Job - ഇയ്യോബ് 42 | View All

1. അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു

1. Then Job answered the LORD and said,

2. നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന് അറിയുന്നു.
മത്തായി 19:26, മർക്കൊസ് 10:27

2. 'I know that You can do all things, And that no purpose of Yours can be thwarted.

3. അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാന് തിരിച്ചറിയാതെ പറഞ്ഞുപോയി.

3. 'Who is this that hides counsel without knowledge?' 'Therefore I have declared that which I did not understand, Things too wonderful for me, which I did not know.'

4. കേള്ക്കേണമേ; ഞാന് സംസാരിക്കും; ഞാന് നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.

4. 'Hear, now, and I will speak; I will ask You, and You instruct me.'

5. ഞാന് നിന്നെക്കുറിച്ചു ഒരു കേള്വി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാല് നിന്നെ കാണുന്നു.

5. 'I have heard of You by the hearing of the ear; But now my eye sees You;

6. ആകയാല് ഞാന് എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.

6. Therefore I retract, And I repent in dust and ashes.'

7. യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതുനിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള് എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല.

7. It came about after the LORD had spoken these words to Job, that the LORD said to Eliphaz the Temanite, 'My wrath is kindled against you and against your two friends, because you have not spoken of Me what is right as My servant Job has.

8. ആകയാല് നിങ്ങള് ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കല് കൊണ്ടുചെന്നു നിങ്ങള്ക്കു വേണ്ടി ഹോമയാഗം കഴിപ്പിന് ; എന്റെ ദാസനായ ഇയ്യോബ് നിങ്ങള്ക്കു വേണ്ടി പ്രാര്ത്ഥിക്കും; ഞാന് അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള് എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.

8. 'Now therefore, take for yourselves seven bulls and seven rams, and go to My servant Job, and offer up a burnt offering for yourselves, and My servant Job will pray for you. For I will accept him so that I may not do with you [according to your] folly, because you have not spoken of Me what is right, as My servant Job has.'

9. അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബില്ദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.

9. So Eliphaz the Temanite and Bildad the Shuhite [and] Zophar the Naamathite went and did as the LORD told them; and the LORD accepted Job.

10. ഇയ്യോബ് തന്റെ സ്നേഹിതന്മാര്ക്കും വേണ്ടി പ്രാര്ത്ഥിച്ചപ്പോള് യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.

10. The LORD restored the fortunes of Job when he prayed for his friends, and the LORD increased all that Job had twofold.

11. അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കല് വന്നു അവന്റെ വീട്ടില് അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേല് വരുത്തിയിരുന്ന സകലഅനര്ത്ഥത്തെയും കുറിച്ചു അവര് അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഔരോരുത്തനും അവന്നു ഔരോ പൊന് നാണ്യവും ഔരോ പൊന് മോതിരവും കൊടുത്തു.

11. Then all his brothers and all his sisters and all who had known him before came to him, and they ate bread with him in his house; and they consoled him and comforted him for all the adversities that the LORD had brought on him. And each one gave him one piece of money, and each a ring of gold.

12. ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിന് കാലത്തെ അവന്റെ മുന് കാലത്തെക്കാള് അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏര് കാളയും ആയിരം പെണ്കഴുതയും ഉണ്ടായി.

12. The LORD blessed the latter [days] of Job more than his beginning; and he had 14,000 sheep and 6,000 camels and 1,000 yoke of oxen and 1,000 female donkeys.

13. അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.

13. He had seven sons and three daughters.

14. മൂത്തവള്ക്കു അവന് യെമീമാ എന്നും രണ്ടാമത്തെവള്ക്കു കെസീയാ എന്നും മൂന്നാമത്തവള്ക്കു കേരെന് -ഹപ്പൂക് എന്നും പേര് വിളിച്ചു.

14. He named the first Jemimah, and the second Keziah, and the third Keren-happuch.

15. ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകള് ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പന് അവരുടെ സഹോദരന്മാരോടുകൂടെ അവര്ക്കും അവകാശം കൊടുത്തു.

15. In all the land no women were found so fair as Job's daughters; and their father gave them inheritance among their brothers.

16. അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവന് മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.

16. After this, Job lived 140 years, and saw his sons and his grandsons, four generations.

17. അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂര്ണ്ണനുമായി മരിച്ചു.

17. And Job died, an old man and full of days.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |