Proverbs - സദൃശ്യവാക്യങ്ങൾ 10 | View All

1. ജ്ഞാനമുള്ള മകന് അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന് അമ്മെക്കു വ്യസനഹേതുവാകുന്നു.

1. Solomon's proverbs: A wise son brings joy to his father, but a foolish son, heartache to his mother.

2. ദുഷ്ടതയാല് സമ്പാദിച്ച നിക്ഷേപങ്ങള് ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്നിന്നു വിടുവിക്കുന്നു.

2. Ill-gotten gains do not profit anyone, but righteousness rescues from death.

3. യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന് തള്ളിക്കളയുന്നു.

3. The LORD will not let the righteous go hungry, but He denies the wicked what they crave.

4. മടിയുള്ള കൈകൊണ്ടു പ്രവര്ത്തിക്കുന്നവന് ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

4. Idle hands make one poor, but diligent hands bring riches.

5. വേനല്ക്കാലത്തു ശേഖരിച്ചുവെക്കുന്നവന് ബുദ്ധിമാന് ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന് .

5. The son who gathers during summer is prudent; the son who sleeps during harvest is disgraceful.

6. നീതിമാന്റെ ശിരസ്സിന്മേല് അനുഗ്രഹങ്ങള് വരുന്നു; എന്നാല് ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

6. Blessings are on the head of the righteous, but the mouth of the wicked conceals violence.

7. നീതിമാന്റെ ഔര്മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

7. The remembrance of the righteous is a blessing, but the name of the wicked will rot.

8. ജ്ഞാനഹൃദയന് കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.

8. A wise heart accepts commands, but foolish lips will be destroyed.

9. നേരായി നടക്കുന്നവന് നിര്ഭയമായി നടക്കുന്നു; നടപ്പില് വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:10

9. The one who lives with integrity lives securely, but whoever perverts his ways will be found out.

10. കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവന് ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.

10. A sly wink of the eye causes grief, and foolish lips will be destroyed.

11. നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല് ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.

11. The mouth of the righteous is a fountain of life, but the mouth of the wicked conceals violence.

12. പക വഴക്കുകള്ക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
1 കൊരിന്ത്യർ 13:7, യാക്കോബ് 5:20, 1 പത്രൊസ് 4:8

12. Hatred stirs up conflicts, but love covers all offenses.

13. വിവേകിയുടെ അധരങ്ങളില് ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.

13. Wisdom is found on the lips of the discerning, but a rod is for the back of the one who lacks sense.

14. ജ്ഞാനികള് പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.

14. The wise store up knowledge, but the mouth of the fool hastens destruction.

15. ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.

15. A rich man's wealth is his fortified city; the poverty of the poor is their destruction.

16. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.

16. The labor of the righteous leads to life; the activity of the wicked leads to sin.

17. പ്രബോധനം പ്രമാണിക്കുന്നവന് ജീവമാര്ഗ്ഗത്തില് ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;

17. The one who follows instruction is on the path to life, but the one who rejects correction goes astray.

18. പക മറെച്ചുവെക്കുന്നവന് പൊളിവായന് ; ഏഷണി പറയുന്നവന് ഭോഷന് .

18. The one who conceals hatred has lying lips, and whoever spreads slander is a fool.

19. വാക്കു പെരുകിയാല് ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന് .

19. When there are many words, sin is unavoidable, but the one who controls his lips is wise.

20. നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.

20. The tongue of the righteous is pure silver; the heart of the wicked is of little value.

21. നീതിമാന്റെ അധരങ്ങള് പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല് മരിക്കുന്നു.

21. The lips of the righteous feed many, but fools die for lack of sense.

22. യഹോവയുടെ അനുഗ്രഹത്താല് സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല് അതിനോടു ഒന്നും കൂടുന്നില്ല.

22. The LORD's blessing enriches, and struggle adds nothing to it.

23. ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.

23. As shameful conduct is pleasure for a fool, so wisdom is for a man of understanding.

24. ദുഷ്ടന് പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.

24. What the wicked dreads will come to him, but what the righteous desires will be given to him.

25. ചുഴലിക്കാറ്റു കടന്നുപോകുമ്പോള് ദുഷ്ടന് ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന് .

25. When the whirlwind passes, the wicked are no more, but the righteous are secure forever.

26. ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന് തന്നേ അയക്കുന്നവര്ക്കും ആകുന്നു.

26. Like vinegar to the teeth and smoke to the eyes, so the slacker is to the one who sends him [on an errand].

27. യഹോവാഭക്തി ആയുസ്സിനെ ദീര്ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

27. The fear of the LORD prolongs life, but the years of the wicked are cut short.

28. നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.

28. The hope of the righteous is joy, but the expectation of the wicked comes to nothing.

29. യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്ഗ്ഗം; ദുഷ്പ്രവൃത്തിക്കാര്ക്കോ അതു നാശകരം.

29. The way of the LORD is a stronghold for the honorable, but destruction awaits the malicious.

30. നീതിമാന് ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.

30. The righteous will never be shaken, but the wicked will not remain on the earth.

31. നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.

31. The mouth of the righteous produces wisdom, but a perverse tongue will be cut out.

32. നീതിമാന്റെ അധരങ്ങള് പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.

32. The lips of the righteous know what is appropriate, but the mouth of the wicked, [only] what is perverse.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |