Isaiah - യെശയ്യാ 22 | View All

1. ദര്ശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകംനിങ്ങള് എല്ലാവരും വീടുകളുടെ മുകളില് കയറേണ്ടതിന്നു നിങ്ങള്ക്കു എന്തു ഭവിച്ചു?

1. Prophecy on the Valley of Vision: Now what is the matter with you for you all to be up on the housetops,

2. അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്ണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാര് വാളാല് കൊല്ലപ്പെട്ടവരല്ല, പടയില് പട്ടുപോയവരും അല്ല.

2. full of excitement, boisterous town, joyful city? Your slain have not fallen to the sword nor died in battle.

3. നിന്റെ അധിപതിമാര് എല്ലാവരും ഒരുപോലെ ഔടിപ്പോയിരിക്കുന്നു; അവര് വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നില് ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഔടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.

3. Your leaders have all fled together, captured without a bow between them, all who could be found have been captured at a blow, far though they had fled.

4. അതുകൊണ്ടു ഞാന് പറഞ്ഞതുഎന്നെ നോക്കരുതു; ഞാന് കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന് ബദ്ധപ്പെടരുതു.

4. That is why I said, 'Turn your eyes away from me, let me weep bitterly; do not try to comfort me over the ruin of the daughter of my people.'

5. സൈന്യങ്ങളുടെ യഹോവയായ കര്ത്താവിങ്കല്നിന്നു ദര്ശനത്താഴ്വരയില് പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാള് വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള് തന്നേ.

5. For this is a day of rout, panic and confusion, the work of the Lord Yahweh Sabaoth in the Valley of Vision. The wall is sapped, cries for help ring out to the mountains.

6. ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീര്പരിചയുടെ ഉറനീക്കുകയും ചെയ്തു.

6. Elam has picked up his quiver, with manned chariots and horsemen, and Kir has bared his shield.

7. അങ്ങനെ നിന്റെ മനോഹരമായ താഴ്വരകള് രഥങ്ങള്കൊണ്ടു നിറയും; കുതിരപ്പട വാതില്ക്കല് അണിനിരത്തും.

7. Your fairest valleys are full of chariots and the horsemen take up positions at the gates;

8. അവന് യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള് വനഗൃഹത്തിലെ ആയുധവര്ഗ്ഗത്തെ നോക്കി,

8. thus falls the defence of Judah. That day you turned your gaze to the weapons in the House of the Forest.

9. ദാവീദിന് നഗരത്തിന്റെ ഇടിവുകള് അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്ത്തി,

9. You saw how many breaches there were in the City of David. You collected the waters of the lower pool.

10. യെരൂശലേമിലെ വീടുകള് എണ്ണി, മതില് ഉറപ്പിപ്പാന് വീടുകളെ പൊളിച്ചുകളഞ്ഞു.

10. You surveyed the houses in Jerusalem and pulled houses down to strengthen the wall.

11. പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന് രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള് തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്ത്തതുമില്ല.

11. Between the two walls you made a reservoir for the waters of the old pool. But you did not look to the Creator of these things, you did not look to the One who fashioned them long ago.

12. അന്നു സൈന്യങ്ങളുടെ യഹോവയായ കര്ത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും

12. That day the Lord Yahweh Sabaoth called on you to weep and mourn, to shave your heads, to put on sackcloth.

13. രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോള് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.
1 കൊരിന്ത്യർ 15:32

13. But instead there is joy and merriment, killing of oxen, slaughtering of sheep, eating of meat, drinking of wine, 'Let us eat and drink, for tomorrow we shall be dead.'

14. സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതുനിങ്ങള് മരിക്കുംവരെ ഈ അകൃത്യം നിങ്ങള്ക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു.

14. Then Yahweh Sabaoth revealed this to my ears, 'This guilt will never be forgiven you, until you are dead,' says the Lord Yahweh Sabaoth.

15. സൈന്യങ്ങളുടെ യഹോവയായ കര്ത്താവു ഇപ്രകാരം കല്പിക്കുന്നുനീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;

15. The Lord Yahweh Sabaoth says this: Go and find that steward, Shebna, the master of the palace:

16. നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്ന്നോരു സ്ഥലത്തു അവന് തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില് തനിക്കു ഒരു പാര്പ്പിടം കൊത്തിയുണ്ടാക്കുന്നു.

16. 'What do you own here, who gave you the right for you to hew yourself a tomb here?' He is hewing himself a tomb, is digging a resting-place for himself in the rock.

17. എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.

17. But Yahweh will throw you away, strong as you are, will grasp you in his grip,

18. അവന് നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.

18. will screw you up into a ball, a ball thrown into a vast space. There you will die, with your splendid chariots, disgrace to your master's palace!

19. ഞാന് നിന്നെ നിന്റെ ഉദ്യോഗത്തില്നിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവന് നിന്നെ പറിച്ചുകളയും.

19. I shall hound you from your office, I shall snatch you from your post

20. അന്നാളില് ഞാന് ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.

20. and, when that day comes, I shall summon my servant Eliakim son of Hilkiah.

21. അവനെ ഞാന് നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാന് അവന്റെ കയ്യില് ഏല്പിക്കും; അവന് യെരൂശലേം നിവാസികള്ക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.

21. I shall dress him in your tunic, I shall put your sash round his waist, I shall invest him with your authority; and he will be a father to the inhabitants of Jerusalem and to the House of Judah.

22. ഞാന് ദാവീദ് ഗൃഹത്തിന്റെ താക്കോല് അവന്റെ തോളില് വേക്കും; അവന് തുറന്നാല് ആരും അടെക്കുകയില്ല; അവന് അടെച്ചാല് ആരും തുറക്കുകയുമില്ല.
വെളിപ്പാടു വെളിപാട് 3:7

22. I shall place the key of David's palace on his shoulder; when he opens, no one will close, when he closes, no one will open.

23. ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാന് അവനെ തറെക്കും; അവന് തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.

23. I shall drive him like a nail into a firm place; and he will become a throne of glory for his family.

24. അവര് അവന്റെമേല് അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതല് തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.

24. 'On him will depend all the glory of his family, the descendants and offspring, all the vessels of small capacity too, from cups to pitchers.

25. അന്നാളില് ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്ന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

25. That day, declares Yahweh Sabaoth, the nail driven into a firm place will give way, will be torn out and fall. And the whole load hanging on it will be lost. For Yahweh has spoken.'



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |