Proverbs - സദൃശ്യവാക്യങ്ങൾ 5 | View All

1. മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങള് പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും

1. My sonne, geue hede vnto my wysdome, & bowe thine eare vnto my prudece:

2. ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.

2. yt thou mayest regarde good councell, and that thy lippes maye kepe nurtoure.

3. പരസ്ത്രീയുടെ അധരങ്ങളില്നിന്നു തേന് ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള് മൃദുവാകുന്നു.

3. For the lippes of an harlot are a droppinge hony combe, and hir throte is softer then oyle.

4. പിന്നത്തേതിലോ അവള് കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്പോലെ മൂര്ച്ചയും ഉള്ളവള് തന്നേ.

4. But at ye last she is as bitter as wormwod, and as sharpe as a two edged swerde.

5. അവളുടെ കാലുകള് മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള് പാതാളത്തിലേക്കു ഔടുന്നു.

5. Hir fete go downe vnto death, and hir steppes pearse thorow vnto hell.

6. ജീവന്റെ മാര്ഗ്ഗത്തില് അവള് ചെല്ലാതവണ്ണം അവളുടെ പാതകള് അസ്ഥിരമായിരിക്കുന്നു; അവള് അറിയുന്നതുമില്ല.

6. She regardeth not the path of life, so vnstedfast are hir wayes, that thou canst not knowe them.

7. ആകയാല് മക്കളേ, എന്റെ വാക്കു കേള്പ്പിന് ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.

7. Heare me therfore (o my sonne) and departe not fro the wordes of my mouth.

8. നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.

8. Kepe thy waye farre from her, and come not nye ye dores of hir house.

9. നിന്റെ യൌവനശക്തി അന്യന്മാര്ക്കും നിന്റെ ആണ്ടുകള് ക്രൂരന്നും കൊടുക്കരുതു.

9. That thou geue not thine honor vnto another, and thy yeares to the cruell.

10. കണ്ടവര് നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില് ആയ്പോകരുതു.

10. That other men be not fylled with thy goodes, & that thy labours come not in a straunge house.

11. നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില് നെടുവീര്പ്പിട്ടുകൊണ്ടു

11. Yee that thou mourne not at the last (when thou hast spent thy body and goodes)

12. അയ്യോ! ഞാന് പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.

12. and then saye: Alas, why hated I nurtoure? why dyd my hert despyse correccion?

13. എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന് അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്ക്കും ഞാന് ചെവികൊടുത്തില്ല.

13. Wherfore was not I obedient vnto the voyce of my teachers, & herkened not vnto them that infourmed me?

14. സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാന് ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന് സംഗതിവരരുതു.

14. I am come almost in to all mysfortune, in the myddest of the multitude and congregacion.

15. നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്നിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.

15. Drinke of the water of thine owne well, and of the ryuers that runne out of thine owne spriges.

16. നിന്റെ ഉറവുകള് വെളിയിലേക്കും നിന്റെ നീരൊഴുക്കുകള് വീഥിയിലേക്കും ഒഴുകിപ്പോകേണമോ?

16. Let yi welles flowe out a brode, that there maye be ryuers of water in the stretes.

17. അവ നിനക്കും അന്യന്മാര്ക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.

17. But let them be only thine owne, & not straungers with the.

18. നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില് സന്തോഷിച്ചുകൊള്ക.

18. Let thy well be blessed, and be glad with the wife of thy youth.

19. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന് പേടയും പോലെ അവളുടെ സ്തനങ്ങള് എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല് നീ എല്ലായ്പോഴും മത്തനായിരിക്ക.

19. Louynge is the hynde, and frendly is the Roo: let her brestes alwaye satisfie the, and holde the euer content with hir loue.

20. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?

20. My sonne, why wilt thou haue pleasure in an harlot, and embrace the bosome of another woma?

21. മനുഷ്യന്റെ വഴികള് യഹോവയുടെ ദൃഷ്ടിയില് ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന് തൂക്കിനോക്കുന്നു.

21. For euery mas wayes are open in the sight of the LORDE, and he podereth all their goinges.

22. ദുഷ്ടന്റെ അകൃത്യങ്ങള് അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല് അവന് പിടിപെടും.

22. The wickednesses of the vngodly shal catch himself, and with the snares of his owne synnes shal he be trapped.

23. പ്രബോധനം കേള്ക്കായ്കയാല് അവന് മരിക്കും; മഹാഭോഷത്വത്താല് അവന് വഴിതെറ്റിപ്പോകും.

23. Because he wolde not be refourmed, he shal dye: and for his greate foolishnesse he shal be destroyed.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |