Psalms - സങ്കീർത്തനങ്ങൾ 106 | View All

1. യഹോവയെ സ്തുതിപ്പിന് ; യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.

1. [Halleluyah]! Give thanks to ADONAI; for he is good, for his grace continues forever.

2. യഹോവയുടെ വീര്യപ്രവൃത്തികളെ ആര് വര്ണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര് വിവരിക്കും?

2. Who can express ADONAI's mighty doings or proclaim in full his praise?

3. ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്ത്തിക്കുന്നവനും ഭാഗ്യവാന്മാര്.

3. How happy are those who act justly, who always do what is right!

4. യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന് കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില് സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും

4. Remember me, ADONAI, when you show favor to your people, keep me in mind when you save them;

5. നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്ശിക്കേണമേ.

5. so I can see how well things are going with those whom you have chosen, so that I can rejoice in your nation's joy, and glory in your heritage.

6. ഞങ്ങള് ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള് അകൃത്യവും ദുഷ്ടതയും പ്രവര്ത്തിച്ചു.

6. Together with our ancestors, we have sinned, done wrong, acted wickedly.

7. ഞങ്ങളുടെ പിതാക്കന്മാര് മിസ്രയീമില്വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്ക്കാതെയും കടല്ക്കരയില്, ചെങ്കടല്ക്കരയില്വെച്ചു തന്നേ മത്സരിച്ചു.

7. Our ancestors in Egypt failed to grasp the meaning of your wonders. They didn't keep in mind your great deeds of grace but rebelled at the sea, at the Sea of Suf.

8. എന്നിട്ടും അവന് തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.

8. Yet he saved them for his own name's sake, to make known his mighty power.

9. അവന് ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന് അവരെ മരുഭൂമിയില്കൂടി എന്നപോലെ ആഴിയില്കൂടി നടത്തി.

9. He rebuked the Sea of Suf, and it dried up; he led them through its depths as through a desert.

10. അവന് പകയന്റെ കയ്യില്നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്നിന്നു അവരെ വീണ്ടെടുത്തു.
ലൂക്കോസ് 1:71

10. He saved them from hostile hands, redeemed them from the power of the foe.

11. വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില് ഒരുത്തനും ശേഷിച്ചില്ല.

11. The water closed over their adversaries; not one of them was left.

12. അവര് അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.

12. Then they believed his words, and they sang his praise.

13. എങ്കിലും അവര് വേഗത്തില് അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.

13. But soon they forgot his deeds and wouldn't wait for his counsel.

14. മരുഭൂമിയില്വെച്ചു അവര് ഏറ്റവും മോഹിച്ചു; നിര്ജ്ജനപ്രദേശത്തു അവര് ദൈവത്തെ പരീക്ഷിച്ചു.
1 കൊരിന്ത്യർ 10:6

14. In the desert they gave way to insatiable greed; in the wastelands they put God to the test.

15. അവര് അപേക്ഷിച്ചതു അവന് അവര്ക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.

15. He gave them what they wanted but sent meagerness into their souls.

16. പാളയത്തില്വെച്ചു അവര് മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.

16. In the camp they were jealous of Moshe and Aharon, ADONAI's holy one.

17. ഭൂമി പിളര്ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.

17. The earth opened up and swallowed Datan and closed over Aviram's allies.

18. അവരുടെ കൂട്ടത്തില് തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.

18. A fire blazed out against that group, the flames consumed the wicked.

19. അവര് ഹോരേബില്വെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.

19. In Horev they fashioned a calf, they worshipped a cast metal image.

20. ഇങ്ങനെ അവര് തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്ത്തു.
റോമർ 1:23

20. Thus they exchanged their Glory for the image of an ox that eats grass!

21. മിസ്രയീമില് വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും

21. They forgot God, who had saved them, who had done great things in Egypt,

22. ചെങ്കടലിങ്കല് ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര് മറന്നുകളഞ്ഞു.

22. wonders in the land of Ham, fearsome deeds by the Sea of Suf.

23. ആകയാല് അവരെ നശിപ്പിക്കുമെന്നു അവന് അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന് അവന്റെ സന്നിധിയില് പിളര്പ്പില് നിന്നില്ലെങ്കില് അവന് അവരെ നശിപ്പിച്ചുകളയുമായിരുന്നു.

23. Therefore he said that he would destroy them, [[and he would have,]] had not Moshe his chosen one stood before him in the breach to turn back his destroying fury.

24. അവര് മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.

24. Next, they rejected the beautiful land, they didn't trust his promise;

25. അവര് തങ്ങളുടെ കൂടാരങ്ങളില്വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്ക്കാതെയിരുന്നു.
1 കൊരിന്ത്യർ 10:10

25. and they complained in their tents, they didn't obey ADONAI.

