Exodus - പുറപ്പാടു് 33 | View All

1. അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല് നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,

1. The LORD said to Moses: You led the people of Israel out of Egypt. Now get ready to lead them to the land I promised their ancestors Abraham, Isaac, and Jacob.

2. പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന് . ഞാന് ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന് , അമോര്യ്യന് , ഹിത്യന് , പെരിസ്യന് , ഹിവ്യന് , യെബൂസ്യന് എന്നിവരെ ഞാന് ഔടിച്ചുകളയും.

2. It is a land rich with milk and honey, and I will send an angel to force out those people who live there--the Canaanites, the Amorites, the Hittites, the Perizzites, the Hivites, and the Jebusites. I would go with my people, but they are so rebellious that I would destroy them before they get there.

3. വഴിയില്വെച്ചു ഞാന് നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന് നിന്റെ നടുവില് നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:51

3. (SEE 33:2)

4. ദോഷകരമായ ഈ വചനം കേട്ടപ്പോള് ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.

4. Even before the LORD said these harsh things, he had told Moses, 'These people really are rebellious, and I would kill them at once, if I went with them. But tell them to take off their fancy jewelry, then I'll decide what to do with them.' So the people started mourning,

5. നിങ്ങള് ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന് ഒരു നിമിഷനേരം നിന്റെ നടുവില് നടന്നാല് നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന് നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല് മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

5. (SEE 33:4)

6. അങ്ങനെ ഹോരേബ് പര്വ്വതത്തിങ്കല് തുടങ്ങി യിസ്രായേല്മക്കള് ആഭരണം ധരിച്ചില്ല.

6. and after leaving Mount Sinai, they stopped wearing fancy jewelry.

7. മോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തില്നിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനക്കുടാരം എന്നു പേര് ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമന കൂടാരത്തിലേക്കു ചെന്നു.

7. Moses used to set up a tent far from camp. He called it the 'meeting tent,' and whoever needed some message from the LORD would go there.

8. മോശെ കൂടാരത്തിലേക്കു പോകുമ്പോള് ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തന് താന്താന്റെ കൂടാരവാതില്ക്കല് നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.

8. Each time Moses went out to the tent, everyone would stand at the entrance to their own tents and watch him enter.

9. മോശെ കൂടാരത്തില് കടക്കുമ്പോള് മേഘസ്തംഭം ഇറങ്ങി കൂടാരവാതില്ക്കല് നില്ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.

9. Then they would bow down because a thick cloud would come down in front of the tent, and the LORD would speak to Moses face to face, just like a friend. Afterwards, Moses would return to camp, but his young assistant Joshua would stay at the tent.

10. ജനം എല്ലാം കൂടാരവാതില്ക്കല് മേഘസ്തംഭം നിലക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഔരോരുത്തന് താന്താന്റെ കൂടാരവാതില്ക്കല്വെച്ചു നമസ്കരിച്ചു.

10. (SEE 33:9)

11. ഒരുത്തന് തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവന് പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.

11. (SEE 33:9)

12. മോശെ യഹോവയോടു പറഞ്ഞതു എന്തെന്നാല്ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാല്ഞാന് നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.

12. Moses said to the LORD, 'I know that you have told me to lead these people to the land you promised them. But you have not told me who my assistant will be. You have said that you are my friend and that you are pleased with me.

13. ആകയാല് എന്നോടു കൃപയുണ്ടെങ്കില് നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാന് നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഔര്ക്കേണമേ.

13. If this is true, let me know what your plans are, then I can obey and continue to please you. And don't forget that you have chosen this nation to be your own.'

14. അതിന്നു അവന് എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാന് നിനക്കു സ്വസ്ഥത നലകും എന്നു അരുളിച്ചെയ്തു.

14. The LORD said, 'I will go with you and give you peace.'

15. അവന് അവനോടുതിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കില് ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.

15. Then Moses replied, 'If you aren't going with us, please don't make us leave this place.

16. എന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാല് അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.

16. But if you do go with us, everyone will know that you are pleased with your people and with me. That way, we will be different from the rest of the people on earth.'

17. യഹോവ മോശെയോടുനീ പറഞ്ഞ ഈ വാക്കുപോലെ ഞാന് ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാന് നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.

17. So the LORD told him, 'I will do what you have asked, because I am your friend and I am pleased with you.'

18. അപ്പോള് അവന് നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

18. Then Moses said, 'I pray that you will let me see you in all of your glory.'

19. അതിന്നു അവന് ഞാന് എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്വാന് എനിക്കു മനസ്സുള്ളവനോടു ഞാന് കൃപ ചെയ്യും; കരുണ കാണിപ്പാന് എനിക്കു മനസ്സുള്ളവന്നു ഞാന് കരുണ കാണിക്കും എന്നരുളിച്ചെയ്തു.
റോമർ 9:15

19. The LORD answered: All right. I am the LORD, and I show mercy and kindness to anyone I choose. I will let you see my glory and hear my holy name,

20. നിനക്കു എന്റെ മുഖം കാണ്മാന് കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന് കല്പിച്ചു.
മത്തായി 1:18, 1 തിമൊഥെയൊസ് 6:16

20. but I won't let you see my face, because anyone who sees my face will die.

21. ഇതാ, എന്റെ അടുക്കല് ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേല് നീ നില്ക്കേണം.

21. There is a rock not far from me. Stand beside it,

22. എന്റെ തേജസ്സു കടന്നുപോകുമ്പോള് ഞാന് നിന്നെ പാറയുടെ ഒരു പിളര്പ്പില് ആക്കി ഞാന് കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.

22. and before I pass by in all of my shining glory, I will put you in a large crack in the rock. I will cover your eyes with my hand until I have passed by.

23. പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിന് ഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.

23. Then I will take my hand away, and you will see my back. You will not see my face.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |