Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേല്രാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്വാന് പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാന് അവര്ക്കും കഴിഞ്ഞില്ലതാനും.
1. Ahaz was king of Judah. Rezin was king of Aram. And Pekah was king of Israel. Rezin and Pekah marched up to fight against Jerusalem. But they couldn't overpower it. Ahaz was the son of Jotham and the grandson of Uzziah. Pekah was the son of Remaliah.
2. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോള് അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങള് കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.
2. The royal family of Ahaz was told, 'The army of Aram has joined forces with Ephraim's army.' So the hearts of Ahaz and his people trembled with fear. They shook just as trees in the forest shake when the wind blows through them.
3. അപ്പോള് യഹോവ യെശയ്യാവോടു അരുളിച്ചെയ്തതെന്തെന്നാല്നീയും നിന്റെ മകന് ശെയാര്-യാശൂബും അലക്കുകാരന്റെ വയലിലെ പെരുവഴിക്കല് മേലെക്കുളത്തിന്റെ നീര്പാത്തിയുടെ അറ്റത്തു ആഹാസിനെ എതിരേല്പാന് ചെന്നു അവനോടു പറയേണ്ടതു
3. The Lord said to me, 'Go out and see Ahaz. Take your son Shear-Jashub with you. Meet Ahaz at the end of the channel that brings water from the Upper Pool. It is on the road to the Washerman's Field.
4. സൂക്ഷിച്ചുകൊള്കസാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിന് മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.
4. Tell Ahaz, 'Be careful. Stay calm. Do not be afraid. Do not lose hope because of the burning anger of Rezin, Aram and the son of Remaliah. After all, they are nothing but a couple of pieces of smoking firewood.
5. നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതില് ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു.
5. Aram, Ephraim and Remaliah's son have planned to destroy you. They said,
6. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു
6. Let's march into Judah and attack it. Let's tear everything down. Then we can share the land among ourselves. And we can make Tabeel's son king over it.'
7. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു നടക്കയില്ല, സാധിക്കയുമില്ല.
7. ' 'But I am the Lord and King. I say, ' ' 'That will not happen. It will not take place.
8. അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന് അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്ന്നു പോകും.
8. The capital of Aram is Damascus. And the ruler of Damascus is only Rezin. Do not worry about the people of Ephraim. They will be too crushed to be considered a people. That will happen before 65 years are over.
9. എഫ്രയീമിന്നു തല ശമര്യ്യ; ശമര്യ്യെക്കു തല രെമല്യാവിന്റെ മകന് ; നിങ്ങള്ക്കു വിശ്വാസം ഇല്ലെങ്കില് സ്ഥിരവാസവുമില്ല.
9. The capital of Ephraim is Samaria. And the ruler of Samaria is only Remaliah's son. If you do not stand firm in your faith, you will not stand at all.' ' '
10. യഹോവ പിന്നെയും ആഹാസിനോടു
10. The Lord spoke to Ahaz through me again. He said,
11. നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്ക എന്നു കല്പിച്ചതിന്നു ആഹാസ്
11. 'I am the Lord your God. Ask me to give you a miraculous sign. It can be anything in the deepest grave or in the highest heaven.'
12. ഞാന് ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.
12. But Ahaz said, 'I won't ask. I won't put the Lord to the test.'
13. അതിന്നു അവന് പറഞ്ഞതുദാവീദ്ഗൃഹമേ, കേള്പ്പിന് ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള് എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?
13. Then I said, 'Listen, you members of the royal family of Ahaz! Isn't it enough for you to test the patience of men? Are you also going to test the patience of my God?
14. അതു കൊണ്ടു കര്ത്താവു തന്നേ നിങ്ങള്ക്കു ഒരു അടയാളം തരുംകന്യക ഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേല് എന്നു പേര് വിളിക്കും.മത്തായി 1:23, ലൂക്കോസ് 1:31, യോഹന്നാൻ 1:45, വെളിപ്പാടു വെളിപാട് 12:5
14. The Lord himself will give you a miraculous sign. The virgin is going to have a baby. She will give birth to a son. And he will be called Immanuel.
15. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന് പ്രായമാകുംവരെ അവന് തൈരും തേനുംകൊണ്ടു ഉപജീവിക്കും.
15. The time will come when he is old enough to decide between what is wrong and what is right. By that time he will have only butter and honey to eat.
16. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന് ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.
16. But even before that happens, the lands of the two kings you are afraid of will be completely destroyed.
17. യഹോവ നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദയെ വിട്ടുപിരിഞ്ഞ നാള്മുതല് വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂര്രാജാവിനെ തന്നേ.
17. 'The Lord will also bring the king of Assyria against you. And he will bring him against your people and the whole royal family. That will be a time of trouble unlike any since the people of Ephraim broke away from Judah.'
18. അന്നാളില് യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂര്ദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും.
18. At that time the Lord will whistle for the Egyptians. They will come like flies from the streams of Egypt. He will also whistle for the Assyrians. They will come from their country like bees.
19. അവ ഒക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളര്പ്പുകളിലും എല്ലാ മുള്പടര്പ്പുകളിലും എല്ലാ മേച്ചല് പുറങ്ങളിലും പറ്റും
19. All of them will come and camp in the deep valleys. They will camp in caves in the rocks. And they'll camp near bushes and water holes.
20. അന്നാളില് കര്ത്താവു നദിക്കു അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൌരക്കത്തികൊണ്ടു, അശ്ശൂര്രാജാവിനെക്കൊണ്ടു തന്നേ, തലയും കാലും ക്ഷൌരം ചെയ്യും; അതു താടിയുംകൂടെ നീക്കും.
20. At that time the Lord will use the Assyrians to punish you. Ahaz had hired them earlier from east of the Euphrates River. Now their king will be like a razor in the Lord's hand. He will shave the hair from your head and legs. He will also shave off your beards.
21. അന്നാളില് ഒരുത്തന് ഒരു പശുക്കിടാവിനെയും രണ്ടു ആട്ടിനെയും വളര്ത്തും.
21. At that time a man will only be able to keep one young cow and two goats alive.
22. അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ടു അവന് തൈരു തന്നേ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
22. But they will give enough milk and butter to live on. Everyone who is left alive in the land will have nothing but butter and honey to eat.
23. അന്നാളില് ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കും.
23. The land used to have vineyards with 1,000 vines worth 25 pounds of silver. But soon the whole land will be covered with thorns and bushes.
24. ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാല് മനുഷ്യര് അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളു.
24. Men will go there to hunt with bows and arrows. That's because it will be covered with bushes and thorns.
25. തൂമ്പാകൊണ്ടു കിളെച്ചുവന്ന എല്ലാമലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ടു ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകള് ചവിട്ടിക്കളവാനും മാത്രം ഉതകും.
25. All of the hills used to be plowed with hoes. But you won't go there anymore. That's because you will be afraid of the thorns and bushes. Cattle will be turned loose on those hills. And sheep will run there.