Exodus - പുറപ്പാടു് 24 | View All

1. അവന് പിന്നെയും മോശെയോടുനീയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്മൂപ്പന്മാരില് എഴുപതുപേരും യഹോവയുടെ അടുക്കല് കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിന് .

2. മോശെ മാത്രം യഹോവേക്കു അടുത്തുവരട്ടെ. അവര് അടുത്തു വരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.

3. എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങള് ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.
എബ്രായർ 9:19

4. മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പര്വ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.

5. പിന്നെ അവര് യിസ്രായേല്മക്കളില് ചില ബാല്യക്കാരെ അയച്ചു; അവര് ഹോമയാഗങ്ങളെ കഴിച്ചു യഹോവേക്കു സമാധാനയാഗങ്ങളായി കാളകളെയും അര്പ്പിച്ചു.

6. മോശെ രക്തത്തില് പാതി എടുത്തു പാത്രങ്ങളില് ഒഴിച്ചു; രക്തത്തില് പാതി യാഗപീഠത്തിന്മേല് തളിച്ചു.

7. അവന് നിയമപുസ്തകം എടുത്തു ജനം കേള്ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള് അനുസരിച്ചു നടക്കുമെന്നു അവര് പറഞ്ഞു.

8. അപ്പോള് മോശെ രക്തം എടുത്തു ജനത്തിന്മേല് തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
മത്തായി 26:28, മർക്കൊസ് 14:24, ലൂക്കോസ് 22:20, 1 കൊരിന്ത്യർ 11:25, 2 കൊരിന്ത്യർ 3:6, എബ്രായർ 9:20, എബ്രായർ 10:29

9. അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്മൂപ്പന്മാരില് എഴുപതുപേരുംകൂടെ കയറിച്ചെന്നു.

10. അവര് യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.

11. യിസ്രായേല്മക്കളുടെ പ്രമാണികള്ക്കു തൃക്കയ്യാല് ഒന്നും ഭവിച്ചില്ല; അവര് ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങള് കഴിച്ചു.

12. പിന്നെ യഹോവ മോശെയോടുനീ എന്റെ അടുക്കല് പര്വ്വതത്തില് കയറിവന്നു അവിടെ ഇരിക്ക; ഞാന് നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാന് എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
2 കൊരിന്ത്യർ 3:3

13. അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പര്വ്വത്തില് കയറി.

14. അവന് മൂപ്പന്മാരോടുഞങ്ങള് നിങ്ങളുടെ അടുക്കല് മടങ്ങിവരുവോളം ഇവിടെ താമസിപ്പിന് ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്ക്കെങ്കിലും വല്ല കാര്യവുമുണ്ടായാല് അവന് അവരുടെ അടുക്കല് ചെല്ലട്ടെ എന്നു പറഞ്ഞു.

15. അങ്ങനെ മോശെ പര്വ്വതത്തില് കയറിപ്പോയി; ഒരു മേഘം പര്വ്വതത്തെ മൂടി.

16. യഹോവയുടെ തേജസ്സും സീനായി പര്വ്വതത്തില് ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന് ഏഴാം ദിവസം മേഘത്തിന്റെ നടുവില് നിന്നു മോശെയെ വിളിച്ചു.

17. യഹോവയുടെ തേജസ്സിന്റെ കാഴ്ച പര്വ്വതത്തിന്റെ മുകളില് കത്തുന്ന തീപോലെ യിസ്രായേല്മക്കള്ക്കു തോന്നി.
2 കൊരിന്ത്യർ 3:18

18. മോശെയോ മേഘത്തിന്റെ നടുവില് പര്വ്വതത്തില് കയറി. മോശ നാല്പതു പകലും നാല്പതു രാവും പര്വ്വതത്തില് ആയിരുന്നു.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |