Job - ഇയ്യോബ് 8 | View All

1. അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാല്

1. Bildad from Shuhah was next to speak:

2. എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകള് വങ്കാറ്റുപോലെ ഇരിക്കും?

2. 'How can you keep on talking like this? You're talking nonsense, and noisy nonsense at that.

3. ദൈവം ന്യായം മറിച്ചുകളയുമോ? സര്വ്വശക്തന് നീതിയെ മറിച്ചുകളയുമോ?

3. Does God mess up? Does God Almighty ever get things backwards?

4. നിന്റെ മക്കള് അവനോടു പാപം ചെയ്തെങ്കില് അവന് അവരെ അവരുടെ അതിക്രമങ്ങള്ക്കു ഏല്പിച്ചുകളഞ്ഞു.

4. It's plain that your children sinned against him-- otherwise, why would God have punished them?

5. നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്വ്വശക്തനോടപേക്ഷിക്കയും ചെയ്താല്,

5. Here's what you must do--and don't put it off any longer: Get down on your knees before God Almighty.

6. നീ നിര്മ്മലനും നേരുള്ളവനുമെങ്കില് അവന് ഇപ്പോള് നിനക്കു വേണ്ടി ഉണര്ന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.

6. If you're as innocent and upright as you say, it's not too late--he'll come running; he'll set everything right again, reestablish your fortunes.

7. നിന്റെ പൂര്വ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.

7. Even though you're not much right now, you'll end up better than ever.

8. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ക.

8. 'Put the question to our ancestors, study what they learned from their ancestors.

9. നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയില് നമ്മുടെ ജീവകാലം ഒരു നിഴലത്രെ.

9. For we're newcomers at this, with a lot to learn, and not too long to learn it.

10. അവര് നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തില്നിന്നു വാക്കുകളെ പുറപ്പെടുവിക്കും.

10. So why not let the ancients teach you, tell you what's what, instruct you in what they knew from experience?

11. ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ?

11. Can mighty pine trees grow tall without soil? Can luscious tomatoes flourish without water?

12. അതു അരിയാതെ പച്ചയായിരിക്കുമ്പോള് തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു.

12. Blossoming flowers look great before they're cut or picked, but without soil or water they wither more quickly than grass.

13. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും;

13. That's what happens to all who forget God-- all their hopes come to nothing.

14. അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ.

14. They hang their life from one thin thread, they hitch their fate to a spider web.

15. അവന് തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവന് അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല.

15. One jiggle and the thread breaks, one jab and the web collapses.

16. വെയിലത്തു അവന് പച്ചയായിരിക്കുന്നു; അവന്റെ ചില്ലികള് അവന്റെ തോട്ടത്തില് പടരുന്നു.

16. Or they're like weeds springing up in the sunshine, invading the garden,

17. അവന്റെ വേര് കല്ക്കുന്നില് പിണയുന്നു; അതു കല്ലടുക്കില് ചെന്നു പിടിക്കുന്നു.

17. Spreading everywhere, overtaking the flowers, getting a foothold even in the rocks.

18. അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാല് ഞാന് നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.

18. But when the gardener rips them out by the roots, the garden doesn't miss them one bit.

19. ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയില്നിന്നു മറ്റൊന്നു മുളെച്ചുവരും.

19. The sooner the godless are gone, the better; then good plants can grow in their place.

20. ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.

20. 'There's no way that God will reject a good person, and there is no way he'll help a bad one.

21. അവന് ഇനിയും നിന്റെ വായില് ചിരിയും നിന്റെ അധരങ്ങളില് ഉല്ലാസഘോഷവും നിറെക്കും.

21. God will let you laugh again; you'll raise the roof with shouts of joy,

22. നിന്നെ പകക്കുന്നവര് ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.

22. With your enemies thoroughly discredited, their house of cards collapsed.'



Shortcut Links
ഇയ്യോബ് - Job : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |