Isaiah - യെശയ്യാ 5 | View All

1. ഞാന് എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേല് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
മത്തായി 21:33, മർക്കൊസ് 12:1, ലൂക്കോസ് 20:9

1. I will sing a song about my friend's vineyard that was on the side of a fertile hill.

2. അവന് അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതില് നല്ലവക മുന്തിരിവള്ളി നട്ടു, നടുവില് ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായക്കും എന്നു അവന് കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.

2. My friend dug the ground, removed the stones, and planted the best vines. He built a watchtower and dug a pit in rocky ground for pressing the grapes. He hoped they would be sweet, but bitter grapes were all it produced.

3. ആകയാല് യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിന് .

3. Listen, people of Jerusalem and of Judah! You be the judge of me and my vineyard.

4. ഞാന് എന്റെ മുന്തിരിത്തോട്ടത്തില് ചെയ്തിട്ടുള്ളതല്ലാതെ ഇനി അതില് എന്തു ചെയ്വാനുള്ളു? മുന്തിരിങ്ങ കായക്കുമെന്നു ഞാന് കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാല് വരുവിന് ;

4. What more could I have done for my vineyard? I hoped for sweet grapes, but bitter grapes were all that grew.

5. ഞാന് എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാന് അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന് അതിന്റെ മതില് ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.

5. Now I will let you know what I am going to do. I will cut down the hedge and tear down the wall. My vineyard will be trampled and left in ruins.

6. ഞാന് അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതില് മുളെക്കും; അതില് മഴ പെയ്യിക്കരുതെന്നു ഞാന് മേഘങ്ങളോടു കല്പിക്കും.

6. It will turn into a desert, neither pruned nor hoed; it will be covered with thorns and briars. I will command the clouds not to send rain.

7. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേല് ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവന് ന്യായത്തിന്നായി കാത്തിരുന്നു; എന്നാല് ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാല് ഇതാ ഭീതി!

7. I am the LORD All-Powerful! Israel is the vineyard, and Judah is the garden I tended with care. I had hoped for honesty and for justice, but dishonesty and cries for mercy were all I found.

8. തങ്ങള് മാത്രം ദേശമദ്ധ്യേ പാര്ക്കത്തക്കവണ്ണം മറ്റാര്ക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേര്ക്കുംകയും വയലോടു വയല് കൂട്ടുകയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!

8. You are in for trouble! You take over house after house and field after field, until there is no room left for anyone else in all the land.

9. ഞാന് കേള്ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതുവലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള് പാര്പ്പില്ലാതെ ശൂന്യമാകും നിശ്ചയം.
യാക്കോബ് 5:4

9. But the LORD All-Powerful has made this promise to me: Those large and beautiful homes will be left empty, with no one to take care of them.

10. പത്തു കാണി മുന്തിരിത്തോട്ടത്തില്നിന്നു ഒരു ബത്തും ഒരു ഹോമര് വിത്തില്നിന്നു ഒരു ഏഫയും മാത്രം കിട്ടും.

10. Ten acres of grapevines will produce only six gallons of juice, and five bushels of seed will produce merely a half-bushel of grain.

11. അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഔടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!

11. You are in for trouble! You get up early to start drinking, and you keep it up late into the night.

12. അവരുടെ വിരുന്നുകളില് കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല് യഹോവയുടെ പ്രവൃത്തിയെ അവര് നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.

12. At your drinking parties you have the music of stringed instruments, tambourines, and flutes. But you never even think about all the LORD has done,

13. അങ്ങനെ എന്റെ ജനം അറിവില്ലായ്കയാല് പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാര് പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താല് വരണ്ടുപോകുന്നു.

13. and so his people know nothing about him. That's why many of you will be dragged off to foreign lands. Your leaders will starve to death, and everyone else will suffer from thirst.

14. അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളര്ന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയില് ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു.

14. The world of the dead has opened its mouth wide and is eagerly waiting for the leaders of Jerusalem and for its noisy crowds, especially for those who take pride in that city.

15. അങ്ങനെ മനുഷ്യന് കുനിയുകയും പുരുഷന് വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും.

15. Its citizens have been put down, and its proud people have been brought to shame.

16. എന്നാല് സൈന്യങ്ങളുടെ യഹോവ ന്യായവിധിയില് ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയില് തന്നെത്താന് പരിശുദ്ധനായി കാണിക്കയും ചെയ്യും.

16. But the holy LORD God All-Powerful is praised, because he has shown who he is by bringing justice.

17. അപ്പോള് കുഞ്ഞാടുകള് മേച്ചല്പുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികള് അനുഭവിക്കും.

17. His people will be like sheep grazing in their own pasture, and they will take off what was left by others.

18. വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും

18. You are in for trouble! The lies you tell are like ropes by which you drag along sin and evil.

19. അവന് ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തില് നിവര്ത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിന് പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!

19. And you say, 'Let the holy God of Israel hurry up and do what he has promised, so we can see it for ourselves.'

20. തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേര് പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!

20. You are headed for trouble! You say wrong is right, darkness is light, and bitter is sweet.

21. തങ്ങള്ക്കുതന്നേ ജ്ഞാനികളായും തങ്ങള്ക്കു തന്നേ വിവേകികളായും തോന്നുന്നവര്ക്കും അയ്യോ കഷ്ടം!
റോമർ 12:16

21. You think you are clever and smart.

22. വീഞ്ഞു കുടിപ്പാന് വീരന്മാരും മദ്യം കലര്ത്തുവാന് ശൂരന്മാരും ആയുള്ളവര്ക്കും

22. And you are great at drinking and mixing drinks. But you are in for trouble.

23. സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവര്ക്കും അയ്യോ കഷ്ടം!

23. You accept bribes to let the guilty go free, and you cheat the innocent out of a fair trial.

24. അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോല് ജ്വാലയാല് ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവര് സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിന് പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.

24. You will go up in flames like straw and hay! You have rejected the teaching of the holy LORD God All-Powerful of Israel. Now your roots will rot, and your blossoms will turn to dust.

25. അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോള് മലകള് വിറെക്കയും അവരുടെ ശവങ്ങള് വീഥികളുടെ നടുവില് ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

25. You are the LORD's people, but you made him terribly angry, and he struck you with his mighty arm. Mountains shook, and dead bodies covered the streets like garbage. The LORD is still angry, and he is ready to strike you again.

26. അവന് ദൂരത്തുള്ള ജാതികള്ക്കു ഒരു കൊടി, ഉയര്ത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തിവിളിക്കും; അവര് ബദ്ധപ്പെട്ടു വേഗത്തില് വരും.

26. The LORD has signaled for the foreign nations to come and attack you. He has already whistled, and they are coming as fast as they can.

27. അവരില് ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല.

27. None of them are tired. They don't sleep or get drowsy, and they run without stumbling. Their belts don't come loose; their sandal straps don't break.

28. അവരുടെ അമ്പു കൂര്ത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.

28. Their arrows are sharp, and their bows are ready. The hoofs of their horses are hard as flint; the wheels of their war chariots turn as fast as a whirlwind.

29. അവരുടെ ഗര്ജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവര് ബാലസിംഹങ്ങളെപ്പോലെ ഗര്ജ്ജിക്കും; അവര് അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.

29. They roar and growl like fierce young lions as they grab their victims and drag them off where no one can rescue them.

30. അന്നാളില് അവര് കടലിന്റെ അലര്ച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാല് ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളില് വെളിച്ചം ഇരുണ്ടുപോകും.

30. On the day they attack, they will roar like the ocean. And across the land you will see nothing but darkness and trouble, because the light of day will be covered by thick clouds.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |