Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അയ്യോ! യഹോവ സീയോന് പുത്രിയെ തന്റെ കോപത്തില് മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവന് യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയല് ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തില് അവന് തന്റെ പാദപീഠത്തെ ഔര്ത്തതുമില്ല,
1. The Lord in his anger has cast a dark shadow over beautiful Jerusalem. The fairest of Israel's cities lies in the dust, thrown down from the heights of heaven. In his day of great anger, the Lord has shown no mercy even to his Temple.
2. കര്ത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചല്പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തില് അവന് യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവന് നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
2. Without mercy the Lord has destroyed every home in Israel. In his anger he has broken down the fortress walls of beautiful Jerusalem. He has brought them to the ground, dishonoring the kingdom and its rulers.
3. തന്റെ ഉഗ്രകോപത്തില് അവന് യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവന് ശത്രുവിന് മുമ്പില് നിന്നു പിന് വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന് യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
3. All the strength of Israel vanishes beneath his fierce anger. The Lord has withdrawn his protection as the enemy attacks. He consumes the whole land of Israel like a raging fire.
4. ശത്രു എന്നപോലെ അവന് വില്ലു കുലെച്ചു, വൈരി എന്നപോലെ അവന് വലങ്കൈ ഔങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന് പുത്രിയുടെ കൂടാരത്തില് തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
4. He bends his bow against his people, as though he were their enemy. His strength is used against them to kill their finest youth. His fury is poured out like fire on beautiful Jerusalem.
5. കര്ത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വര്ദ്ധിപ്പിച്ചിരിക്കുന്നു.
5. Yes, the Lord has vanquished Israel like an enemy. He has destroyed her palaces and demolished her fortresses. He has brought unending sorrow and tears upon beautiful Jerusalem.
6. അവന് തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനില് ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തില് രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
6. He has broken down his Temple as though it were merely a garden shelter. The LORD has blotted out all memory of the holy festivals and Sabbath days. Kings and priests fall together before his fierce anger.
7. കര്ത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവന് ശത്രുവിന്റെ കയ്യില് ഏല്പിച്ചു; അവര് ഉത്സവത്തില് എന്നപോലെ യഹോവയുടെ ആലയത്തില് ആരവം ഉണ്ടാക്കി.
7. The Lord has rejected his own altar; he despises his own sanctuary. He has given Jerusalem's palaces to her enemies. They shout in the LORD's Temple as though it were a day of celebration.
8. യഹോവ സീയോന് പുത്രിയുടെ മതില് നശിപ്പിപ്പാന് നിര്ണ്ണയിച്ചു; അവന് അളന്നു നശിപ്പിക്കുന്നതില്നിന്നു കൈ പിന് വലിച്ചില്ല; അവന് കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
8. The LORD was determined to destroy the walls of beautiful Jerusalem. He made careful plans for their destruction, then did what he had planned. Therefore, the ramparts and walls have fallen down before him.
9. അവളുടെ വാതിലുകള് മണ്ണില് പൂണ്ടുപോയിരിക്കുന്നു; അവളുടെ ഔടാമ്പല് അവന് തകര്ത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില് ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില് ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്ക്കും യഹോവയിങ്കല് നിന്നു ദര്ശനം ഉണ്ടാകുന്നതുമില്ല.
9. Jerusalem's gates have sunk into the ground. He has smashed their locks and bars. Her kings and princes have been exiled to distant lands; her law has ceased to exist. Her prophets receive no more visions from the LORD.
10. സീയോന് പുത്രിയുടെ മൂപ്പന്മാര് മിണ്ടാതെ നിലത്തിരിക്കുന്നു; അവര് തലയില് പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര് നിലത്തോളം തല താഴ്ത്തുന്നു.
10. The leaders of beautiful Jerusalem sit on the ground in silence. They are clothed in burlap and throw dust on their heads. The young women of Jerusalem hang their heads in shame.
11. എന്റെ ജനത്തിന് പുത്രിയുടെ നാശം നിമിത്തം ഞാന് കണ്ണുനീര് വാര്ത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരള് നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളില് തളര്ന്നുകിടക്കുന്നു.
11. I have cried until the tears no longer come; my heart is broken. My spirit is poured out in agony as I see the desperate plight of my people. Little children and tiny babies are fainting and dying in the streets.
12. അവര് നിഹതന്മാരെപ്പോലെ നഗരവീഥികളില് തളര്ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്വ്വില്വെച്ചു പ്രാണന് വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
12. They cry out to their mothers, 'We need food and drink!' Their lives ebb away in the streets like the life of a warrior wounded in battle. They gasp for life as they collapse in their mothers' arms.
13. യെരൂശലേംപുത്രിയേ, ഞാന് നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോന് പുത്രിയായ കന്യകേ, ഞാന് നിന്നെ ആശ്വസിപ്പിപ്പാന് എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആര് നിനക്കു സൌഖ്യം വരുത്തും?
13. What can I say about you? Who has ever seen such sorrow? O daughter of Jerusalem, to what can I compare your anguish? O virgin daughter of Zion, how can I comfort you? For your wound is as deep as the sea. Who can heal you?
14. നിന്റെ പ്രവാചകന്മാര് നിനക്കു ഭോഷത്വവും വ്യാജവും ദര്ശിച്ചിരിക്കുന്നു; അവര് നിന്റെ പ്രവാസം മാറ്റുവാന് തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്ശിച്ചിരിക്കുന്നു.
14. Your prophets have said so many foolish things, false to the core. They did not save you from exile by pointing out your sins. Instead, they painted false pictures, filling you with false hope.
15. കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര് യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്ത്തി എന്നും സര്വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.മത്തായി 27:39, മർക്കൊസ് 15:29
15. All who pass by jeer at you. They scoff and insult beautiful Jerusalem, saying, 'Is this the city called 'Most Beautiful in All the World' and 'Joy of All the Earth'?'
16. നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളര്ക്കുംന്നു; അവര് ചൂളകുത്തി, പല്ലുകടിച്ചുനാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാന് ഇടയായല്ലോ എന്നു പറയുന്നു.
16. All your enemies mock you. They scoff and snarl and say, 'We have destroyed her at last! We have long waited for this day, and it is finally here!'
17. യഹോവ നിര്ണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവര്ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന് ഇടിച്ചുകളഞ്ഞു; അവന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയര്ത്തിയിരിക്കുന്നു.
17. But it is the LORD who did just as he planned. He has fulfilled the promises of disaster he made long ago. He has destroyed Jerusalem without mercy. He has caused her enemies to gloat over her and has given them power over her.
18. അവരുടെ ഹൃദയം കര്ത്താവിനോടു നിലവിളിച്ചു; സീയോന് പുത്രിയുടെ മതിലേ, രാവും പകലും ഔലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
18. Cry aloud before the Lord, O walls of beautiful Jerusalem! Let your tears flow like a river day and night. Give yourselves no rest; give your eyes no relief.
19. രാത്രിയില്, യാമാരംഭത്തിങ്കല് എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്ത്തൃ സന്നിധിയില് പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളര്ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലര്ത്തുക.
19. Rise during the night and cry out. Pour out your hearts like water to the Lord. Lift up your hands to him in prayer, pleading for your children, for in every street they are faint with hunger.
20. യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഔര്ത്തു കടാക്ഷിക്കേണമേ! സ്ത്രീകള് ഗര്ഭഫലത്തെ, കയ്യില് താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ? കര്ത്താവിന്റെ വിശുദ്ധമന്ദിരത്തില് പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
20. 'O LORD, think about this! Should you treat your own people this way? Should mothers eat their own children, those they once bounced on their knees? Should priests and prophets be killed within the Lord's Temple?
21. വീഥികളില് ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാള്കൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തില് നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.
21. 'See them lying in the streets-- young and old, boys and girls, killed by the swords of the enemy. You have killed them in your anger, slaughtering them without mercy.
22. ഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സര്വ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തില് ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാന് കയ്യില് താലോലിച്ചു വളര്ത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
22. 'You have invited terrors from all around, as though you were calling them to a day of feasting. In the day of the LORD's anger, no one has escaped or survived. The enemy has killed all the children whom I carried and raised.'