26. അതുകൊണ്ടു അവന് മരുഭൂമിയില് അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില് നശിപ്പിക്കുമെന്നും

26. Therefore, raising his hand, he swore to them that he would strike them down in the desert

27. അവരെ ദേശങ്ങളില് ചിതറിച്ചുകളയുമെന്നും അവര്ക്കും വിരോധമായി തന്റെ കൈ ഉയര്ത്തി സത്യംചെയ്തു.

27. and strike down their descendants among the nations, dispersing them in foreign lands.

28. അനന്തരം അവര് ബാല്പെയോരിനോടു ചേര്ന്നു; പ്രേതങ്ങള്ക്കുള്ള ബലികളെ തിന്നു.

28. Now they joined themselves to Ba'al-P'or and ate meat sacrificed to dead things.

29. ഇങ്ങനെ അവര് തങ്ങളുടെ ക്രിയകളാല് അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്ക്കും തട്ടി.

29. Thus they provoked him to anger with their deeds, so that a plague broke out among them.

30. അപ്പോള് ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്ത്തലാകയും ചെയ്തു.

30. Then Pinchas stood up and executed judgment; so the plague was checked.

31. അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.

31. That was credited to him as righteousness, through all generations forever.

32. മെരീബാവെള്ളത്തിങ്കലും അവര് അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.

32. They angered him at the M'rivah Spring, and Moshe suffered on their account;

33. അവര് അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന് അധരങ്ങളാല് അവിവേകം സംസാരിച്ചുപോയി.

33. for when they embittered his spirit, [[Moshe]] spoke up without thinking.

34. യഹോവ തങ്ങളോടു നശിപ്പിപ്പാന് കല്പിച്ചതുപോലെ അവര് ജാതികളെ നശിപ്പിച്ചില്ല.

34. They failed to destroy the peoples, as ADONAI had ordered them to do,

35. അവര് ജാതികളോടു ഇടകലര്ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.

35. but mingled with the nations and learned to follow their ways.

36. അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്ക്കൊരു കണിയായി തീര്ന്നു.

36. They went on to serve their idols, which became a snare for them.

37. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര് ഭൂതങ്ങള്ക്കു ബലികഴിച്ചു.
1 കൊരിന്ത്യർ 10:20

37. They even sacrificed their sons and their daughters to demons.

38. അവര് കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര് കനാന്യവിഗ്രഹങ്ങള്ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്ന്നു.

38. Yes, they shed innocent blood, the blood of their own sons and daughters, whom they sacrificed to Kena'an's false gods, polluting the land with blood.

39. ഇങ്ങനെ അവര് തങ്ങളുടെ ക്രിയകളാല് മലിനപ്പെട്ടു, തങ്ങളുടെ കര്മ്മങ്ങളാല് പരസംഗം ചെയ്തു.

39. Thus they were defiled by their deeds; they prostituted themselves by their actions,

40. അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന് തന്റെ അവകാശത്തെ വെറുത്തു.

40. For this ADONAI's fury blazed up against his people, and he detested his heritage.

41. അവന് അവരെ ജാതികളുടെ കയ്യില് ഏല്പിച്ചു; അവരെ പകെച്ചവര് അവരെ ഭരിച്ചു.

41. He handed them over to the power of the nations, and those who hated them ruled over them.

42. അവരുടെ ശത്രുക്കള് അവരെ ഞെരുക്കി; അവര് അവര്ക്കും കീഴടങ്ങേണ്ടിവന്നു.

42. Their enemies oppressed them and kept them in subjection to their power.

43. പലപ്പോഴും അവന് അവരെ വിടുവിച്ചു; എങ്കിലും അവര് തങ്ങളുടെ ആലോചനയാല് അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.

43. Many times [[God]] rescued them, but they kept making plans to rebel. Thus they were brought low by their own wrongdoing.

44. എന്നാല് അവരുടെ നിലവിളി കേട്ടപ്പോള് അവന് അവരുടെ കഷ്ടതയെ കടാക്ഷിച്ചു.

44. Still he took pity on their distress whenever he heard their cry.

45. അവന് അവര്ക്കായി തന്റെ നിയമത്തെ ഔര്ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
ലൂക്കോസ് 1:72

45. For their sakes he kept in mind his covenant and in his limitless grace relented,

46. അവരെ ബദ്ധരാക്കി കൊണ്ടുപോയവര്ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
ലൂക്കോസ് 1:72

46. causing them to be treated with compassion by all who had taken them captive.

47. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്വാനും നിന്റെ സ്തുതിയില് പ്രശംസിപ്പാനും ജാതികളുടെ ഇടയില്നിന്നു ഞങ്ങളെ ശേഖരിക്കേണമേ.

47. Save us, ADONAI our God! Gather us from among the nations, so that we can thank your holy name and glory in praising you.

48. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന് എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന് .
ലൂക്കോസ് 1:68

48. Blessed be ADONAI, the God of Isra'el, from eternity past to eternity future. Now let all the people say, '[Amen]! [Halleluyah]!' Give thanks to ADONAI; for he is good, for his grace continues forever.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |