Job - ഇയ്യോബ് 39 | View All

1. പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന് പേടകളുടെ ഈറ്റുനോവു നീ കാണുമോ?

1. Knowest thou the time when the mountain goats bring forth? Hast thou observed when the hinds calve?

2. അവേക്കു ഗര്ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?

2. Canst thou number the months [that] they fulfil, and knowest thou the time when they bring forth?

3. അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില് വേദന കഴിഞ്ഞുപോകുന്നു.

3. [How] they crouch down, they bring forth their young ones, and dismiss their pain.

4. അവയുടെ കുട്ടികള് ബലപ്പെട്ടു കാട്ടില് വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.

4. Their young ones are healthy, they grow up with grain; they go forth and never return unto them again.

5. കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്? വനഗര്ദ്ദഭത്തെ കെട്ടഴിച്ചതാര്?

5. Who freed the wild ass, and who loosed its bands?

6. ഞാന് മരുഭൂമിയെ അതിന്നു വീടും ഉവര്ന്നിലത്തെ അതിന്നു പാര്പ്പിടവുമാക്കി.

6. Unto whom I made a house in the wilderness, and his dwellings in the salty land.

7. അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.

7. He laughs at the multitude of the city, neither does he hearken to the voice of the exactor [of tribute].

8. മലനിരകള് അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.

8. The range of the mountains [is] his pasture, and he searches after every green thing.

9. കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്ക്കുംമോ?

9. Will the unicorn be willing to serve thee or abide by thy crib?

10. കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?

10. Canst thou bind the unicorn with his band in the furrow? Will he harrow the valleys after thee?

11. അതിന്റെ ശക്തി വലുതാകയാല് നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?

11. Wilt thou trust him because his strength [is] great? Or wilt thou leave thy labour to him?

12. അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില് കൂട്ടുമെന്നും നീ വിശ്വസിക്കുമോ?

12. Wilt thou trust him, that he will bring home thy seed and gather [it into] thy barn?

13. ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?

13. Didst thou give beautiful wings unto the peacock, or wings and feathers unto the ostrich?

14. അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില് വെച്ചു വിരിക്കുന്നു.

14. Who leaves her eggs in the earth and warms them in dust

15. കാല്കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്ക്കുംന്നില്ല.

15. and forgets that the foot may crush them or that the wild beast may break them.

16. അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.

16. She is hardened against her young ones, as though [they were] not hers, not fearing that her labour is in vain,

17. ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.

17. because God caused her to forget wisdom and did not give her understanding.

18. അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള് കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.

18. In her time she lifts up herself on high; she scorns the horse and his rider.

19. കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?

19. Hast thou given the horse strength? Hast thou clothed his neck with thunder?

20. നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.

20. Canst thou make him leap as a grasshopper? The glory of his nostrils [is] formidable.

21. അതു താഴ്വരയില് മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്ത്തുചെല്ലുന്നു.

21. He paws at the earth and rejoices in [his] strength; he goes forth to meet the armed [men].

22. അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന് വാങ്ങി മണ്ടുന്നതുമില്ല.

22. He mocks fear and is not afraid; neither does he turn his face from the sword.

23. അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.

23. The quiver rattles against him, the glittering spear and the shield.

24. അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല് അതു അടങ്ങിനില്ക്കയില്ല.

24. He swallows the ground with fierceness and rage; the sound of the shofar does not trouble him;

25. കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്പ്പും ദൂരത്തുനിന്നു മണക്കുന്നു.

25. for the blasts of the shofar fill him with courage; he smells the battle afar off, the thunder of the princes and the sound of the battle-cry.

26. നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്ക്കുംകയും ചെയ്യുന്നതു?

26. Does the hawk fly by thy industry [and] stretch her wings toward the south?

27. നിന്റെ കല്പനെക്കോ കഴുകന് മേലോട്ടു പറക്കയും ഉയരത്തില് കൂടുവെക്കുകയും ചെയ്യുന്നതു?

27. Does the eagle mount up at thy command and make her nest on high?

28. അതു പാറയില് കുടിയേറി രാപാര്ക്കുംന്നു; പാറമുകളിലും ദുര്ഗ്ഗത്തിലും തന്നേ.

28. She dwells and abides on the rock upon the crag of the rock and the strong place.

29. അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.

29. From there she seeks food, [and] her eyes behold afar off.

30. അതിന്റെ കുഞ്ഞുകള് ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര് എവിടെയോ അവിടെ അതുണ്ടു.
ലൂക്കോസ് 17:37

30. Her young ones suck up the blood; and wherever the slain [are], there she [is].:



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |