങളുടെ പിതാക്കന്മാരോടു കേള്ക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ.

18. Those who are wise have taught me truths which they learned from their ancestors, and they kept no secrets hidden.

19. അവര്ക്കുംമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യന് അവരുടെ ഇടയില് കടക്കുന്നതുമില്ല.

19. Their land was free from foreigners; there was no one to lead them away from God.

20. ദുഷ്ടന് ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകള് തികയുവോളം തന്നേ.

20. The wicked who oppress others will be in torment as long as they live.

21. ഘോരനാദം അവന്റെ ചെവിയില് മുഴങ്ങുന്നു; സുഖമായിരിക്കയില് കവര്ച്ചക്കാരന് അവന്റെ നേരെ വരുന്നു.

21. Voices of terror will scream in their ears, and robbers attack when they think they are safe.

22. അന്ധകാരത്തില്നിന്നു മടങ്ങിവരുമെന്നു അവന് വിശ്വസിക്കുന്നില്ല; അവന് വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.

22. They have no hope of escaping from darkness, for somewhere a sword is waiting to kill them,

23. അവന് അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനര്ത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവന് അറിയുന്നു.

23. and vultures are waiting to eat their corpses. They know their future is dark;

24. കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.

24. disaster, like a powerful king, is waiting to attack them.

25. അവന് ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സര്വ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ.

25. That is the fate of those who shake their fists at God and defy the Almighty.

26. തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവന് ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു.

26. They are proud and rebellious; they stubbornly hold up their shields and rush to fight against God.

27. അവന് തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.

27. (SEE 15:26)

28. അവന് ശൂന്യനഗരങ്ങളിലും ആരും പാര്ക്കാതെ കല്കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാര്ക്കുംന്നു.

28. They are the ones who captured cities and seized houses whose owners had fled, but war will destroy those cities and houses.

29. അവന് ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല.

29. They will not remain rich for long; nothing they own will last. Even their shadows will vanish,

30. ഇരുളില്നിന്നു അവന് തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവന് കെട്ടുപോകും.

30. and they will not escape from darkness. They will be like trees whose branches are burned by fire, whose blossoms are blown away by the wind.

31. അവന് വ്യാജത്തില് ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.

31. If they are foolish enough to trust in evil, then evil will be their reward.

32. അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.

32. Before their time is up they will wither, wither like a branch and never be green again.

33. മുന്തിരിവള്ളിപോലെ അവന് പിഞ്ചു ഉതിര്ക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.

33. They will be like vines that lose their unripe grapes; like olive trees that drop their blossoms.

34. വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങള് തീക്കിരയാകും.

34. There will be no descendants for godless people, and fire will destroy the homes built by bribery.

35. അവര് കഷ്ടത്തെ ഗര്ഭം ധരിച്ചു അനര്ത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.

35. These are the ones who plan trouble and do evil; their hearts are always full of deceit.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |