Exodus - പുറപ്പാടു് 5 | View All

1. അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടുമരുഭൂമിയില് എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

1. And afterward Moses and Aaron came in and said to Pharaoh, So says Jehovah the God of Israel, Send away My people, and they shall feast to Me in the wilderness.

2. അതിന്നു ഫറവോന് യിസ്രായേലിനെ വിട്ടയപ്പാന് തക്കവണ്ണം ഞാന് യഹോവയുടെ വാക്കു കേള്ക്കേണ്ടതിന്നു അവന് ആര്? ഞാന് യഹോവയെ അറികയില്ല; ഞാന് യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.

2. And Pharaoh said, Who is Jehovah that I should listen to His voice to send away Israel? I do not know Jehovah, and I also will not send Israel away.

3. അതിന്നു അവര്എബ്രായരുടെ ദൈവം ഞങ്ങള്ക്കു പ്രത്യക്ഷനായ്വന്നിരിക്കുന്നു; അവന് മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങള് മൂന്നു ദിവസത്തെ വഴി മരുഭൂമിയില് പോയി, ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.

3. And they said, The God of the Hebrews has met with us. Now let us go a journey of three days into the wilderness and sacrifice to Jehovah our God, that He not strike us with plague or with sword.

4. മിസ്രയീംരാജാവു അവരോടുമോശേ, അഹരോനേ, നിങ്ങള് ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിന് എന്നു പറഞ്ഞു.

4. And the king of Egypt said to them, Moses and Aaron, why do you loose the people from their work? You go to your burdens.

5. ദേശത്തു ജനം ഇപ്പോള് വളരെ ആകുന്നു; നിങ്ങള് അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന് പറഞ്ഞു.

5. And Pharaoh said, Behold, the people of the land are many now, and you make them cease from their burdens.

6. അന്നു ഫറവോന് ജനത്തിന്റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്

6. And Pharaoh commanded the taskmasters of the people, and their overseers, that day, saying,

7. ഇഷ്ടിക ഉണ്ടാക്കുവാന് ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല് കൊടുക്കരുതു; അവര് തന്നേ പോയി വൈക്കോല് ശേഖരിക്കട്ടെ.

7. You shall not go on giving straw to the people to make bricks, as yesterday and the third day. They shall go and pick up straw for themselves.

8. എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല് ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര് മടിയന്മാര്; അതുകൊണ്ടാകുന്നുഞങ്ങള് പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.

8. And the fixed number of bricks which they were making yesterday and the third day you shall put on them. You shall not diminish from it. For they are idle; so they are crying, saying, Let us go, let us sacrifice to our God.

9. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര് അതില് കഷ്ടപ്പെടട്ടെ;

9. Let the bondage be heavy on the men, that they may work in it, and may not trust in the lying words.

10. അവരുടെ വ്യാജവാക്കുകള് കേള്ക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടുനിങ്ങള്ക്കു വൈക്കോല് തരികയില്ല,

10. And the taskmasters of the people, and their overseers went out and spoke to the people, saying, Pharaoh has said this, I will not give you straw.

11. നിങ്ങള് തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല് ശേഖരിപ്പിന് ; എങ്കിലും നിങ്ങളുടെ വേലയില് ഒട്ടും കുറെക്കയില്ല എന്നു ഫറവോന് കല്പിക്കുന്നു എന്നു പറഞ്ഞു.

11. You go take straw for yourselves from wherever you may find it. For not a thing will be reduced from your work.

12. അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന് മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.

12. And the people scattered in all the land of Egypt to pick up stubble for straw.

13. ഊഴിയ വിചാരകന്മാര് അവരെ ഹേമിച്ചുവൈക്കോല് കിട്ടിവന്നപ്പോള് ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.

13. And the taskmasters were demanding, saying, Finish your work, the matter of a day in its day, as when there was straw.

14. ഫറവോന്റെ ഊഴിയവിചാരകന്മാര് യിസ്രായേല് മക്കളുടെ മേല് ആക്കിയിരുന്ന പ്രമാണികളെ അടിച്ചുനിങ്ങള് ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.

14. And the overseers of the sons of Israel were beaten, those whom the taskmasters of Pharaoh had put over them, saying, Why have you not finished your appointed task, to make bricks as a day ago and the day before, both yesterday and today?

15. അതുകൊണ്ടു യിസ്രായേല്മക്കളുടെ പ്രാമണികള് ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?

15. And the overseers of the sons of Israel came in and cried to Pharaoh, saying, Why do you do this way to your slaves?

16. അടിയങ്ങള്ക്കു വൈക്കോല് തരാതെ ഇഷ്ടിക ഉണ്ടാക്കുവിന് എന്നു അവര് പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.

16. No straw is given to your slaves, and they are saying to us, Make bricks. And, behold, your slaves are beaten, but your people are at fault.

17. അതിന്നു അവന് മടിയന്മാരാകുന്നു നിങ്ങള്, മടിയന്മാര്; അതുകൊണ്ടുഞങ്ങള് പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള് പറയുന്നു.

17. And he said, You are lazy and idle. So you are saying, Let us go, let us sacrifice to Jehovah.

18. പോയി വേല ചെയ്വിന് ; വൈക്കോല് തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.

18. Therefore, go now and work. And straw will not be given to you; and a certain number of bricks you shall deliver.

19. ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില് ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള് തങ്ങള് വിഷമത്തിലായി എന്നു യിസ്രായേല്മക്കളുടെ പ്രാമണികള് കണ്ടു.

19. And the overseers of the sons of Israel saw themselves in affliction, saying, You shall not diminish from your bricks, the matter of a day in its day.

20. അവര് ഫറവോനെ വിട്ടു പുറപ്പെടുമ്പോള് മോശെയും അഹരോനും വഴിയില് നിലക്കുന്നതു കണ്ടു,

20. And they met Moses and Aaron standing to meet them when they came from Pharaoh.

21. അവരോടു നിങ്ങള് ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന് അവരുടെ കയ്യില് വാള് കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.

21. And they said to them, May Jehovah look on you and judge, you who have made our odor to stink in Pharaoh's eyes and in the eyes of his servants, to give a sword in their hands to kill us.

22. അപ്പോള് മോശെ യഹോവയുടെ അടുക്കല് ചെന്നുകര്ത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?

22. And Moses returned to Jehovah and said, Lord, why have You done evil to this people? Why then have You sent me?

23. ഞാന് നിന്റെ നാമത്തില് സംസാരിപ്പാന് ഫറവോന്റെ അടുക്കല് ചെന്നതുമുതല് അവന് ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.

23. And since I came in to Pharaoh to speak in Your name, he has done evil to this people. And You did not certainly deliver your people.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |