Ezekiel - യേഹേസ്കേൽ 12 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. The LORD said:

2. മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവില് പാര്ക്കുംന്നു; കാണ്മാന് കണ്ണുണ്ടെങ്കിലു അവര് കാണുന്നില്ല; കേള്പ്പാന് ചെവിയുണ്ടെങ്കിലും അവര് കേള്ക്കുന്നില്ല; അവര് മത്സരഗൃഹമല്ലോ.
മർക്കൊസ് 8:18, റോമർ 11:8

2. Ezekiel, son of man, you are living among rebellious people. They have eyes, but refuse to see; they have ears, but refuse to listen.

3. ആകയാല് മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്സമയത്തു അവര് കാണ്കെ പുറപ്പെടുക; അവര് കാണ്കെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര് കണ്ടു ഗ്രഹിക്കുമായിരിക്കും.

3. So before it gets dark, here is what I want you to do. Pack a few things as though you were going to be taken away as a prisoner. Then go outside where everyone can see you and walk around from place to place. Maybe as they watch, they will realize what rebels they are.

4. യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകല്സമയത്തു അവര് കാണ്കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവര് കാണ്കെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.

4. After you have done this, return to your house. Later that evening leave your house as if you were going into exile.

5. അവര് കാണ്കെ നീ മതില് കുത്തിത്തുരന്നു അതില്കൂടി അതു പുറത്തു കൊണ്ടുപോകേണം.

5. Dig through the wall of your house and crawl out, carrying the bag with you. Make sure everyone is watching.

6. അവര് കാണ്കെ നീ അതു തോളില് ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാന് നിന്നെ യിസ്രായേല്ഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.

6. Lift the bag to your shoulders, and with your face covered, take it into the darkness, so that you cannot see the land you are leaving. All of this will be a warning for the people of Israel.

7. എന്നോടു കല്പിച്ചതുപോലെ ഞാന് ചെയ്തു; യാത്രക്കോപ്പുപോലെ ഞാന് എന്റെ സാമാനം പകല്സമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന് എന്റെ കൈകൊണ്ടു മതില് കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര് കാണ്കെ തോളില് ചുമന്നു.

7. I did everything the LORD had said. I packed a few things. Then as the sun was going down, and while everyone was watching, I dug a hole through one of the walls of my house. I pulled out my bag, then lifted it to my shoulders and left in the darkness.

8. എന്നാല് രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

8. The next morning, the LORD

9. മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേല്ഗൃഹം നിന്നോടുനീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?

9. reminded me that those rebellious people didn't even ask what I was doing.

10. ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാര്ക്കും അവരുടെ ചുറ്റും പാര്ക്കുംന്ന യിസ്രായേല് ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.

10. So he sent me back to tell them: The LORD God has a message for the leader of Jerusalem and everyone living there!

11. ഞാന് നിങ്ങള്ക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാന് ചെയ്തതുപോലെ അവര്ക്കും ഭവിക്കും; അവര് നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.

11. I have done these things to show them what will happen when they are taken away as prisoners.

12. അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളില് ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവര് മതില് കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന് മുഖം മൂടും.

12. The leader of Jerusalem will lift his own bag to his shoulders at sunset and leave through a hole that the others have dug in the wall of his house. He will cover his face, so he can't see the land he is leaving.

13. ഞാന് എന്റെ വല അവന്റെമേല് വീശും; അവന് എന്റെ കണിയില് അകപ്പെടും; ഞാന് അവനെ കല്ദയരുടെ ദേശത്തു ബാബേലില് കൊണ്ടുപോകും; എങ്കിലും അവന് അതിനെ കാണാതെ അവിടെവെച്ചു മരിക്കും.

13. The LORD will spread out a net and trap him as he leaves Jerusalem. He will then be led away to the city of Babylon, but will never see that place, even though he will die there.

14. അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാന് നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.

14. His own officials and troops will scatter in every direction, and the LORD will track them down and put them to death.

15. ഞാന് അവരെ ജാതികളുടെ ഇടയില് ചിതറിച്ചു ദേശങ്ങളില് ചിന്നിക്കുമ്പോള് ഞാന് യഹോവ എന്നു അവര് അറിയും.

15. The LORD will force the rest of the people in Jerusalem to live in foreign nations, where they will realize that he has done all these things.

16. എന്നാല് അവര് പോയിരിക്കുന്ന ജാതികളുടെ ഇടയില് തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാന് അവരില് ഏതാനുംപേരെ വാള്, ക്ഷാമം, മഹാമാരി എന്നിവയില്നിന്നു ശേഷിപ്പിക്കും; ഞാന് യഹോവ എന്നു അവര് അറിയും.

16. Some of them will survive the war, the starvation, and the deadly diseases. That way, they will be able to tell foreigners how disgusting their sins were, and that it was the LORD who punished them in this way.

17. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

17. The LORD said:

18. മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.

18. Ezekiel, son of man, shake with fear when you eat, and tremble when you drink.

19. ദേശത്തിലെ ജനത്തോടു നീ പറയേണ്ടതുയെരൂശലേംനിവാസികളെയും യിസ്രായേല് ദേശത്തെയും കുറിച്ചു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവര് പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.

19. Tell the people of Israel that I, the LORD, say that someday everyone in Jerusalem will shake when they eat and tremble when they drink. Their country will be destroyed and left empty, because they have been cruel and violent.

20. ജനപുഷ്ടിയുള്ള പട്ടണങ്ങള് ശൂന്യവും ദേശം നിര്ജ്ജനവും ആയിത്തീരും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

20. Every town will lie in ruins, and the land will be a barren desert. Then they will know that I am the LORD.

21. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

21. The LORD said:

22. മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്ശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്ക്കു യിസ്രായേല് ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

22. Ezekiel, son of man, you've heard people in Israel use the saying, 'Time passes, and prophets are proved wrong.'

23. അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന് ഈ പഴഞ്ചൊല്ലു നിര്ത്തലാക്കും; അവര് യിസ്രായേലില് ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്ശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.

23. Now tell the people that I, the LORD, am going to prove that saying wrong. No one will ever be able to use it again in Israel, because very soon everything I have said will come true!

24. യിസ്രായേല് ഗൃഹത്തില് ഇനി മിത്ഥ്യാദര്ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.

24. The people will hear no more useless warnings and false messages.

25. യഹോവയായ ഞാന് പ്രസ്താവിപ്പാന് ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന് വചനം പ്രസ്താവിക്കയും നിവര്ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

25. I will give them my message, and what I say will certainly happen. Warn those rebels that the time has come for them to be punished. I, the LORD, make this promise.

26. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

26. Ezekiel, the people of Israel are also saying that your visions and messages are only about things in the future.

27. മനുഷ്യപുത്രാ, യിസ്രായേല്ഗൃഹംഇവന് ദര്ശിക്കുന്ന ദര്ശനം വളരെനാളത്തേക്കുള്ളതും ഇവന് പ്രവചിക്കുന്നതു ദീര്ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.

27. (SEE 12:26)

28. അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ വചനങ്ങളില് ഒന്നും ഇനി താമസിക്കയില്ല; ഞാന് പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

28. So tell them that my words will soon come true, just as I have warned. I, the LORD, have spoken.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |