Ezekiel - യേഹേസ്കേൽ 17 | View All

1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

1. And the word of the Lord came to me, saying,

2. മനുഷ്യപുത്രാ, നീ യിസ്രായേല്ഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു;

2. Son of man, give out a dark saying, and make a comparison for the children of Israel,

3. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുവലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകന് ലെബനോനില് വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു.

3. And say, This is what the Lord has said: A great eagle with great wings, full of long feathers of different colours, came to Lebanon, and took the top of the cedar:

4. അവന് അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തില് നട്ടു.

4. Biting off the highest of its young branches, he took it to the land of Canaan, and put it in a town of traders.

5. അവന് ദേശത്തിലെ തൈകളില് ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവന് അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു.

5. And he took some of the seed of the land, planting it in fertile earth, placing it by great waters; he put it in like a willow-tree.

6. അതു വളര്ന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീര്ന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേര് അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.

6. And its growth went on and it became a vine, low and widely stretching, whose branches were turned to him and its roots were under him: so it became a vine, putting out branches and young leaves.

7. എന്നാല് വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകന് ഉണ്ടായിരുന്നു; അവന് അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തില്നിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി.

7. And there was another eagle with great wings and thick feathers: and now this vine, pushing out its roots to him, sent out its branches in his direction from the bed where it was planted, so that he might give it water.

8. കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ലമുന്തിരിവള്ളി ആയിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിന്നരികെ നല്ലനിലത്തു നട്ടിരുന്നു.

8. He had it planted in a good field by great waters so that it might put out branches and have fruit and be a strong vine.

9. ഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിര്ത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നേ, അവന് അതിന്റെ വേരുകളെ മാന്തുകയും കായി പറിച്ചുകളകയും ചെയ്കില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന്നു വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.

9. Say, This is what the Lord has said: Will it do well? will he not have its roots pulled up and its branches cut off, so that all its young leaves may become dry and it may be pulled up by its roots?

10. അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കന് കാറ്റു തട്ടുമ്പോള് അതു തീരെ വാടിപ്പോകയില്ലയോ? വളര്ന്ന തടത്തില് തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.

10. And if it is planted will it do well? will it not become quite dry at the touch of the east wind, drying up in the bed where it was planted?

11. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

11. Then the word of the Lord came to me, saying,

12. ഇതിന്റെ അര്ത്ഥം നിങ്ങള് അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ടു അവരോടു പറയേണ്ടതുബാബേല്രാജാവു യെരൂശലേമിലേക്കു വന്നു അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ചു തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;

12. Say now to this uncontrolled people, Are these things not clear to you? Say to them, See, the king of Babylon came to Jerusalem and took its king and its rulers away with him to Babylon;

13. രാജസന്തതിയില് ഒരുത്തനെ അവന് എടുത്തു അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;

13. And he took one of the sons of the king and made an agreement with him; and he put him under an oath, and took away the great men of the land:

14. രാജ്യം തന്നെത്താന് ഉയര്ത്താതെ താണിരുന്നു അവന്റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്നു അവന് ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.

14. So that the kingdom might be made low with no power of lifting itself up, but might keep his agreement to be his servants.

15. എങ്കിലും അവനോടു മത്സരിച്ചു ഇവന് തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാന് ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചുഅവന് കൃതാര്ത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവന് തെറ്റി ഒഴിയുമോ? അല്ല, അവന് ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?

15. But he went against his authority in sending representatives to Egypt to get from them horses and a great army. Will he do well? will he be safe who does such things? if the agreement is broken will he be safe?

16. എന്നാണ, അവനെ രാജാവാക്കിയ രാജാവിന്റെ സ്ഥലമായ ബാബേലില്, അവന്റെ അരികെ വെച്ചു തന്നേ, അവന് മരിക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു; അവനോടു ചെയ്ത സത്യം അവന് ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.

16. By my life, says the Lord, truly in the place of the king who made him king, whose oath he put on one side and let his agreement with him be broken, even in Babylon he will come to his death.

17. ബഹുജനത്തെ നശിപ്പിച്ചുകളവാന് തക്കവണ്ണം അവര് വാടകോരി കൊത്തളം പണിയുമ്പോള് ഫറവോന് മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടെ അവന്നുവേണ്ടി യുദ്ധത്തില് ഒന്നും പ്രവര്ത്തിക്കയില്ല.

17. And Pharaoh with his strong army and great forces will be no help to him in the war, when they put up earthworks and make strong walls for the cutting off of lives:

18. അവന് ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന് കയ്യടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാല് അവന് ഒഴിഞ്ഞുപോകയില്ല.

18. For he put his oath on one side in letting the agreement be broken; and though he had given his hand to it, he did all these things; he will not get away safe.

19. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നാണ, അവന് ധിക്കരിച്ചിരിക്കുന്ന എന്റെ സത്യവും ലംഘിച്ചിരിക്കുന്ന എന്റെ ഉടമ്പടിയും ഞാന് അവന്റെ തലമേല് വരുത്തും.

19. And so the Lord has said, By my life, truly, for my oath which he put on one side, and my agreement which has been broken, I will send punishment on his head.

20. ഞാന് എന്റെ വല അവന്റെമേല് വീശും; അവന് എന്റെ കണിയില് അകപ്പെടും; ഞാന് അവനെ ബാബേലിലേക്കു കൊണ്ടുചെന്നു, അവന് എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ചു അവിടെവെച്ചു അവനോടു വ്യവഹരിക്കും.

20. My net will be stretched out over him, and he will be taken in my cords, and I will send him to Babylon, and there I will be his judge for the wrong which he has done against me.

21. അവന്റെ ശ്രേഷ്ഠ യോദ്ധാക്കള് ഒക്കെയും അവന്റെ എല്ലാപടക്കൂട്ടങ്ങളും വാളാല് വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാന് അതു അരുളിച്ചെയ്തു എന്നു നിങ്ങള് അറിയും.

21. All his best fighting-men will be put to the sword, and the rest will be sent away to every wind: and you will be certain that I the Lord have said it.

22. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാനും ഉയരമുള്ള ദേവദാരുവിന്റെ ഒരു ശിഖരം എടുത്തു നടും; അതിന്റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്നു ഇളയതായിരിക്കുന്ന ഒന്നു ഞാന് മുറിച്ചെടുത്തു ഉയരവും ഉന്നതവുമായുള്ള ഒരു പര്വ്വതത്തില് നടും.
മത്തായി 13:32, മർക്കൊസ് 4:32, ലൂക്കോസ് 13:19

22. This is what the Lord has said: Further, I will take the highest top of the cedar and put it in the earth; cutting off from the highest of his young branches a soft one, I will have it planted on a high and great mountain;

23. യിസ്രായേലിന്റെ ഉയര്ന്ന പര്വ്വതത്തില് ഞാന് അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളോരു ദേവദാരുവായിത്തീരും; അതിന്റെ കീഴില് പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാര്ക്കും; അതിന്റെ കൊമ്പുകളുടെ നിഴലില് അവ വസിക്കും.
മത്തായി 13:32, മർക്കൊസ് 4:32

23. It will be planted on the high mountain of Israel: it will put out branches and have fruit and be a fair cedar: under it all birds of every sort will make their living-place, resting in the shade of its branches.

24. യഹോവയായ ഞാന് ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയര്ത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴെപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാന് അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.

24. And it will be clear to all the trees of the field that I the Lord have made low the high tree and made high the low tree, drying up the green tree and making the dry tree full of growth; I the Lord have said it and have done it.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |