Proverbs - സദൃശ്യവാക്യങ്ങൾ 20 | View All

1. വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല് ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.

1. Wine makes you mean, beer makes you quarrelsome-- a staggering drunk is not much fun.

2. രാജാവിന്റെ ഭീഷണം സിംഹഗര്ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന് തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.

2. Quick-tempered leaders are like mad dogs-- cross them and they bite your head off.

3. വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല് ഏതു ഭോഷനും ശണ്ഠകൂടും.

3. It's a mark of good character to avert quarrels, but fools love to pick fights.

4. മടിയന് ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന് ഇരക്കും; ഒന്നും കിട്ടുകയുമില്ല.

4. A farmer too lazy to plant in the spring has nothing to harvest in the fall.

5. മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.

5. Knowing what is right is like deep water in the heart; a wise person draws from the well within.

6. മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല് വിശ്വസ്തനായ ഒരുത്തനെ ആര് കണ്ടെത്തും?

6. Lots of people claim to be loyal and loving, but where on earth can you find one?

7. പരമാര്ത്ഥതയില് നടക്കുന്നവന് നീതിമാന് ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്.

7. God-loyal people, living honest lives, make it much easier for their children.

8. ന്യായാസനത്തില് ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.

8. Leaders who know their business and care keep a sharp eye out for the shoddy and cheap,

9. ഞാന് എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്മ്മലനായിരിക്കുന്നു എന്നു ആര്ക്കും പറയാം?

9. For who among us can be trusted to be always diligent and honest?

10. രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവേക്കു വെറുപ്പു.

10. Switching price tags and padding the expense account are two things GOD hates.

11. ബാല്യത്തിലെ ക്രിയകളാല് തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.

11. Young people eventually reveal by their actions if their motives are on the up and up.

12. കേള്ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.

12. Ears that hear and eyes that see-- we get our basic equipment from GOD!

13. ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.

13. Don't be too fond of sleep; you'll end up in the poorhouse. Wake up and get up; then there'll be food on the table.

14. വിലെക്കു വാങ്ങുന്നവന് ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന് പ്രശംസിക്കുന്നു.

14. The shopper says, 'That's junk--I'll take it off your hands,' then goes off boasting of the bargain.

15. പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.

15. Drinking from the beautiful chalice of knowledge is better than adorning oneself with gold and rare gems.

16. അന്യന്നു വേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്ക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.

16. Hold tight to collateral on any loan to a stranger; beware of accepting what a transient has pawned.

17. വ്യാജത്താല് നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായില് ചരല് നിറയും.

17. Stolen bread tastes sweet, but soon your mouth is full of gravel.

18. ഉദ്ദേശങ്ങള് ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല് ഭരണസാമര്ത്ഥ്യത്തോടെ യുദ്ധം ചെയ്ക.

18. Form your purpose by asking for counsel, then carry it out using all the help you can get.

19. നുണയനായി നുടക്കുന്നവന് രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല് വിടുവായനോടു ഇടപെടരുതു.

19. Gossips can't keep secrets, so never confide in blabbermouths.

20. ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല് അവന്റെ വിളകൂ കൂരിരുട്ടില് കെട്ടുപോകും.

20. Anyone who curses father and mother extinguishes light and exists benighted.

21. ഒരു അവകാശം ആദിയില് ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.

21. A bonanza at the beginning is no guarantee of blessing at the end.

22. ഞാന് ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന് നിന്നെ രക്ഷിക്കും.
1 തെസ്സലൊനീക്യർ 5:15

22. Don't ever say, 'I'll get you for that!' Wait for GOD; he'll settle the score.

23. രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.

23. GOD hates cheating in the marketplace; rigged scales are an outrage.

24. മനുഷ്യന്റെ ഗതികള് യഹോവയാല് നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?

24. The very steps we take come from GOD; otherwise how would we know where we're going?

25. “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.

25. An impulsive vow is a trap; later you'll wish you could get out of it.

26. ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല് അവന് മെതിവണ്ടി ഉരുട്ടുന്നു.

26. After careful scrutiny, a wise leader makes a clean sweep of rebels and dolts.

27. മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
1 കൊരിന്ത്യർ 2:11

27. GOD is in charge of human life, watching and examining us inside and out.

28. ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന് തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.

28. Love and truth form a good leader; sound leadership is founded on loving integrity.

29. യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.

29. Youth may be admired for vigor, but gray hair gives prestige to old age.

30. ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.

30. A good thrashing purges evil; punishment goes deep within us.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |