Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഇതിനാല് എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
1. The storm makes my heart beat wildly.
2. അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായില്നിന്നു പുറപ്പെടുന്ന ഗര്ജ്ജനവും ശ്രദ്ധിച്ചുകേള്പ്പിന് .
2. Listen, all of you, to the voice of God, to the thunder that comes from his mouth.
3. അവന് അതു ആകാശത്തിന് കീഴിലൊക്കെയും അതിന്റെ മിന്നല് ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.
3. He sends the lightning across the sky, from one end of the earth to the other.
4. അതിന്റെ പിന്നാലെ ഒരു മുഴക്കം കേള്ക്കുന്നു; അവന് തന്റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്റെ നാദം കേള്ക്കുമ്പോള് അവയെ തടുക്കുന്നില്ല.
4. Then the roar of his voice is heard, the majestic sound of thunder, and all the while the lightning flashes.
5. ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.
5. At God's command amazing things happen, wonderful things that we can't understand.
6. അവന് ഹിമത്തോടുഭൂമിയില് പെയ്യുക എന്നു കല്പിക്കുന്നു; അവന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
6. He commands snow to fall on the earth, and sends torrents of drenching rain.
7. താന് സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
7. He brings our work to a stop; he shows us what he can do.
8. കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയില് കിടക്കുന്നു.
8. The wild animals go to their dens.
9. ദക്ഷിണമണ്ഡലത്തില്നിന്നു കൊടുങ്കാറ്റും ഉത്തരദിക്കില്നിന്നു കുളിരും വരുന്നു.
9. The storm winds come from the south, and the biting cold from the north.
10. ദൈവത്തിന്റെ ശ്വാസംകൊണ്ടു നീര്ക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
10. The breath of God freezes the waters, and turns them to solid ice.
11. അവന് കാര്മ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
11. Lightning flashes from the clouds,
12. അവന് അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
12. as they move at God's will. They do all that God commands, everywhere throughout the world.
13. ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവന് അതു വരുത്തുന്നു.
13. God sends rain to water the earth; he may send it to punish us, or to show us his favor.
14. ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്ക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ക.
14. Pause a moment, Job, and listen; consider the wonderful things God does.
15. ദൈവം അവേക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നല് പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?
15. Do you know how God gives the command and makes lightning flash from the clouds?
16. മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്ണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
16. Do you know how clouds float in the sky, the work of God's amazing skill?
17. തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോള് നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?
17. No, you can only suffer in the heat when the south wind oppresses the land.
18. ലോഹദര്പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടര്ത്തു വെക്കുമോ?
18. Can you help God stretch out the sky and make it as hard as polished metal?
19. അവനോടു എന്തു പറയേണമെന്നു ഞങ്ങള്ക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളള്ക്കു ഒന്നും പ്രസ്താവിപ്പാന് കഴിവില്ല.
19. Teach us what to say to God; our minds are blank; we have nothing to say.
20. എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാന് ആരാനും ഇച്ഛിക്കുമോ?
20. I won't ask to speak with God; why should I give him a chance to destroy me?
21. ഇപ്പോള് ആകാശത്തില് വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.
21. And now the light in the sky is dazzling, too bright for us to look at it; and the sky has been swept clean by the wind.
22. വടക്കുനിന്നു സ്വര്ണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു.
22. A golden glow is seen in the north, and the glory of God fills us with awe.
23. സര്വ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന് ശക്തിയില് അത്യുന്നതനാകുന്നു; അവന് ന്യായത്തിന്നും പൂര്ണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യര് അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന് കടാക്ഷിക്കുന്നില്ല.
23. God's power is so great that we cannot come near him; he is righteous and just in his dealings with us.