Job - ഇയ്യോബ് 32 | View All

1. അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാര് അവനോടു വാദിക്കുന്നതു മതിയാക്കി.

1. So the three men stopped answering Job, because he thought he was right.

2. അപ്പോള് രാംവംശത്തില് ബൂസ്യനായ ബറഖേലിന്റെ മകന് എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള് തന്നെത്താന് നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു.

2. But Elihu the Buzite burned with anger against Job. That's because Job said he himself was right instead of God. Elihu was the son of Barakel. He was from the family of Ram.

3. അവന്റെ മൂന്നു സ്നേഹിതന്മാര് ഇയ്യോബിന്റെ കുറ്റം തെളിയിപ്പാന് തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു.

3. Elihu's anger also burned against Job's three friends. They hadn't found any way to prove that Job was wrong. But they still said he was guilty.

4. എന്നാല് അവര് തന്നെക്കാള് പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന് താമസിച്ചു.

4. Elihu had waited before he spoke to Job. That's because the others were older than he was.

5. ആ മൂന്നു പുരുഷന്മാര്ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു.

5. But he saw that the three men didn't have anything more to say. So he burned with anger.

6. അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകന് എലീഹൂ പറഞ്ഞതെന്തെന്നാല്ഞാന് പ്രായം കുറഞ്ഞവനും നിങ്ങള് വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന് ശങ്കിച്ചു, അഭിപ്രായം പറവാന് തുനിഞ്ഞില്ല.

6. Elihu the Buzite, the son of Barakel, said, 'I'm young, and you are old. So I was afraid to tell you what I know.

7. പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന് വിചാരിച്ചു.

7. I thought, 'Those who are older should speak first. Those who have lived for many years should teach people how to be wise.'

8. എന്നാല് മനുഷ്യരില് ആത്മാവുണ്ടല്ലോ; സര്വ്വശക്തന്റെ ശ്വാസം അവര്ക്കും വിവേകം നലകുന്നു.

8. But the spirit in people gives them understanding. The breath of the Mighty One gives them wisdom.

9. പ്രായം ചെന്നവരത്രേ ജ്ഞാനികള് എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര് എന്നുമില്ല.

9. Older people aren't the only ones who are wise. They aren't the only ones who understand what is right.

10. അതുകൊണ്ടു ഞാന് പറയുന്നതുഎന്റെ വാക്കു കേട്ടുകൊള്വിന് ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.

10. 'So I'm saying you should listen to me. I'll tell you what I know.

11. ഞാന് നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള് തക്ക മൊഴികള് ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്ക്കു ഞാന് ചെവികൊടുത്തു.

11. I waited while you men spoke. I listened to your reasoning. While you were searching for words,

12. നിങ്ങള് പറഞ്ഞതിന്നു ഞാന് ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികള്ക്കുത്തരം പറവാനോ നിങ്ങളില് ആരുമില്ല.

12. I paid careful attention to you. But not one of you has proved that Job is wrong. None of you has answered his arguments.

13. ഞങ്ങള് ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നുമനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള് പറയരുതു.

13. Don't claim, 'We have enough wisdom to answer Job.' Let God, not a mere man, prove that he's wrong.

14. എന്റെ നേരെയല്ലല്ലോ അവന് തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങള്കൊണ്ടു ഞാന് അവനോടു ഉത്തരം പറകയുമില്ല.

14. Job hasn't directed his words against me. I won't answer him with your arguments.

15. അവര് പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്ക്കും വാക്കു മുട്ടിപ്പോയി.

15. 'Job, those men are afraid. They don't have anything else to say. They've run out of words.

16. അവര് ഉത്തരം പറയാതെ വെറുതെ നിലക്കുന്നു; അവര് സംസാരിക്കായ്കയാല് ഞാന് കാത്തിരിക്കേണമോ?

16. Do I have to keep on waiting, now that they are silent? They are just standing there with nothing to say.

17. എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാന് പ്രസ്താവിക്കും.

17. I too have something to say. I too will tell what I know.

18. ഞാന് മൊഴികള്കൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിര്ബ്ബന്ധിക്കുന്നു.

18. I'm full of words. My spirit inside me forces me to speak.

19. എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്പോലെ പൊട്ടു മാറായിരിക്കുന്നു.

19. Inside I'm like wine that is bottled up. I'm like new wineskins ready to burst.

20. എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാന് സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും.

20. I must speak so I can feel better. I must open my mouth and reply.

21. ഞാന് ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.

21. I'll treat everyone the same. I won't praise anyone without meaning it.

22. മുഖസ്തുതി പറവാന് എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താല് എന്റെ സ്രഷ്ടാവു ക്ഷണത്തില് എന്നെ നീക്കിക്കളയും.

22. If I weren't honest when I praised people, my Maker would soon take me from this life.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |