Job - ഇയ്യോബ് 6 | View All

1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Then Job answered:

2. അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്! എന്റെ വിപത്തു സ്വരൂപിച്ചു തുലാസില് വെച്ചെങ്കില്!

2. I wish my suffering could be weighed and all my trouble be put on the scales.

3. അതു കടല്പുറത്തെ മണലിനെക്കാള് ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.

3. They would be heavier than all the sand of the sea! That is why my words are so crazy.

4. സര്വ്വശക്തന്റെ അസ്ത്രങ്ങള് എന്നില് തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള് എന്റെ നേരെ അണിനിരന്നിരിക്കുന്നു.

4. God All-Powerful has shot me with his arrows. My spirit feels their poison! God's terrible weapons are lined up against me.

5. പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള് കാള മുക്കുറയിടുമോ?

5. Even a wild donkey does not complain when it has grass to eat. And a cow is quiet when it has food.

6. രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?

6. Food without salt does not taste good, and the white of an egg has no taste.

7. തൊടുവാന് എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.

7. I refuse to touch that kind of food; it makes me sick!

8. അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കില്! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കില്!

8. I wish I could have what I ask for. I wish God would give me what I want.

9. എന്നെ തകര്ക്കുംവാന് ദൈവം പ്രസാദിച്ചെങ്കില്! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്!

9. I wish he would crush me� just go ahead and kill me!

10. അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില് ഞാന് ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാന് നിഷേധിച്ചിട്ടില്ലല്ലോ;

10. Then I would be comforted by this one thing: even through all this pain I never refused to obey the commands of the Holy One.

11. ഞാന് കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?

11. With my strength gone, I have no hope to go on living. With nothing to look forward to, why should I be patient?

12. എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?

12. I am not strong like a rock. My body is not made from bronze.

13. ഞാന് കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?

13. I don't have the power to help myself, because all hope of success has been taken away from me.

14. ദുഃഖിതനോടു സ്നേഹിതന് ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല് അവന് സര്വ്വശക്തന്റെ ഭയം ത്യജിക്കും.

14. Friends should be loyal to you in times of trouble, even if you turn away from God All-Powerful.

15. എന്റെ സഹോദരന്മാര് ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്പോലെ തന്നേ.

15. But I cannot depend on you, my brothers. You are like a stream that has no water when the weather is dry but is flooded when the rains come.

16. നീര്ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില് ഉരുകി കാണാതെപോകുന്നു.

16. In the winter, it is choked with ice and melting snow.

17. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള് അവ അവിടെനിന്നു പൊയ്പോകുന്നു.

17. But when the weather is hot and dry, the water stops flowing, and the stream disappears.

18. സ്വാര്ത്ഥങ്ങള് വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില് ചെന്നു നശിച്ചുപോകുന്നു.

18. It twists and turns along the way and then disappears into the desert.

19. തേമയുടെ സ്വാര്ത്ഥങ്ങള് തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.

19. Traders from Tema search for it. Travelers from Sheba hope to find it.

20. പ്രതീക്ഷിച്ചതുകൊണ്ടു അവര് ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.

20. They are sure they can find water, but they will be disappointed.

21. നിങ്ങളും ഇപ്പോള് അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള് പേടിക്കുന്നു.

21. Now, you are like those streams. You see my troubles and are afraid.

22. എനിക്കു കൊണ്ടുവന്നു തരുവിന് ; നിങ്ങളുടെ സമ്പത്തില്നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന് ;

22. But have I ever asked you to help me? Did I ask you to offer a bribe for me from your wealth?

23. വൈരിയുടെ കയ്യില്നിന്നു എന്നെ വിടുവിപ്പിന് ; നിഷ്ഠൂരന്മാരുടെ കയ്യില്നിന്നു എന്നെ വീണ്ടെടുപ്പിന് എന്നിങ്ങനെ ഞാന് പറഞ്ഞിട്ടുണ്ടോ?

23. No, and I never said, 'Save me from my enemies!' or 'Save me from those who are cruel!'

24. എന്നെ ഉപദേശിപ്പിന് ; ഞാന് മിണ്ടാതെയിരിക്കാം; ഏതില് തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന് .

24. So now, teach me, and I will be quiet. Show me what I have done wrong.

25. നേരുള്ള വാക്കുകള്ക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?

25. Honest words are powerful, but your arguments prove nothing.

26. വാക്കുകളെ ആക്ഷേപിപ്പാന് വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള് കാറ്റിന്നു തുല്യമത്രേ.

26. Do you plan to criticize me? Will you speak more tiring words?

27. അനാഥന്നു നിങ്ങള് ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.

27. Are you the kind of people who would gamble for orphans and sell out your own friends?

28. ഇപ്പോള് ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന് ; ഞാന് നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?

28. Now, look me in the face, and see that I am telling the truth!

29. ഒന്നുകൂടെ നോക്കുവിന് ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന് ; എന്റെ കാര്യം നീതിയുള്ളതു തന്നേ.

29. You need to start over and stop being so unfair! Think again, because I am innocent.

30. എന്റെ നാവില് അനീതിയുണ്ടോ? എന്റെവായി അനര്ത്ഥം തിരിച്ചറികയില്ലയോ?

30. I am not lying. I know right from wrong.



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |